2021 ഇക്വേറ്റർ എസ്‌യുവിയുടെ പുത്തൻ TVC പങ്കുവെച്ച് ഫോർഡ്

ഇന്റർനെറ്റിൽ ചോർന്ന നിരവധി ചിത്രങ്ങളെത്തുടർന്ന്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഫോർഡ് ഇക്വേറ്റർ വെളിപ്പെടുത്തി. ചൈനീസ് വിപണിയിലാണ് വാഹനം പുറത്തിറക്കിയത്.

2021 ഇക്വേറ്റർ എസ്‌യുവിയുടെ പുത്തൻ TVC പങ്കുവെച്ച് ഫോർഡ്

അഞ്ച് മീറ്ററോളം നീളമുള്ള ഫോർഡ് ഇക്വേറ്റർ മൂന്ന് വരി എസ്‌യുവി എൻ‌ഡവർ / എവറസ്റ്റിന് മുകളിലായി സ്ലോട്ട് ചെയ്തിരിക്കുന്നത്. എന്നാൽ എക്സ്പ്ലോററിനേക്കാൾ ചെറുതാണിത്. ചൈനയിലെ ഫോർഡ്-ജാംഗ്ലിംഗ് കൂട്ടുകെട്ടിന് കീഴിലാണ് വാഹനം നിർമ്മിക്കുന്നത്.

2021 ഇക്വേറ്റർ എസ്‌യുവിയുടെ പുത്തൻ TVC പങ്കുവെച്ച് ഫോർഡ്

കുടുംബ അധിഷ്ഠിത പ്രീമിയം എസ്‌യുവികളായ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പേസ്, ജീപ്പ് കമാൻഡർ എന്നിവയ്‌ക്കെതിരെയാണ് ഇത് മത്സരിക്കുക. 1,930 mm വീതിയും 1,755 mm ഉയരവുമുള്ള എസ്‌യുവിയുടെ വീൽബേസ് 2,865 mm ആണ്.

MOST READ: ഒരാൾക്ക് ഒരു വീൽ തന്നെ ധാരാളം; ഒറ്റചക്ര ഇലക്ട്രിക് ബൈക്കുമായി അലിബാബ

2021 ഇക്വേറ്റർ എസ്‌യുവിയുടെ പുത്തൻ TVC പങ്കുവെച്ച് ഫോർഡ്

മുന്നിൽ, ഫോർഡ് ഇക്വേറ്ററിൽ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ ഒരുക്കിയിരിക്കുന്നു, ക്രോമിൽ അലങ്കരിച്ച ഒരു പ്രമുഖ ഗ്രില്ല് അസംബ്ലി, ക്രോംഡ് ബമ്പർ, ഫോക്സ് സ്‌കിഡ് പ്ലേറ്റ് എന്നിവയും ലഭിക്കുന്നു.

2021 ഇക്വേറ്റർ എസ്‌യുവിയുടെ പുത്തൻ TVC പങ്കുവെച്ച് ഫോർഡ്

അതോടൊപ്പം ബോൾഡ്-ലുക്കിംഗ് അലോയി വീൽ ഡിസൈനും സൈഡ് ക്ലാഡിംഗും നൽകിയിരിക്കുന്നു. ആറ് സീറ്റർ അല്ലെങ്കിൽ ഏഴ് സീറ്ററായി എസ്‌യുവി ലഭ്യമാകും.

MOST READ: പ്രധാന മന്ത്രിയ്ക്കായി പുത്തൻ എയർ ഇന്ത്യ വൺ തയ്യാർ; ബോയിംഗ് 777 VVIP വിമാനത്തിന്റെ സവിശേഷതകൾ

2021 ഇക്വേറ്റർ എസ്‌യുവിയുടെ പുത്തൻ TVC പങ്കുവെച്ച് ഫോർഡ്

ഇത് വരാനിരിക്കുന്ന ഇക്കോസ്‌പോർട്ട് ഫെയ്‌സ്‌ലിഫ്റ്റിനെയും അടുത്ത തലമുറ മഹീന്ദ്ര XUV 500 അടിസ്ഥാനമാക്കിയുള്ള C-എസ്‌യുവിയെയും സ്വാധീനിക്കും.

2021 ഇക്വേറ്റർ എസ്‌യുവിയുടെ പുത്തൻ TVC പങ്കുവെച്ച് ഫോർഡ്

ഫോർഡ് ഇക്വറ്ററിന്റെ ഹൈലൈറ്റിംഗ് ഘടകങ്ങളിലൊന്നാണ് ക്യാബിൻ, കോൺട്രാസ്റ്റ് സീറ്റ്, ഡാഷ്‌ബോർഡ് ഫിനിഷുകൾ എന്നിവ ലൈറ്റ് തീമിന് അനുസൃതമായി പോകുന്നു.

MOST READ: വാഹനങ്ങളുടെ RC പുതുക്കാൻ ഇനി ചെലവേറും; പുതിയ കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

2021 ഇക്വേറ്റർ എസ്‌യുവിയുടെ പുത്തൻ TVC പങ്കുവെച്ച് ഫോർഡ്

ഇതിന് പ്രീമിയം ടെക്സ്ചറുകളും ഉയർന്ന നിലവാരമുള്ള വസ്തുക്കളുടെ ഉപയോഗവും ലഭിക്കുന്നു, അതേസമയം ഫിസിക്കൽ ബട്ടണിന്റെ ഏറ്റവും കുറഞ്ഞ ഉപയോഗം എസ്‌യുവിയുടെ അപ്പ് മാർക്കറ്റ് ഫീൽ വർധിപ്പിക്കുന്നു.

അടുത്ത തലമുറ മഹീന്ദ്ര XUV 500, ഫോർഡ് C-എസ്‌യുവി എന്നിവയിലെന്നപോലെ ഇരട്ട 12.3 ഇഞ്ച് ഡിസ്‌പ്ലേകളും ഇതിലുണ്ട്. ഒന്ന് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായും മറ്റൊന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷനായും പ്രവർത്തിക്കുന്നു.

MOST READ: അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു; ഹ്യുണ്ടായി അൽകാസറിനെ വരവേൽക്കാൻ തയാറെടുത്ത് വിപണി

2021 ഇക്വേറ്റർ എസ്‌യുവിയുടെ പുത്തൻ TVC പങ്കുവെച്ച് ഫോർഡ്

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, ഫോർഡ് ഇക്വേറ്റർ 2.0 ലിറ്റർ ഇക്കോബൂസ്റ്റ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു, ഇത് പരമാവധി 225 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. ഫ്രണ്ട്-വീൽ ഡ്രൈവ്, ഓൾ-വീൽ-ഡ്രൈവ് കോൺഫിഗറേഷനുകൾ ചൈനീസ് വിപണിയിൽ ലഭ്യമാണ്.

2021 ഇക്വേറ്റർ എസ്‌യുവിയുടെ പുത്തൻ TVC പങ്കുവെച്ച് ഫോർഡ്

ഫോർഡ് ഇക്വേറ്ററിന്റെ ക്യാബിന് തീർച്ചയായും ഫോർഡ് C-എസ്‌യുവിയുടെ ഇന്റീരിയറിന്റെ രൂപകൽപ്പനയെ സ്വാധീനിച്ചേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
2021 Ford Equator SUV New TVC Out. Read in Malayalam.
Story first published: Saturday, March 27, 2021, 17:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X