ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ ഹാച്ച്ബാക്കുകൾ ആധിപത്യം തുടരുന്നു, വിപണിയിലെ പൊതുവായ മാറ്റം എസ്‌യുവികളിലേക്ക് ചായ്‌വ് തുടരുകയാണെങ്കിലും, ഹാച്ച്ബാക്കുകൾ എല്ലായ്പ്പോഴും ഇന്ത്യൻ വാഹന വിപണിയുടെ ഹൃദയവും ആത്മാവുമാണ് എന്ന വസ്തുത നിഷേധിക്കാനാവില്ല.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

ആറ് ലക്ഷം രൂപ നിരക്കിൽ ഈ വർഷം വിപണിയിൽ വരാനിരിക്കുന്ന ആറ് ഹാച്ച്ബാക്കുകളാണ് നാം ഇവിടെ പരിചയപ്പെടുന്നത്.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

1. പുതുതലമുറ മാരുതി സുസുക്കി സെലേറിയോ

മാരുതി സുസുക്കി 2014 -ലാണ് സെലേറിയോ ആദ്യമായി വിപണിയിൽ എത്തിച്ചത്, അതിനുശേഷം വിഭാഗത്തിലെ മത്സരം തീർച്ചയായും ഉയർന്നു. 2017 ൽ കാറിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചു, എന്നാൽ ഈ വർഷം ഒരു പുതിയ തലമുറ മോഡൽ തന്നെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കൾ.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

പുതുതലമുറ സെലേറിയോയ്ക്ക് ആന്തരികമായി YNC എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന വാഹനം ഈ വർഷാവസാനത്തോടെ വിപണിയിലെത്തും.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

വരാനിരിക്കുന്ന സെലേറിയോയ്ക്ക് വാഗൺആർ പോലെ ബിഎസ് VI -കംപ്ലയിന്റ് 1.2 ലിറ്റർ നാല് സിലിണ്ടർ K12 പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 82 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രപ്തമാണിത്.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന മോഡൽ പോലെ, 2020 സെലേറിയോയിലും ആഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും. കൂടാതെ AMT ഓപ്ഷനും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

2. ടാറ്റ H2X

നേരത്തെ ഹോൺബിൽ എന്നറിയപ്പെട്ടിരുന്ന H2X ക്രോസ്ഓവർ കൺസെപ്പ്റ്റ് 2019 ജനീവ മോട്ടോർ ഷോയിലെ ടാറ്റ സ്റ്റാളിന്റെ ഭാഗമായിരുന്നു.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പിന്റെ രൂപകൽപ്പന ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്റ്റ് 2.0 ഡിസൈൻ ശൈലിക്ക് കടപ്പെട്ടിരിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 എന്നിവയായിരിക്കും H2X -ന്റെ പ്രധാന എതിരാളികൾ.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

ക്രോസ്ഓവർ ഹാച്ച്ബാക്ക് ടാറ്റയുടെ ആൽഫ ARC മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, ടിയാഗോയ്ക്കും ടാറ്റാ മോട്ടോർസ് വാഹന നിരയിൽ വരാനിരിക്കുന്ന പ്രീമിയം ഹാച്ച് ആൾട്രോസിനും ഇടയിലായിരിക്കും H2X -ന്റെ സ്ഥാനം.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

3. 2020 മാരുതി ഇഗ്നിസ് (ഫെയ്‌സ്‌ലിഫ്റ്റ്)

ഓട്ടോ എക്‌സ്‌പോ 2020 ൽ പ്രാദേശികമായി അരങ്ങേറ്റം കുറിക്കുന്ന മറ്റൊരു മോഡലാണ് 2020 മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്. കമ്പനിയുടെ ക്രോസ് ഹാച്ചിനായുള്ള മിഡ്-സൈക്കിൾ മേക്ക് ഓവർ അടുത്തിടെ ഇൻറർനെറ്റിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ വെളിപ്പെടുത്തിയിരുന്നു.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

പരിഷ്കരിച്ച ഇഗ്നിസിൽ ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങൾ ഉൾപ്പെടുത്തും, വാഹനത്തിന്റെ ബാഹ്യ ആകർഷണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

2020 മാരുതി ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള സ്റ്റൈലിംഗ് പരിഷ്കരണങ്ങളിൽ പുതിയ ബമ്പറുകളും മുൻ വശത്തെ ഗ്രില്ലും ഉൾപ്പെടും. അടുത്തിടെ പുറത്തിറങ്ങിയ എസ്-പ്രെസ്സോയിൽ കാണുന്നതുമായി സമാനമായിരിക്കും.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

ഇതിനൊപ്പം, നിലവിലെ മോഡലിന് കരുത്ത് പകരുന്ന 1.2 ലിറ്റർ K-സീരീസ് എഞ്ചിന്റെ ബി‌എസ്‌ VI -കംപ്ലയിന്റ് പതിപ്പാവും പുതിയ മോഡലിൽ എത്തുന്നത്.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

