ഇന്ത്യയിലുടനീളം 400-അധികം ഉപഭോക്തൃ ടച്ച്പോയിന്റുകളുമായി ടൊയോട്ട

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (TKM) രാജ്യത്ത് 400-ലധികം ഉപഭോക്തൃ ടച്ച്പോയിന്റുകള്‍ സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ വളര്‍ന്നുവരുന്ന വിപണികളിലേക്ക് കമ്പനി ഒരു പുതിയ നാഴികക്കല്ലാണ് ഇതിലൂടെ പിന്നിടുന്നത്.

ഇന്ത്യയിലുടനീളം 400-അധികം ഉപഭോക്തൃ ടച്ച്പോയിന്റുകളുമായി ടൊയോട്ട

രാജ്യത്തെ ഉപഭോക്താക്കളോടുള്ള ടൊയോട്ടയുടെ തീവ്രമായ പ്രതിബദ്ധതയുടെ അവിഭാജ്യ ഘടകമാണ് തന്ത്രപരമായ വിപുലീകരണം എന്ന് കമ്പനി പറയുന്നു. രാജ്യത്തുടനീളമുള്ള വിശാലമായ ഉപഭോക്തൃ അടിത്തറയ്ക്ക് മികച്ച ഉത്പ്പന്നങ്ങളും സേവനങ്ങളും നല്‍കാനാണ് ഇത് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലുടനീളം 400-അധികം ഉപഭോക്തൃ ടച്ച്പോയിന്റുകളുമായി ടൊയോട്ട

ഇന്ത്യയിലെ 401-മത്തെ ഔട്ട്‌ലെറ്റ് കമ്പനി ഉദ്ഘാടനം ചെയ്തു. ബിജെഎസ് ടൊയോട്ടയുടെ ഉടമസ്ഥതയിലുള്ള കര്‍ണാടകയിലെ ബെല്ലാരിയിലാണ് പുതിയ ഔട്ട്ലെറ്റ്. 3S (സെയില്‍സ്, സര്‍വീസ്, സ്‌പെയര്‍ പാര്‍ട്‌സ്) ആവശ്യകതകള്‍ നിറവേറ്റുന്നതിനായി കര്‍ണാടകയില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ഡീലര്‍ഷിപ്പില്‍ ലോകോത്തര സൗകര്യങ്ങളുണ്ട്.

MOST READ: മാഗ്നൈറ്റ് ഡിസംബർ രണ്ടിന് വിപണിയിൽ എത്തും; സ്ഥിരീകരിച്ച് നിസാൻ

ഇന്ത്യയിലുടനീളം 400-അധികം ഉപഭോക്തൃ ടച്ച്പോയിന്റുകളുമായി ടൊയോട്ട

രാജ്യത്തുടനീളം ബ്രാന്‍ഡിനെ കൂടുതല്‍ ആക്‌സസ് ചെയ്യാവുന്ന പരിഹാരങ്ങള്‍ നല്‍കുന്നതില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. TKM അതിന്റെ നെറ്റ്‌വര്‍ക്ക് പരിധി സ്ഥിരമായി വര്‍ദ്ധിപ്പിക്കുകയും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നൂറിലധികം സെയില്‍സ് & സര്‍വീസ് ടച്ച്പോയിന്റുകള്‍ ചേര്‍ക്കുകയും ചെയ്തു.

ഇന്ത്യയിലുടനീളം 400-അധികം ഉപഭോക്തൃ ടച്ച്പോയിന്റുകളുമായി ടൊയോട്ട

വടക്കുകിഴക്കന്‍ ഇന്ത്യയില്‍ കമ്പനി ആദ്യമായി റീജിയണല്‍ സ്റ്റോക്ക് യാര്‍ഡും ആരംഭിച്ചു. ടൊയോട്ട തങ്ങളുടെ സേവന ശൃംഖല രാജ്യത്തുടനീളം വിപുലീകരിക്കുന്നതിനായി ഒന്നിലധികം പ്രോ സര്‍വീസ് കേന്ദ്രങ്ങള്‍ അവതരിപ്പിച്ചു. എല്ലാത്തരം സേവനങ്ങള്‍ക്കും ഏത് ടൊയോട്ട കാറുകള്‍ക്കും സര്‍വീസ് നല്‍കുന്ന പ്രത്യേക സര്‍വീസ് സൗകര്യങ്ങളാണ് ഈ കേന്ദ്രങ്ങള്‍.

