കൂപ്പെ ശൈലിയിൽ ഒരുങ്ങിയ ടിഗുവാൻ X എസ്‌യുവിയെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

കൂപ്പെ ശൈലിയിൽ ഒരുങ്ങിയ ടിഗുവാൻ X മോഡലിനെ ചൈനീസ് വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ. ആഗോളതലത്തില്‍ ബ്രാന്‍ഡില്‍ നിന്നും ഏറ്റവും പ്രചാരമുള്ള എസ്‌യുവിയാണ് ടിഗുവാന്‍.

കൂപ്പെ ശൈലിയിൽ ഒരുങ്ങിയ ടിഗുവാൻ X എസ്‌യുവിയെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

എന്നാൽ അടുത്തിടെ പുറത്തിറക്കിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അതേ മുഖമാണ് പുതിയ ടിഗുവാൻ X ഒരുക്കിയിരിക്കുന്നത്. ക്രോം ഹെവി ഗ്രില്ലിലേക്ക് ഒഴുകുന്ന സംയോജിത എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം ഇരുവശത്തുമായി ഒരു ജോടി സ്ലിക്ക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ മുൻവശത്ത് ഇടംപിടിച്ചിരിക്കുന്നു.

കൂപ്പെ ശൈലിയിൽ ഒരുങ്ങിയ ടിഗുവാൻ X എസ്‌യുവിയെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

അതോടൊപ്പം വിശാലമായ ബ്ലാക്ക് ഔട്ട് സെൻട്രൽ എയർ ഡാമും, സി ആകൃതിയിലുള്ള ക്രോം ഘടകങ്ങളാൽ ചുറ്റപ്പെട്ട ഒരു സിൽവർ സ്‌കിഡ് പ്ലേറ്റും ഉള്ള ആക്രമണാത്മക ഫ്രണ്ട് ബമ്പർ ഇതിന് ലഭിക്കുന്നതും മനോഹരമാണ്. എന്നിരുന്നാലും സ്റ്റാൻഡേർഡ് എസ്‌യുവിയുമായുള്ള സമാനതകൾ ബി-പില്ലറിൽ അവസാനിക്കുന്നു.

MOST READ: സ്‌കോഡ ഒക്ടാവിയ RS 245 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയും അവസരം

കൂപ്പെ ശൈലിയിൽ ഒരുങ്ങിയ ടിഗുവാൻ X എസ്‌യുവിയെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

അതിനുശേഷം മേൽക്കൂര ടെയിൽ‌ഗേറ്റിലേക്ക് കുത്തനെ ഒഴുകുന്നു. ഇത് ടിഗുവാൻ X എസ്‌യുവിക്ക് ഒരു കൂപ്പെ രൂപം സമ്മാനിക്കുന്നു. കൂടാതെ ബ്ലാക്ക് ഔട്ട് റൂഫ്, ബി-പില്ലർ, വിംഗ് മിററുകൾ, ആർ-ലൈൻ ബാഡ്ജിംഗ്, വിൻഡോ ഫ്രെയിമിനുള്ള ക്രോം അലങ്കാരങ്ങൾ, ഡോറുകളുടെ അടിഭാഗം, ഡ്യുവൽ ടോൺ അലോയ് വീലുകൾ എന്നിവയാണ് ശ്രദ്ധേയമായ മറ്റ് ഡിസൈൻ ഘടകങ്ങൾ.

കൂപ്പെ ശൈലിയിൽ ഒരുങ്ങിയ ടിഗുവാൻ X എസ്‌യുവിയെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

ടിഗുവാൻ X-ന്റെ പിൻവശത്തും ഫോക്‌സ്‌വാഗണ്‍ സവിശേഷമായ ഒരു രൂപം നൽകിയിട്ടുണ്ട്. കുത്തനെയുള്ള റാക്ക്ഡ് വിൻഡ്ഷീൽഡിന് പുറമെ മോഡലിന് ഒരു ബൂട്ട്ലിഡ് സ്‌പോയ്‌ലറും ഒരു ജോടി ബെസ്‌പോക്ക്, സ്ലൈക്ക് ടെയിൽ ലാമ്പുകളും ഒരു Y-ആകൃതിയിലുള്ള മോട്ടിഫ് ഉൾക്കൊള്ളുന്ന ഒരു ലൈറ്റ് ബാറും പിൻവശത്തെ നവീകരിക്കാൻ സഹായിച്ചിട്ടുണ്ട്.

MOST READ: ആദ്യ ബിഎസ് VI ആൾട്യുറാസ് G4 രാഷ്ട്രപതിക്ക് സമ്മാനിച്ച് മഹീന്ദ്ര

കൂപ്പെ ശൈലിയിൽ ഒരുങ്ങിയ ടിഗുവാൻ X എസ്‌യുവിയെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

കൂടാതെ പുനർ‌നിർമിച്ച ബ്ലാക്ക് സ്പോർ‌ട്സ് ഡ്യുവൽ റിയർ‌ ബമ്പർ‌‌, ഫോക്സ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ‌, ഫോക്സ് ഡിഫ്യൂസർ‌ എന്നിവ ഉപയോഗിച്ച് ടിഗുവാൻ X-ന്റെ പിൻഭാഗം പൂർത്തിയാക്കിയിരിക്കുന്നു.

കൂപ്പെ ശൈലിയിൽ ഒരുങ്ങിയ ടിഗുവാൻ X എസ്‌യുവിയെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

2.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റാണ് കൂപ്പെ എസ്‌യുവിക്ക് കരുത്തേകുന്നത്. വാഹനത്തിന്റെ ബേസ് മോഡലുകൾ 186 bhp പവറും 330 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ ടോപ്പ്-ഓഫ്-ലൈൻ വേരിയന്റുകൾ 220 bhp കരുത്തിൽ 380 Nm torque വികസിപ്പിക്കാൻ ട്യൂൺ ചെയ്തിരിക്കുന്നു.

MOST READ: അകത്തളം ഹാരിയറിന് സമാനം; ഗ്രാവിറ്റാസിന്റെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

കൂപ്പെ ശൈലിയിൽ ഒരുങ്ങിയ ടിഗുവാൻ X എസ്‌യുവിയെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

രണ്ട് പതിപ്പുകളിലും 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്നു. റേഞ്ച്-ടോപ്പിംഗ് മോഡലിന് ഫോക്‌സ്‌വാഗണിന്റെ ‘4 മോഷൻ' ഓൾ-വീൽ ഡ്രൈവ് സജ്ജീകരണവും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

കൂപ്പെ ശൈലിയിൽ ഒരുങ്ങിയ ടിഗുവാൻ X എസ്‌യുവിയെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

ടിഗുവാൻ X-ന് 4,764 മില്ലിമീറ്റർ നീളവും 1,859 മില്ലീമീറ്റർ വീതിയും 1,628 മില്ലിമീറ്റർ ഉയരവുമാണ് നൽകിയിരിക്കുന്നത്. കൂടാതെ 2,791 മില്ലീമീറ്റർ നീളമുള്ള വീൽബേസുമാണ് കൂപ്പെയിൽ ഒരുക്കിയിരിക്കുന്നത്. വാഹനം ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതികളൊന്നും ഇല്ലെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Volkswagen Officially Revealed The New Tiguan X Coupe. Read in Malayalam
Story first published: Monday, September 7, 2020, 16:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X