Just In
- 18 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 21 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 23 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു, പൗരന്മാര്ക്കുള്ള വാക്സിനേഷന് ആരംഭിച്ചു
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഈ മാസം അവസാനത്തോടെ അർബൻ ക്രൂയിസറിന്റെ ഡെലിവറി ആരംഭിക്കാൻ സജ്ജമായി ടൊയോട്ട
ഇന്ത്യയിലെ ഉയർന്ന മത്സരാധിഷ്ഠിത കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ എത്തിയ അർബൻ ക്രൂയിസറിന്റെ ഡെലിവറികൾ ഈ മാസം അവസാനം ആരംഭിക്കാൻ പദ്ധതിയിട്ട് ടൊയോട്ട. മാരുതി വിറ്റാര ബ്രെസയെ അടിസ്ഥാനമാക്കി പുനർനിർമിച്ച മോഡൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.

മിഡ്, ഹൈ, പ്രീമിയം എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി എത്തിയ അർബൻ ക്രൂയിസർ ഓരോ വേരിയന്റിലും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ലഭിക്കുന്ന ബുക്കിംഗുകളിൽ അധികവും ഓട്ടോമാറ്റിക് വേരിയന്റിനായിട്ടാണെന്ന് ഡീലർവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

എക്സ്റ്റീരിയർ പെയിന്റ് ഷേഡുകളിലേക്ക് നോക്കിയാൽ ടൊയോട്ട കോംപാക്‌ട് എസ്‌യുവിക്ക് ആറ് സിംഗിൾ-ടോണും മൂന്ന് ഡ്യുവൽ-ടോൺ ഓപ്ഷനുകളുമാണ് ലഭിക്കുന്നത്. സിംഗിൾ-ടോൺ ഷേഡുകളുടെ അതേ വിലയ്ക്ക് ടൊയോട്ട വാഗ്ദാനം ചെയ്യുന്നു എന്നതും സ്വാഗതാർഹമായ നടപടിയാണ്.
MOST READ: നവരാത്രി കാര്‍ കെയര്‍ ക്യാമ്പ് പദ്ധതിയുമായി ഹ്യുണ്ടായി; ഒപ്പം നിരവധി ആനുകൂല്യങ്ങളും

മാരുതി സുസുക്കി വിറ്റാര ബ്രെസയിൽ ലഭ്യമായ അതേ എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളുമായാണ് അർബൻ ക്രൂയിസറും വാഗ്‌ദാനം ചെയ്യുന്നത്. അതേ 1.5 ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 105 bhp പവറും 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർഖ്-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് വേരിയന്റുകളിൽ ലിഥിയം അയൺ ബാറ്ററിയും മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ഒരു സംയോജിത സ്റ്റാർട്ടർ ജനറേറ്ററും ടൊയോട്ട ഉൾപ്പെടുത്തിയിട്ടുണ്ട്.
MOST READ: സെൽറ്റോസ് ആനിവേഴ്സറി എഡിഷൻ അവതരിപ്പിക്കാനൊരുങ്ങി കിയ

ബ്രെസയുടെ പുനർനിർമിത പതിപ്പാണെങ്കിലും മിനി ഫോർച്യൂണർ ലുക്കിലൂടെ വാഹന പ്രേമികളുടെ മനസിൽ കയറിപ്പറ്റാൻ അർബൻ ക്രൂയിസർ കോംപാക്‌ട് എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. മാരുതി കാറിൽ നിന്നും സ്വയം വേറിട്ടുനിൽക്കുന്നതിന് ബാഹ്യ പുനരവലോകനങ്ങളാണ് ടൊയോട്ട സമ്മാനിക്കുന്നത്.

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും സ്‌പോർട്ടി എൽഇഡി ഫോഗ് ലാമ്പുകളുള്ള പുനർരൂപകൽപ്പന ചെയ്ത ബമ്പറും വലിയ ഫോർച്യൂണറിനെ അനുസ്മരിപ്പിക്കുന്ന രണ്ട് ഭാഗങ്ങളുള്ള ഗ്രിൽ വിഭാഗവുമാണ് ടൊയോട്ട അർബൻ ക്രൂയിസറിന്റെ മുൻവശത്തെ വ്യത്യസ്‌തമാക്കുന്നത്.
MOST READ: ഇന്ത്യയ്ക്കായി ഇലക്ട്രിക്, ഫ്ലക്സ്-ഫ്യൂവല്‍ മോഡലുകളുമായി സിട്രണ്‍

ടൊയോട്ട അർബൻ ക്രൂയിസറിന്റെ അകത്തളവും മാരുതി സുസുക്കി ബ്രെസയെ അനുകരിക്കുംവിധമാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സ്മാർട്ട്‌ഫോൺ ഇന്റഗ്രേഷൻ, നാവിഗേഷൻ, ബ്ലൂടൂത്ത്, ബ്ലാക്ക് ക്യാബിൻ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൗണ്ട്ഡ് കൺട്രോൾ ഉള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ തുടങ്ങിയവ അർബൻ ക്രൂയിസറിന്റെ സവിശേഷതകളാണ്.

മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട്, കിയ സോനെറ്റ് തുടങ്ങിയ വമ്പൻമാരുമായാണ് ടൊയോട്ട, സുസുക്കി പങ്കാളിത്തത്തിൽ നിന്ന് ഉരുത്തിരിഞ്ഞ രണ്ടാമത്തെ ബാഡ്ജ് എഞ്ചിനീയറിംഗ് ഉൽപ്പന്നമായ അർബൻ ക്രൂയിസർ മാറ്റുരയ്ക്കുന്നത്.