MOST READ: പുത്തൻ ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിന് പ്രിയമേറുന്നു; 20,000 കടന്ന് ബുക്കിംഗ്

ഇന്ത്യയിലുടനീളം 400-അധികം ഉപഭോക്തൃ ടച്ച്പോയിന്റുകളുമായി ടൊയോട്ട

ടൊയോട്ട മാനദണ്ഡമനുസരിച്ച് സൗജന്യ സേവനം, പതിവ് പണമടച്ചുള്ള ആനുകാലിക അറ്റകുറ്റപ്പണി, ചെറിയ പൊതുവായ അറ്റകുറ്റപ്പണികള്‍, ചെറിയ ബോഡി, പെയിന്റ് അറ്റകുറ്റപ്പണികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയിലുടനീളം 400-അധികം ഉപഭോക്തൃ ടച്ച്പോയിന്റുകളുമായി ടൊയോട്ട

വിവിധ നിര്‍മ്മാതാക്കളില്‍ നിന്നുള്ള മറ്റ് കാറുകള്‍ക്ക് സേവനം നല്‍കാനും ഈ സേവന കേന്ദ്രങ്ങള്‍ സഹായിക്കും. രാജ്യവ്യാപകമായി പ്രോ സേവനം ആരംഭിക്കുന്നത് രാജ്യത്തെ ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും സര്‍വീസിന്റെ കാല്‍പാടുകള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി പറയുന്നു.

MOST READ: അടുത്ത വര്‍ഷം ആദ്യം ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ഓല

ഇന്ത്യയിലുടനീളം 400-അധികം ഉപഭോക്തൃ ടച്ച്പോയിന്റുകളുമായി ടൊയോട്ട

ടൊയോട്ട സര്‍വീസ് സെന്ററുകള്‍ ഇല്ലാത്ത നഗരങ്ങളിലും പട്ടണങ്ങളിലും ആയിരിക്കും ആദ്യം പ്രോ സര്‍വീസ് സെന്ററുകള്‍ ആരംഭിക്കുക. നര്‍നോള്‍ (ഹരിയാന), നാഗര്‍ (രാജസ്ഥാന്‍), ജോര്‍ഹട്ട് (അസം), ഖരഗ്പൂര്‍, അസന്‍സോള്‍ (പശ്ചിമ ബംഗാള്‍), മോര്‍ബി, പാടന്‍, പാലന്‍പൂര്‍ (ഗുജറാത്ത്) രാജ്യത്തുടനീളമുള്ള മറ്റ് 80 സ്ഥലങ്ങളില്‍ ഈ പുതിയ പ്രോ സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കും.

ഇന്ത്യയിലുടനീളം 400-അധികം ഉപഭോക്തൃ ടച്ച്പോയിന്റുകളുമായി ടൊയോട്ട

ഈ പുതിയ സര്‍വീസ് സെന്ററുകള്‍ക്ക് വില്‍പ്പന പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായിരിക്കില്ല. ടൊയോട്ട കാര്‍ ഉടമകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ദ്ധിച്ചുവരുന്ന ബിസിനസ്സ് ആവശ്യമുണ്ടെന്ന് ടികെഎം സെയില്‍സ് ആന്‍ഡ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.

MOST READ: നെക്സോൺ ഡെലിവറിക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ OE വാറണ്ടി വാഗ്ദാനം ചെയ്ത് ടാറ്റ

ഇന്ത്യയിലുടനീളം 400-അധികം ഉപഭോക്തൃ ടച്ച്പോയിന്റുകളുമായി ടൊയോട്ട

ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ കാറുകള്‍ അവരുടെ സ്വന്തം നഗരത്തിലോ പട്ടണത്തിലോ സര്‍വീസ് ചെയ്യാനും അടുത്തുള്ള വലിയ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാനും ഇതിലൂടെ കഴിയും. സര്‍വീസ് നെറ്റ്വര്‍ക്ക് വിപുലീകരണം പ്രാഥമികമായി ടൊയോട്ടയുടെ ഉപഭോക്തൃ തത്ത്വചിന്തയ്ക്ക് അനുസൃതമായും ഉപഭോക്തൃ സൗകര്യത്തെ ലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Crosses 400 Customer Touchpoints Across India. Read in Malayalam.
Story first published: Friday, November 20, 2020, 19:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X