കറുപ്പഴകിൽ ഒരുങ്ങാൻ യാരിസ്, ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ ഉടൻ വിപണിയിലേക്ക്

ഉത്സവ സീസണിൽ വിപണിപിടിക്കാനായി ഒരുങ്ങുകയാണ് ടൊയോട്ട. ഫോർച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഒരുക്കുന്നതിനൊപ്പം യാരിസ് സെഡാന്റെ ഒരു ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ മോഡലും ബ്രാൻഡ് ഉടൻ വിൽപ്പനയ്ക്ക് എത്തിക്കും.

കറുപ്പഴകിൽ ഒരുങ്ങാൻ യാരിസ്, ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ ഉടൻ വിപണിയിലേക്ക്

സ്റ്റാൻഡേർഡ് സി-സെഗ്മെന്റ് സെഡാനുമായി താരതമ്യപ്പെടുത്തുമ്പോൾ യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ പുറംമോടിയിലും അകത്തളത്തിലും നിരവധി പരിഷ്ക്കരണങ്ങളാകും അവതരിപ്പിക്കുക. കൂടാതെ ഇത് ഏകദേശം 50,000 രൂപയുടെ അധികം പ്രീമിയത്തിൽ വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്.

കറുപ്പഴകിൽ ഒരുങ്ങാൻ യാരിസ്, ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ ഉടൻ വിപണിയിലേക്ക്

നിലവിൽ J, G, V, VX എന്നിങ്ങനെ നാല് വേരിയന്റുകളിലെത്തുന്ന യാരിസിന് 8.86 ലക്ഷം മുതൽ 14.30 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. പേര് സൂചിപ്പിക്കുന്നത് പോലെ ബ്ലാക്ക് ഗ്രിൽ, ഫ്രണ്ട്, റിയർ ബമ്പറുകൾ, ഹുഡ്, ഫോഗ് ലാമ്പുകൾ ബെസെലുകൾ, ഒ‌ആർ‌വി‌എമ്മുകൾ തുടങ്ങിയവ കറുത്ത നിറത്തിൽ ഒരുങ്ങുന്നതിനാൽ വാഹനം കാഴ്ച്ചയിൽ അതീവ മനോഹരമായിരിക്കും.

MOST READ: സ്പോർട്ട് രൂപത്തിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

കറുപ്പഴകിൽ ഒരുങ്ങാൻ യാരിസ്, ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ ഉടൻ വിപണിയിലേക്ക്

കൂടാതെ മെച്ചപ്പെട്ട സ്‌പോർട്ടി അപ്പീലിനായി ടൊയോട്ട യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ പുതുതായി രൂപകൽപ്പന ചെയ്ത 15 ഇഞ്ച് അലോയ് വീലുകളും അതോടൊപ്പം ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ് അലങ്കരിക്കൽ, ഡോർ എഡ്ജ് ലൈറ്റിംഗ് എന്നിവയും സെഡാനിൽ ഇടംപിടിക്കും.

കറുപ്പഴകിൽ ഒരുങ്ങാൻ യാരിസ്, ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ ഉടൻ വിപണിയിലേക്ക്

ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഏഴ് എയർബാഗുകൾ, പവർ ഡ്രൈവർ സീറ്റ് എന്നിവയാണ് സ്പെഷ്യൽ എഡിഷൻ മോഡലിലെ മറ്റ് സവിശേഷതകൾ. മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ലാതെ ടൊയോട്ട യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ 1.5 ലിറ്റർ ഡ്യുവൽ VVT-i നാല് സിലിണ്ടർ ഇൻലൈൻ DOHC പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നത് തുടരും.

MOST READ: ഈക്കോ വിപണിയില്‍ എത്തിയിട്ട് 10 വര്‍ഷം; ഇതുവരെ വിറ്റത് 7 ലക്ഷം യൂണിറ്റുകള്‍

കറുപ്പഴകിൽ ഒരുങ്ങാൻ യാരിസ്, ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ ഉടൻ വിപണിയിലേക്ക്

6,000 rpm-ൽ‌ 106 bhp കരുത്തും 4,200 rpm-ൽ 140 Nm torque ഉം ഉത്‌പാദിപ്പിക്കാൻ യാരിസിന്റെ എഞ്ചിൻ പ്രാപ്‌തമാണ്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ പാഡ്‌ലർ ഷിഫ്റ്ററുകളുള്ള ഒരു സിവിടി എന്നിവയുമായി ടൊയോട്ട ജോടിയാക്കിയിരിക്കുന്നു.

കറുപ്പഴകിൽ ഒരുങ്ങാൻ യാരിസ്, ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ ഉടൻ വിപണിയിലേക്ക്

സി-സെഗ്മെന്റ് സെഡാന്റെ മാനുവൽ ഗിയർബോക്സ് പതിപ്പ് 17.18 കിലോമീറ്റർ മൈലേജാണ് അവകാശപ്പെടുന്നത്. സിവിടിക്ക് 18.10 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ട്. വരാനിരിക്കുന്ന ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ രണ്ട് ഓപ്ഷനിലും അവതരിപ്പിക്കുമെന്നാണ് സൂചന.

MOST READ: നെക്‌സോണ്‍ ഇലക്ട്രിക്കിന് ആവശ്യക്കാര്‍ ഏറെ; 2020 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

കറുപ്പഴകിൽ ഒരുങ്ങാൻ യാരിസ്, ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ ഉടൻ വിപണിയിലേക്ക്

നിലവിൽ ജനപ്രീതി കുറഞ്ഞു വരുന്ന മിഡ്-സൈസ് സെഡാൻ സെഗ്മെന്റിൽ ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ, മാരുതി സുസുക്കി സിയാസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്കോഡ റാപ്പിഡ് തുടങ്ങിയ മോഡലുകളാണ് ടൊയോട്ട യാരിസിന്റെ പ്രധാന എതിരാളികൾ.

കറുപ്പഴകിൽ ഒരുങ്ങാൻ യാരിസ്, ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ ഉടൻ വിപണിയിലേക്ക്

2018-ൽ രാജ്യത്ത് അവതരിപ്പിച്ച സി-സെഗ്മെന്റ് സെഡാൻ അത്ര ജനപ്രിയമല്ലെങ്കിലും കൂടുതൽ ഉപഭോക്താക്കളിലേക്ക് യാരിസിനെ എത്തിക്കാൻ ഒരു പുതിയ ലിമിറ്റഡ് മോഡൽ കമ്പനിയെ സഹായിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota To Introduce New Limited Edition Black For Yaris In India Soon. Read in Malayalam
Story first published: Friday, September 4, 2020, 10:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X