പരിചയപ്പെടാം പുതിയ ഫോക്‌സ്‌വാഗൺ കാഡി കാലിഫോർണിയ ക്യാമ്പർ മോഡലിനെ

അമേരിക്കയിൽ ഏറ്റവും പ്രചാരമുള്ള വാരാന്ത്യ പ്രവർത്തനങ്ങളിലൊന്നാണ് ക്യാമ്പിംഗ്. അതിനാൽ തന്നെ ക്യാമ്പർ വാനുകൾക്ക് രാജ്യത്ത് വളരെയധികം പ്രാധാന്യം ലഭിക്കുകയും ചെയ്‌തു. തുടർന്ന് റെനോ, മെർസിഡീസ്, ഫോക്‌സ്‌വാഗൺ തുടങ്ങിയ വാഹന നിർമാതാക്കൾ ഈ വിഭാഗത്തിലേക്ക് ചുവടുവെക്കുകയും ചെയ്‌തു.

പരിചയപ്പെടാം പുതിയ 2021 ഫോക്‌സ്‌വാഗൺ കാഡി കാലിഫോർണിയ ക്യാമ്പർ മോഡലിനെ

ക്യാമ്പർ വാഹന ശ്രേണിയിൽ ദീർഘനാളായി പ്രവർത്തിക്കുന്ന ഫോക്‌സ്‌വാഗണും തങ്ങളുടെ നിരയിലേക്ക് പുതിയ 2021 കാഡി കാലിഫോർണിയ മോഡലിനെ കമ്പനി അവതരിപ്പിച്ചു. ഒറ്റ നോട്ടത്തിൽ തന്നെ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന രൂപശൈലിയാണ് വാഹനത്തിനുള്ളത്.

പരിചയപ്പെടാം പുതിയ 2021 ഫോക്‌സ്‌വാഗൺ കാഡി കാലിഫോർണിയ ക്യാമ്പർ മോഡലിനെ

മാത്രമല്ല വാഹനത്തിന്റെ അകത്തളം വൈവിധ്യമാർ‌ന്നതുമാണ്. പുതിയ ഫോക്‌സ്‌വാഗൺ കാഡി അടുത്ത വർഷം കമ്പനിയുടെ നിരയിൽ ചേരും. യഥാർഥത്തിൽ മോഡലിന്റെ അഞ്ചാം തലമുറ ആവർത്തനമാണിത്.

MOST READ: ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ പോയി; വൈറലായി ഇന്നോവ പാർക്കിംഗ് വീഡിയോ

പരിചയപ്പെടാം പുതിയ 2021 ഫോക്‌സ്‌വാഗൺ കാഡി കാലിഫോർണിയ ക്യാമ്പർ മോഡലിനെ

1980 മുതൽ ഫോക്സ്‍വാഗൺ ഗ്രൂപ്പ് നിർമിക്കുന്ന ഒരു എം-സെഗ്മെന്റ് വാഹനമാണ് കാഡി. ഇത് യൂറോപ്പിലും ലോകമെമ്പാടുമുള്ള മറ്റ് വിപണികളിലെയും ശ്രദ്ധേയ സാന്നിധ്യമാണ്. കാഡി ആദ്യമായി വടക്കേ അമേരിക്കയിലാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് 1982 ൽ യൂറോപ്പിലും അവതരിപ്പിച്ചു. ഒന്നും രണ്ടും തലമുറകൾക്ക് പിക്ക്-അപ്പ് വേരിയന്റുകളും ഉണ്ടായിരുന്നു.

പരിചയപ്പെടാം പുതിയ 2021 ഫോക്‌സ്‌വാഗൺ കാഡി കാലിഫോർണിയ ക്യാമ്പർ മോഡലിനെ

2021 മോഡൽ ചെറിയൊരു കാറാണെങ്കിലും കാഡിക്ക് അതിന്റെതേതായ കുറച്ച് ഹൈലൈറ്റുകൾ ഉണ്ട് എന്നതും ശ്രദ്ധേയമാണ്. ഇതിന് ഒരു പുൾ- ഔട്ട് കിച്ചൺ, വിൻഡ്ഷീൽഡും ഷെൽഫും ഉള്ള സിംഗിൾ ഹോബ് ഗ്യാസ് കുക്കർ ഫീച്ചറും ഫോക്‌സ്‌വാഗൺ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: ഫോര്‍സ ശ്രേണി വിപുലീകരിക്കുന്നു; പുതിയ പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഹോണ്ട

പരിചയപ്പെടാം പുതിയ 2021 ഫോക്‌സ്‌വാഗൺ കാഡി കാലിഫോർണിയ ക്യാമ്പർ മോഡലിനെ

കൂടാതെ എല്ലാ സീറ്റുകളും 50:50 അനുപാതത്തിൽ മടക്കിവക്കാനും കഴിയും. അതിൽ രണ്ട് മീറ്റർ നീളമുള്ള മടക്കാവുന്ന കിടക്ക സ്ഥാപിച്ചാൽ 1.4 ചതുരശ്ര മീറ്ററിൽ ഒരുങ്ങിയിരിക്കുന്ന പനോരമിക് സൺറൂഫ് വഴി മികച്ച കാഴ്ച്ചയും ലഭിക്കും.

പരിചയപ്പെടാം പുതിയ 2021 ഫോക്‌സ്‌വാഗൺ കാഡി കാലിഫോർണിയ ക്യാമ്പർ മോഡലിനെ

ഉയർന്ന നിലവാരമുള്ള ബെഡ് നല്ല സുഖസൗകര്യവും കപ്പ് സ്പ്രിംഗുകളും നൽകുന്നു. കൂടാതെ എല്ലാ വിൻഡോകളും പൂർണമായും മറക്കാനുള്ള സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്.

MOST READ: വിപണിയിലേക്ക് ഉടൻ, പുതിയ എൻഡവർ സ്പോർട്ട് ഡീലർമാരിലേക്ക് എത്തിത്തുടങ്ങി

പരിചയപ്പെടാം പുതിയ 2021 ഫോക്‌സ്‌വാഗൺ കാഡി കാലിഫോർണിയ ക്യാമ്പർ മോഡലിനെ

കാഡിയുടെ പിൻഭാഗത്ത് ഘടിപ്പിക്കാവുന്ന ഒരു പുതിയ ഫ്രീ-സ്റ്റാൻഡിംഗ് മോഡുലാർ ടെൻഡും വാഹനത്തിന് ലഭിക്കുന്നു. ഇത് സ്ലീപ്പിംഗ് ക്യാബിനിലേക്ക് ഒരു വലിയ വിപുലീകരണമായി പ്രവർത്തിക്കുകയും ചെയ്യും. കാറിൽ രണ്ട് കസേരകൾക്കൊപ്പം ഒരു ക്യാമ്പിംഗ് ടേബിളും ലഭിക്കുമെന്നത് ഓഫർ കൂടുതൽ രസകരമാക്കുന്നു.

പരിചയപ്പെടാം പുതിയ 2021 ഫോക്‌സ്‌വാഗൺ കാഡി കാലിഫോർണിയ ക്യാമ്പർ മോഡലിനെ

പുതിയ ഫോക്‌സ്‌വാഗൺ കാഡി കാലിഫോർണിയയിൽ 4501 മില്ലിമീറ്റർ വീൽബേസ് ഉണ്ടാകും. അതേസമയം 4853 മില്ലീമീറ്റർ നീളമുള്ള നീളമുള്ള വീൽബേസ് പതിപ്പും ഓഫറിൽ ഉണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Volkswagen Unveiled The All-New 2021 Caddy California In USA. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X