നിലവിലെ അവസ്ഥയിൽ, ഈ മോട്ടോർ 83 bhp കരുത്തും 113 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. അഞ്ച് സ്പീഡ് മാനുവൽ, AMT ഗിയർബോക്സ് യൂണിറ്റുകൾ വാഹനത്തിൽ ഉൾപ്പെടുന്നു.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

4. ടാറ്റ ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ്

നിലവിൽ രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന ടാറ്റാ കാറാണ് ടിയാഗോ. പെപ്പി എഞ്ചിൻ, വിശാലമായ ക്യാബിൻ, വിപുലമായ ഫീച്ചറുകളുടെ പട്ടിക എന്നിവ കൊണ്ട് ജനങ്ങൾക്കിടയിൽ മികച്ചൊരു പേര് നേടിയെടുക്കാൻ വാഹനത്തിന് കഴിഞ്ഞിട്ടുണ്ട്.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

ടിയാഗോ ഹാച്ചിനായി മിഡ്-ലൈഫ് പരിഷ്കരണങ്ങൾ ഒരുക്കുകയാണ് ടാറ്റ. കുറച്ച് കോസ്മെറ്റിക് മാറ്റങ്ങളും, പുതിയ സവിശേഷതകളും വാഹനത്തിന് ലഭിക്കും. ആൽ‌ട്രോസ് പ്രചോദിത മുൻ ഡിസൈനും പുതിയ സെറ്റ് അലോയ് വീലുകളുമായി ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ് പരീക്ഷണയോട്ടം നടത്തിയിരുന്നു.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

നിലവിൽ 84 bhp കരുത്തും 114 Nm torque ഉം പുറപ്പെടുവിക്കുന്ന അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിന്റെ ബി‌എസ്‌ VI പതിപ്പാവും നിർമാതാക്കൾ വാഹനത്തിൽ നൽകുന്നത്.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

5. നെക്സ വാഗൺആർ (XL5)

വാഗൺആറിന്റെ പ്രീമിയം പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണ് മാരുതി സുസുക്കി. കഴിഞ്ഞ വർഷം റോഡുകളിൽ കനത്ത മറവോടെ XL5 പരീക്ഷണയോട്ടം നടത്തിയിരുന്നു. MSIL -ന്റെ പ്രീമിയം നെക്‌സ ഡീലർഷിപ്പുകൾ വഴിയാവും വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

വാഗൺആറിന്റെ പ്രീമിയം പതിപ്പിൽ എൽഇഡി ടെയിൽ ലാമ്പുകൾ, ഹെഡ്‌ലാമ്പുകൾക്കായുള്ള പ്രൊജക്ടർ സജ്ജീകരണം, പുറത്ത് എൽഇഡി ഡിആർഎൽ എന്നിവ ഉണ്ടായിരിക്കും.

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

ക്യാബിനകത്ത്, സാധാരണ വാഗൺആറിനേക്കാൾ കുറച്ച് സവിശേഷതകൾക്കൊപ്പം ഒരു ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും വാഹനത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 4.42 ലക്ഷം മുതൽ 5.91 ലക്ഷം രൂപ വരെയാണ് വാഗൺആറിന്റെ എക്സ്ഷോറൂം വില.

Most Read: വാഗണ്‍ആര്‍, XL6 മോഡലുകള്‍ തുണച്ചു; വില്‍പ്പനയില്‍ 3.5 ശതമാനം നേട്ടം കൈവരിച്ച് മാരുതി

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

6. സാൻട്രോ ഫെയ്‌സ്‌ലിഫ്റ്റ്

കഴിഞ്ഞയാഴ്ച പുറത്തു വന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നതുപോലെ, സാൻട്രോയ്‌ക്കായി ഒരു മിഡ്-ലൈഫ് പരിഷ്കാരണം തയ്യാറായിക്കഴിഞ്ഞു. ഹ്യുണ്ടായി ഈ വർഷാവസാനം വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കും.

Most Read: 2020 -ല്‍ വിപണിയില്‍ എത്തുന്നത് അര ഡസനോളം ഇലക്ട്രിക്ക് കാറുകള്‍

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

നിലവിലെ തലമുറ സാൻട്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ, മറ്റ് സൗന്ദര്യവർദ്ധക വ്യതിയാനങ്ങൾക്ക് പുറമെ കാറിന് പുതിയ വലിയ ഗ്രില്ലും പുനർരൂപകൽപ്പന ചെയ്ത ബമ്പറുകളും ലഭിക്കും.

Most Read: ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

ആറ് ലക്ഷം രൂപയ്ക്കുള്ളിൽ ഒരുങ്ങുന്ന ഹാച്ച്ബാക്കുകൾ

68 bhp കരുത്തും 99 Nm torque ഉം പുറപ്പെടുവിക്കുന്ന നിലവിലെ മോഡലിന്റെ 1.1 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ സാന്റ്രോ ഫെയ്‌സ്‌ലിഫ്റ്റ് നിലനിർത്തും, കൂടാതെ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഗിയർബോക്സുകളാവും വാഹനത്തിൽ വരുന്നത്.

Most Read Articles

Malayalam
English summary
Upcoming Hatchbacks under six lakh price range. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X