മുഖംമിനുക്കി പുതിയ ബി‌എം‌ഡബ്ല്യു X3 എസ്‌യുവി, ചിത്രങ്ങൾ പുറത്ത്

മുഖംമിനുക്കി വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് X3 എസ്‌യുവിയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ധാരാളം മാറ്റങ്ങളുമായാണ് ജർമൻ നിർമിത വാഹനം ഇത്തവണ എത്തുകയെന്നാണ് സൂചന.

മുഖംമിനുക്കി പുതിയ ബി‌എം‌ഡബ്ല്യു X3 എസ്‌യുവി, ചിത്രങ്ങൾ പുറത്ത്

മുൻവശത്ത് പുതിയ X3 പൂർണമായും കറുപ്പിൽ പൂർത്തിയാക്കിയ സിഗ്നേച്ചർ ബി‌എം‌ഡബ്ല്യു കിഡ്നി ഗ്രിൽ മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെങ്കിലും ഇത്തവണ ഗ്രിൽ അൽപം ചെറുതാണ്. സ്വീപ്‌ബാക്ക് ഹെഡ്‌ലൈറ്റുകൾ കൂടുതൽ കോണീയമായി തോന്നുന്നുമുണ്ട്. ഇത് രണ്ടാം തലമുറ 4 സീരീസ് കൂപ്പെയിൽ കാണുന്നതിനോട് സാമ്യമുണ്ട്.

മുഖംമിനുക്കി പുതിയ ബി‌എം‌ഡബ്ല്യു X3 എസ്‌യുവി, ചിത്രങ്ങൾ പുറത്ത്

എന്നിരുന്നാലും ഏറ്റവും ആകർഷകമായ വിശദാംശങ്ങളിൽ താഴത്തെ ബമ്പറിലെ വിശാലമായ സെന്റർ എയർ ഇൻടേക്ക്, ഫോഗ് ലാമ്പ് ഹൗസിംഗുകളിൽ കറുത്ത ഉൾപ്പെടുത്തലുകൾ എന്നിവ പോലുള്ള ബ്ലാക്ക്ഔട്ട് ഘടകങ്ങൾ ഉൾപ്പെടുന്നു.

MOST READ: കൂടുതൽ അണിയിച്ചൊരുക്കാം, MU-X എസ്‌യുവിക്കായി പുതിയ ആക്‌സ‌സറികളുമായി ഇസൂസു

മുഖംമിനുക്കി പുതിയ ബി‌എം‌ഡബ്ല്യു X3 എസ്‌യുവി, ചിത്രങ്ങൾ പുറത്ത്

എൽഇഡി ഹെഡ്‌ലൈറ്റുകൾക്ക് പോലും ഇരുണ്ട നിറം നൽകിയിരിക്കുന്നത് സ്പോർട്ടി ആകർഷണം വർധിപ്പിക്കുന്നുമുണ്ട്. അതേസമയം നമ്പർ പ്ലേറ്റ് മൗണ്ടിംഗ് കറുത്ത നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

മുഖംമിനുക്കി പുതിയ ബി‌എം‌ഡബ്ല്യു X3 എസ്‌യുവി, ചിത്രങ്ങൾ പുറത്ത്

പിൻഭാഗത്തേക്ക് നോക്കിയാൽ സ്മോക്ക് ഇഫക്റ്റും കറുത്ത ഉൾപ്പെടുത്തലുകളും ചുറ്റുമുള്ള അതേ റാപ്റൗണ്ട് ത്രിമാന എൽഇഡി ടെയിൽ‌ലാമ്പുകൾ തന്നെയാണ് ബി‌എം‌ഡബ്ല്യു അവതരിപ്പിക്കുന്നു.

