Just In
- 18 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 21 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 23 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു, പൗരന്മാര്ക്കുള്ള വാക്സിനേഷന് ആരംഭിച്ചു
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട
ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്തോനേഷ്യൻ വിപണിയിൽ (കിജാംഗ് ഇന്നോവ എന്നറിയപ്പെടുന്ന) വെളിപ്പെടുത്തി. 2016 -ൽ വിപണിയിലെത്തിയ ഇന്നോവ ക്രിസ്റ്റയുടെ നിലവിലെ തലമുറയുടെ ആദ്യത്തെ പ്രധാന ഫെയ്‌സ്‌ലിഫ്റ്റാണിത്.

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, 2021 ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന് വളരെയധികം പരിഷ്കരിച്ച ഫ്രണ്ട് എൻഡ് ലഭിക്കുന്നു, അതേസമയം നിലവിലെ മോഡലിന്റെ മൊത്തത്തിലുള്ള ആകൃതി നിലനിർത്തുന്നു.

ഏറ്റവും ശ്രദ്ധേയമായത്, അപ്‌ഡേറ്റുചെയ്‌ത എംപിവിക്ക് ലഭിക്കുന്ന കട്ടിയുള്ള ക്രോം ഔട്ട്‌ലൈൻ വരുന്ന വലിയ ഗ്രില്ലാണ്. കൂടാതെ, നിലവിലെ മോഡലിന്റെ രണ്ട് ക്രോം-ഫിനിഷ്ഡ് സ്ലാറ്റുകൾക്ക് പകരം ഗ്രില്ലിന് ഇപ്പോൾ അഞ്ച് തിരശ്ചീന സ്ലാറ്റുകളുണ്ട്.
MOST READ: ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI മോഡലുകൾ പുറത്തിറക്കി; വില 7.84 ലക്ഷം രൂപ

ഹെഡ്‌ലൈറ്റുകൾക്ക് പോലും ഗ്രില്ലിൽ ലയിപ്പിക്കുന്ന ക്രോം എക്സ്റ്റൻഷനുകൾ ലഭിക്കുന്നു, ഒപ്പം പുതിയ എൽഇഡി ഡിആർഎല്ലുകളും നിർമ്മാതാക്കൾ നൽകുന്നു.

ഇതുകൂടാതെ, ഫെയ്‌സ്‌ലിഫ്റ്റിന് കൂടുതൽ അഗ്രസ്സീവ് ഫ്രണ്ട് ബമ്പറും ലഭിക്കുന്നു, അതിൽ ബ്ലാക്ക്ഔട്ട് ചിൻ സെക്ഷനും ഫോക്സ് സിൽവർ സ്‌കിഡ് പ്ലേറ്റുമുണ്ട്. ഹാലജൻ ഫോഗ് ലാമ്പുകളും പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു, ഇവ കറുത്ത ത്രികോണാകൃതിയിലുള്ള ഹൗസിംഗിൽ ലംബമായി സ്ഥാപിച്ചിരിക്കുന്നു.
MOST READ: പുതിയ 650 സിസി ക്രൂയിസർ മോഡലുമായി റോയൽ എൻഫീൽഡ് ഒരുങ്ങുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിൽ സ്റ്റാൻഡേർഡായി സിൽവർ നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്ന പുതിയ 16 ഇഞ്ച് അലോയി വീലുകൾ ഉൾക്കൊള്ളുന്നു, തെരഞ്ഞെടുത്ത പതിപ്പുകളിൽ ഡയമണ്ട് കട്ട് ഫിനിഷിലും ഇവ ലഭ്യമാണ്.

പിൻവശം വലിയ മാറ്റമില്ലാതെ തുടരുന്നു, എന്നിരുന്നാലും ഇപ്പോൾ കറുത്ത ഹെക്സഗണൽ ആകൃതിയിലുള്ള ഒരു ഭാഗം ടെയിൽ ലൈറ്റുകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്നു, ഇത് നമ്പർ പ്ലേറ്റ് സ്ലോട്ട് വരെ നീളുകയും ചെയ്യുന്നു.
MOST READ: അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി ഹോണ്ട; പ്രാരംഭ വില 7 ലക്ഷം രൂപ

നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയിലും ലേയൗട്ടിലും മാറ്റങ്ങളൊന്നും ലഭിച്ചിട്ടില്ല.

മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകളുമായി വരുന്ന മോഡലിന് ഒരു പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡിസൈൻ, ഓൾ-ബ്ലാക്ക് തീം, ആറ്/ ഏഴ് സീറ്റ് ലേയൗട്ട് എന്നിവ ലഭിക്കും.
MOST READ: ഡിസൈനിലും ഫീച്ചറിലും സമ്പന്നൻ; 2021 സാന്റാ ഫെ എസ്‌യുവിയെ പരിചയപ്പെടുത്തി ഹ്യുണ്ടായി

അപ്‌ഡേറ്റ് ചെയ്‌ത ഇന്നോവ ക്രിസ്റ്റയുടെ പൂർണ്ണമായി ലോഡുചെയ്‌ത പതിപ്പിന് ഇപ്പോൾ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയ്ക്കുന്ന 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും, ഇൻബിൾഡ് എയർ പ്യൂരിഫയറും ലഭിക്കുന്നു.

നിലവിലെ ഇന്നോവ ക്രിസ്റ്റയിൽ ഇതിനകം നൽകിയിട്ടുള്ള സവിശേഷതകൾക്ക് പുറമേ ഏഴ് എയർബാഗുകൾ, സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകൾ, ക്രൂയിസ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, കീലെസ് എൻട്രി ആൻഡ് ഗോ, ആംബിയന്റ് ലൈറ്റിംഗ്, ലെതറെറ്റ് സീറ്റ് കവറുകൾ, റിവേർസ് ക്യാമറ എന്നിവയും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

139 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ പെട്രോൾ, 149 bhp കരുത്ത് പുറപ്പെടുവിക്കുന്ന 2.4 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഇന്തോനേഷ്യയ്ക്കുള്ള ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ലഭ്യമാണ്.

ഇന്ത്യയിൽ, ടൊയോട്ട ഈ വർഷം ആദ്യം ബിഎസ് VI കംപ്ലയിന്റ് എഞ്ചിനുള്ള ഇന്നോവ ക്രിസ്റ്റ ശ്രേണി അപ്‌ഡേറ്റുചെയ്‌തിരുന്നു. അതിനാൽ, 150 bhp കരുത്ത് സൃഷ്ടിക്കുന്ന 2.4 ലിറ്റർ ഡീസൽ, 166 bhp കരുത്ത് പുറപ്പെടുവിക്കുന്ന 2.7 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട് എഞ്ചിനുകൾക്കും നിലവിൽ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്നു.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ് 2021 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും. എന്നിരുന്നാലും, നമ്മുടെ വിപണിയിൽ ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചതിന് ശേഷമായിരിക്കും ഇത് വരുന്നത്, വരും മാസങ്ങളിൽ പുത്തൻ ഫോർച്ച്യൂണർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ വെളിപ്പെടുത്തിയ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ ഇന്തോനേഷ്യൻ-സ്‌പെക്ക് കാറാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യ-സ്പെക്ക് ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് പ്രാദേശിക അഭിരുചിക്കനുസരിച്ച് ചില സ്റ്റൈലിംഗ് മാറ്റങ്ങളുമായിട്ടാവും കമ്പനി അവതരിപ്പിക്കുന്നത്.