പുതിയ എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, ടീസർ ചിത്രം പുറത്ത്

ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ആഗോള വിപണിക്കായി പുതിയൊരു കോംപാക്‌ട് എസ്‌യുവിയെ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി മോഡലിന്റെ ആദ്യ ചിത്രവും വീഡിയോയും കമ്പനി പങ്കുവെച്ചിട്ടുണ്ട്.

പുതിയ എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, ടീസർ ചിത്രം കാണാം

ഈ മോഡൽ ടിഗുവാൻ എസ്‌യുവിയുടെ കീഴിലായി ഇടംപിടിക്കും. ഈ വർഷം ആദ്യം അറ്റ്ലസ് ക്രോസ് സ്‌പോർട്ട് ആരംഭിച്ചതിന് ശേഷം ഫോക്‌സ്‌വാഗന്റെ ഡബിളിംഗ്-അപ്പ് പദ്ധതിയുടെ ഭാഗമായാണ് പുതിയ കോംപാക്‌ട് എസ്‌യുവി ഒരുങ്ങുന്നത്.

പുതിയ എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, ടീസർ ചിത്രം കാണാം

വാഹനത്തിന്റെ ഔദ്യോഗിക അരങ്ങേറ്റം ഒക്ടോബർ 13-ന് നടത്താനാണ് ഫോക്‌സ്‌വാഗന്റെ തീരുമാനം. വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ കോം‌പാക‌്‌ട് എസ്‌യുവിയെക്കുറിച്ച് ടീസർ ചിത്രം കൂടുതൽ വെളിപ്പെടുത്തുന്നില്ല. എങ്കിലും ചിത്രത്തിൽ നിന്ന് സ്ഥിരീകരിക്കാൻ കഴിയുന്ന കുറച്ച് കാര്യങ്ങൾ നേർത്ത എൽഇഡി ഹെഡ്‌ലൈറ്റിന്റെ സാന്നിധ്യമാണ്.

MOST READ: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

പുതിയ എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, ടീസർ ചിത്രം കാണാം

ടി-ക്രോസ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായാണ് പുത്തൻ എസ്‌യുവി ഒരുങ്ങിയിരിക്കുന്നതെന്ന് കാറിന്റെ മുകൾ ഭാഗത്തിന്റെ രൂപഘടന സൂചിപ്പിക്കുന്നുമുണ്ട്. വാഹനത്തിന് ടാരെക് എന്ന പേരായിരിക്കും ഫോക്‌സ്‌വാഗൺ വിളിക്കുക.

പുതിയ എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, ടീസർ ചിത്രം കാണാം

ബ്രാൻഡ് നിർമിക്കുന്ന ആദ്യത്തെ എസ്‌യുവിയാണെന്ന പ്രത്യേകതയുമുണ്ട് പുതിയ കോംപാക്‌ട് എസ്‌യുവിക്ക്. ടി-ക്രോസിന് സമാനമായ ആഗോള MQB പ്ലാറ്റ്‌ഫോമും പുതിയൊരു പെയിന്റ് സ്കീം അവതരിപ്പിക്കാനും ബ്രാൻഡ് ലക്ഷ്യമിടുന്നുണ്ട്.

MOST READ: സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഇംഗ്ലണ്ടിലും എത്തി, ഇന്ത്യയിലേക്കും ഉടൻ

പുതിയ എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, ടീസർ ചിത്രം കാണാം

ജർമൻ കാർ നിർമാതാക്കളിൽ നിന്നുള്ള പുതിയ എസ്‌യുവി തുടക്കത്തിൽ വടക്കേ അമേരിക്കൻ വിപണിക്കായി മാത്രമാണ് ഉത്പാദിപ്പിക്കുക. എന്നിരുന്നാലും, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യയിൽ കോംപാക്‌ട് എസ്‌യുവികളുടെ ജനപ്രീതി കണക്കിലെടുത്താൽ മറ്റ് വിപണികളിലേക്കും വാഹനം ചേക്കേറിയേക്കാം.

പുതിയ എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, ടീസർ ചിത്രം കാണാം

രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നാല് എസ്‌യുവി മോഡലുകൾ പുറത്തിറക്കുമെന്ന് ഫോക്‌സ്‌വാഗൺ നേരത്തെ അറിയിച്ചിരുന്നു. എസ്‌യുവികളോടുള്ള ഇന്ത്യയുടെ വർധിച്ചുവരുന്ന പ്രിയവും ബ്രാൻഡിന് മികച്ച അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: സുഖസൗകര്യങ്ങൾ വാനോളം ഉയർത്തി ഒരു മോഡിഫൈഡ് ട്രാവലർ

പുതിയ എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, ടീസർ ചിത്രം കാണാം

ടൈഗൺ പോലുള്ള വാഹനങ്ങളുടെ വിജയത്തിലും താരതമ്യേന വിലകൂടിയ ടി-റോക്കിനും ആഭ്യന്തര വിപണിയിൽ കരുത്ത് തെളിയിക്കാൻ സാധിച്ചിരുന്നു. മാർച്ചിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ ടി-റോക്ക് എസ്‌യുവിയുടെ ആദ്യ ബാച്ച് പൂർണമായും വിറ്റഴിഞ്ഞതായി കമ്പനി കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്‌തിരുന്നു.

പുതിയ എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, ടീസർ ചിത്രം കാണാം

ഒരു CBU ഉൽപ്പന്നമായി ഇന്ത്യയിൽ എത്തുന്ന ടി-റോക്കിന് 19.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. എസ്‌യുവിയുടെ 1,000 യൂണിറ്റുകളാണ് കമ്പനി ആദ്യം വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്. ഇപ്പോൾ വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Most Read Articles

Malayalam
English summary
Volkswagen Teased The Upcoming Compact SUV For Global Markets. Read in Malayalam
Story first published: Wednesday, September 9, 2020, 15:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X