മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

എല്ലാ മേഖലയിലും പുതിയ ചിന്തകളും പരീക്ഷണങ്ങളും അനിവാര്യമാണ്. അതുപോലെ തന്നെയാണ് വാഹന വിപണിയിലെ കാര്യവും. ഒരു പുത്തൻ മോഡൽ പുറത്തിറക്കുമ്പോൾ അതിൽ എന്തെങ്കിലും ഒരു പുതുമ കണ്ടെത്താൻ കമ്പനികൾ ശ്രമിക്കാറുമുണ്ട്.

മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

ഇന്ത്യൻ വിപണിയിൽ പര്യവേക്ഷണം ചെയ്യപ്പെടാത്ത ഒരു വിഭാഗത്തിൽ പ്രവേശിച്ച് പരാജയപ്പെട്ടുപോയ ഒരുപാട് ഉദാഹരണങ്ങളും നമ്മുടെ ഇടയിലുണ്ട്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ ദയനീയമായി പരാജയപ്പെട്ട അത്തരം അഞ്ച് കാറുകളെ നമുക്ക് ഒന്ന് പരിചയപ്പെടാം.

മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

1. റെനോ ക്യാപ്‌ച്ചർ

മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റ് ദുർലഭമായിരുന്ന ഒരു കാലഘട്ടത്തിലാണ് 2017 ൽ റെനോ ക്യാപ്‌ച്ചർ ഇന്ത്യൻ വിപണിയിലെത്തുന്നത്. മാത്രമല്ല ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യമായിരുന്നു അന്നുണ്ടായിരുന്നതും.

എസ്‌യുവികളിലേക്കുള്ള മാറ്റം വർധിച്ചുകൊണ്ടിരുന്ന ഒരു സമയത്ത് വാങ്ങുന്നവർ മസ്ക്കുലർ ലുക്കിലുള്ള മോഡലുകളിലേക്ക് നീങ്ങി.

MOST READ: ഔഡി S5 സ്പോര്‍ട്ബാക്കിന്റെ അവതരണം നവംബറിൽ

മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

എന്നാൽ എല്ലാത്തരത്തിലും ക്രെറ്റയെ നേരിടാനുള്ള കെൽപ്പുണ്ടായിരുന്ന ക്യാപ്ച്ചറിന് ഉപഭോക്താക്കളെ ആകർഷിക്കാനുള്ള രൂപം ഇല്ലാതെ പോയത് വലിയ പോരായ്‌മയായി. തുടർന്ന് 2020-ൽ ഈ ക്രോസ്ഓവർ ശൈലിയുള്ള വാഹനം ഇന്ത്യയിൽ നിന്ന് പിൻമാറുകയും ചെയ്‌തു.

മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

2. ടാറ്റ ടിയാഗൊ / ടിഗോർ JTP

നിലവിലുള്ള ടാറ്റ കാറുകളെ അടിസ്ഥാനമാക്കി പ്രത്യേക പെർഫോമൻസ് വാഹനങ്ങൾ വികസിപ്പിക്കുന്നതിനായി ടാറ്റ മോട്ടോർസ് 2017 മാർച്ചിൽ ജയം ഓട്ടോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡുമായി കൈകോർത്തു. അതിന്റെ ഫലമായി ഹോട്ട് ഹാച്ച് ടിയാഗൊ JTP, അതിന്റെ സെഡാൻ പതിപ്പ് ടിഗോർ JTP-യും വിപണിയിലേക്ക് എത്തി.

MOST READ: ഹ്യുണ്ടായിയുടെ ആദ്യ ഹൈബ്രിഡ് എസ്‌യുവി മാറി 2021 സാന്റാ ഫെ

മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

സ്റ്റാൻഡേർഡ് ടിയാഗൊയുടെയും ടിഗോറിന്റെയും 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ JTP മോഡലുകൾ ബിഎസ്-IV നെക്സോണിന്റെ 1.2 ലിറ്റർ ടർബോചാർജ്‌ഡ് എഞ്ചിനാണ് ഉപയോഗിച്ചത്. ഇത് പരമാവധി 114 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിച്ചു.

മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

ഇത്രയുമധികം പെർഫോമൻസോടെ എത്തുന്ന മോഡലുകളെ വിപണി ഇരുകൈ നീട്ടി സ്വീകരിക്കുമെന്ന് കരുതിയ ടാറ്റയ്ക്ക് തെറ്റി. രണ്ട് മോഡലുകളും ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു. അവർ വലുതും സമാന വിലയുള്ള പ്രീമിയം ഹാച്ച്ബാക്കുകളിലേക്കാണ് എത്തിയത്. തുടർന്ന് ഈ വർഷം തുടക്കത്തിൽ തന്നെ രണ്ട് കാറുകളെയും വിൽപ്പന കമ്പനി അവസാനിപ്പിച്ചു.