MOST READ: കുഷാഖ് മിഡ് സൈസ് എസ്‌യുവിയുടെ ലോഞ്ച് ടൈംലൈൻ വെളിപ്പെടുത്തി സ്കോഡ

മുഖംമിനുക്കി പുതിയ ബി‌എം‌ഡബ്ല്യു X3 എസ്‌യുവി, ചിത്രങ്ങൾ പുറത്ത്

ബോഡി കളറിൽ തന്നെ പൂർത്തിയാക്കിയ ബമ്പറിൽ കറുത്ത നിറമുള്ള സ്‌കിഡ് പ്ലേറ്റും ഗ്ലോസി ബ്ലാക്ക് ചുറ്റുപാടുകളുള്ള ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും ഇടംപിടിച്ചിട്ടുണ്ട്. പുതുതായി രൂപകൽപ്പന ചെയ്ത കറുത്ത അലോയ് വീലുകൾ, ഷാർക്ക് ഫിൻ ആന്റിന എന്നിവയുടെ സാന്നിധ്യവും ഫെയ്‌സ്‌ലിഫ്റ്റ് X3 എസ്‌യുവിയുടെ പ്രത്യേകതയാകും.

മുഖംമിനുക്കി പുതിയ ബി‌എം‌ഡബ്ല്യു X3 എസ്‌യുവി, ചിത്രങ്ങൾ പുറത്ത്

കൂടാതെ കറുത്ത റൂഫ് റെയിലുകൾ, ടെയിൽ ഗേറ്റിന്റെ ഇരുവശത്തും കറുത്ത ഉൾപ്പെടുത്തലുകൾ, സംയോജിത ടേൺ ഇൻഡിക്കേറ്ററുകളുള്ള ബ്ലാക്ക്-ഔട്ട് വിംഗ് മിററുകൾ എന്നിവയാണ് വാഹനത്തിലെ മറ്റ് ഹൈലൈറ്റുകൾ.

MOST READ: മരുഭൂമിയില്‍ ഓഫ്‌റോഡ് കഴിവ് തെളിയിച്ച് പുതുതലമുറ സ്‌കോര്‍പിയോ; വീഡിയോ കാണാം

മുഖംമിനുക്കി പുതിയ ബി‌എം‌ഡബ്ല്യു X3 എസ്‌യുവി, ചിത്രങ്ങൾ പുറത്ത്

പുതുക്കിയ X3 എസ്‌യുവിയുടെ ഇന്റീരിയർ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും നിലവിലെ മോഡലിനേക്കാൾ സൂക്ഷ്മമായ പരിഷ്ക്കാരങ്ങൾ അകത്തളത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

മുഖംമിനുക്കി പുതിയ ബി‌എം‌ഡബ്ല്യു X3 എസ്‌യുവി, ചിത്രങ്ങൾ പുറത്ത്

നവീകരിച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ സ്റ്റിയറിംഗ് വീൽ ഡിസൈൻ, പുതിയ അപ്ഹോൾസ്റ്ററി എന്നിവ ഇതിൽ ഉൾപ്പെടുന്നു. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, ആംബിയന്റ് ലൈറ്റിംഗ്, 16 സ്പീക്കർ ഹർമാൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ് എന്നിവ നിലവിലെ മോഡലിൽ നിന്ന് മുന്നോട്ട് കൊണ്ടുപോകും.

മുഖംമിനുക്കി പുതിയ ബി‌എം‌ഡബ്ല്യു X3 എസ്‌യുവി, ചിത്രങ്ങൾ പുറത്ത്

2022 മോഡലിലെ സുരക്ഷാ സവിശേഷതകളിൽ ഒന്നിലധികം എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഐസോഫിക്സ് മൗണ്ടുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

മുഖംമിനുക്കി പുതിയ ബി‌എം‌ഡബ്ല്യു X3 എസ്‌യുവി, ചിത്രങ്ങൾ പുറത്ത്

നിലവിലെ മോഡലിനെപ്പോലെ ഫെയ്‌സ്‌ലി‌ഫ്റ്റ് പതിപ്പും xDrive30i, xDrive20d എന്നീ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും. ട്വിൻ-ടർബോചാർജ്ഡ് 2.0 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എന്നിവയായിരിക്കും എഞ്ചിൻ ഓപ്ഷനുകൾ. രണ്ട് യൂണിറ്റും 8 സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സ് ഗിയർബോക്സായിരിക്കും വാഗ്‌ദാനം ചെയ്യുക.

Source: Cochespias

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
2022 BMW X3 Facelift Images Leaked In Online. Read in Malayalam
Story first published: Tuesday, May 18, 2021, 18:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X