MOST READ: കാർണിവൽ എംപിവിക്ക് 2 ലക്ഷം രൂപയോളം വരുന്ന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

3. മാരുതി സുസുക്കി ബലേനോ RS

പെർഫോമൻസ് അധിഷ്ഠിതമായി ഇന്ത്യൻ നിരത്തിലെത്തിയ കാറുകളെ കുറിച്ച് പറയുമ്പോൾ വിട്ടുകളയാൻ സാധിക്കാത്ത ഒരു കാറാണ് മാരുതി സുസുക്കി ബലേനോ RS. ബലേനോയുടെ ജനപ്രീതി കണക്കിലെടുത്ത് പോളോ ജിടി പതിപ്പിനും ടാറ്റ ടിയാഗൊ JTP മോഡലിനുമുള്ള മറുപടിയായാണ് ഈ തട്ടുപൊളിപ്പൻ വാഹനത്തെ ബ്രാൻഡ് പരിചയപ്പെടുത്തുന്നത്.

മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

എന്നാൽ മാരുതിയുടെ ചുവടും പിഴച്ചു. സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് നിരവധി കോസ്മെറ്റിക് പരിഷ്ക്കരണങ്ങളുമായി എത്തിയ ബലേനോ RS-ൽ പുനർ രൂപകൽപ്പന ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, സ്മോക്ക്ഡ് ഹെഡ്‌ലാമ്പുകൾ, കറുത്ത അലോയ് വീലുകൾ എന്നിവ ഒരുങ്ങി.

MOST READ: സ്റ്റൈലിഷ് രൂപഭാവത്തിൽ അണിഞ്ഞൊരുങ്ങി മാരുതി ഇഗ്നിസ്

മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

ഇതിന് 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി സമ്മാനിച്ചത്. ഇത് 102 bhp പവറും 150 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. ഇത് 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയതും. എന്നിരുന്നാലും വിജയം അകന്നു നിന്നതിനാൽ ഈ വർഷം ജനുവരിയിൽ ബലേനോ RS-നെ പിൻവലിക്കാൻ കമ്പനി തീരുമാനിച്ചു.

മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

4. ഫോക്‌സ്‌വാഗണ്‍ അമിയോ

പോളോയും വെന്റോയും തമ്മിലുള്ള വിടവ് നികത്താൻ ഫോക്‌സ്‌വാഗണ്‍ നിയോഗിച്ച മോഡലാണ് അമിയോ. കൂടാതെ ജർമൻ വാഹന നിർമാതാക്കളുടെ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന സെഡാനായും കാറിനെ കണക്കാക്കി.

മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

എന്നിരുന്നാലും, അമിയോയ്ക്ക് അതിന്റെ എതിരാളികളായ മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഹ്യുണ്ടായ് എക്സെന്റ് എന്നിവയുമായി കിടപിടിക്കാൻ സാധിക്കാതെ പോയി എന്നതാണ് യാഥാർഥ്യം.

മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

5. ഹോണ്ട BR-V

വ്യത്യസ്തമായ സമീപനമുള്ള ഒരു ഏഴ് സീറ്റർ കാറിനെ അവതരിപ്പിക്കാനുള്ള ഹോണ്ടയുടെ തീരുമാനാണ് BR-V യുടെ ജനനത്തിന് പിന്നിൽ പ്രവർത്തിച്ചത്. 2016-ൽ വിപണിയിൽ എത്തിയ ഈ എംപിവി മോഡൽ ക്രോസ്ഓവർ സ്റ്റൈലിംഗാണ് പരിചയപ്പെടുത്തിയത്.

മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

മാത്രമല്ല, അന്ന് ഒരു ബ്രാൻഡും 15 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഒരു ഏഴ് സീറ്ററിനെ വിപണിയിൽ അവതരിപ്പിച്ചിരുന്നില്ല എന്നതും ഒരു സത്യമാണ്. ഹോണ്ട സിറ്റിയുടെ അതേ 1.5 ലിറ്റർ ഡീസൽ, പെട്രോൾ എഞ്ചിനുമായാണ് ക്രോസ്ഓവർ എംപിവി കളംനിറഞ്ഞത്.

മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

എന്നിരുന്നാലും ഇന്ത്യൻ വിപണിയിൽ കാർ മികച്ച പ്രകടനം കാഴ്ചവച്ചില്ല. അതിനാൽ രാജ്യത്ത് നടപ്പിലായ പുതിയ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ഹോണ്ട രാജ്യത്ത് നിന്ന് BR-V നിർത്തലാക്കി.

Most Read Articles

Malayalam
English summary
Top Five Cars That Failed In India In Five Years. Read in Malayalam
Story first published: Tuesday, October 20, 2020, 13:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X