Just In
Don't Miss
- News
കോവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം: പൗരന്മാര്ക്ക് നിര്‍ദേശവുമായി അമേരിക്ക
- Sports
IPL 2021: കുതിപ്പ് തുടര്‍ന്ന് സിഎസ്കെ, രാജസ്ഥാന് എവിടെ പിഴച്ചു? മൂന്ന് കാരണങ്ങളിതാ
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- Movies
ചുംബനരംഗത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞു, അവരുടെ പ്രതികരണവും അറിയണമായിരുന്നു: സാനിയ അയ്യപ്പന്
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
S5 സ്പോര്‍ട്ബാക്ക് അവതരിപ്പിച്ച് ഔഡി; വില 79.06 ലക്ഷം രൂപ
പുതിയ 2021 S5 സ്പോര്‍ട്ബാക്ക് ആഡംബര സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ ഔഡി. 79.06 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

അവതരണത്തിന് മുന്നോടിയായി നിരവധി തവണ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നിരുന്നു. S5 സ്പോര്‍ട്ബാക്ക് 2017-ല്‍ ഇന്ത്യയില്‍ വീണ്ടും അവതരിപ്പിച്ചു. മുന്‍ കാറിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പായിട്ടാണ് പുതിയ മോഡല്‍ വരുന്നത്.

ഇത് കൂടുതല്‍ ആകര്‍ഷകമായ ഔട്ടര്‍ ഡിസൈന്‍ മാത്രമല്ല, അപ്ഡേറ്റ് ചെയ്ത ക്യാബിനും നല്‍കുന്നു. എക്സ്റ്റീരിയറുകളുടെ കാര്യത്തില്‍, കാര്‍ ഇപ്പോള്‍ വളരെ സ്പോര്‍ടിയും മനോഹരമായ രൂപകല്‍പ്പനയിലുമാണ് ഒരുങ്ങിയിരിക്കുന്നത്.
MOST READ: ഇന്ത്യൻ ആർമിയുടെ പുതിയ കളിപ്പാട്ടം; കല്യാണി M4 -നെ പരിചയപ്പെടാം

ട്വീക്ക്ഡ് ഫ്രണ്ട് എന്‍ഡ് വാഹത്തിന് ലഭിക്കുന്നു. അതില്‍ ഷാര്‍പ്പായിട്ടുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഡിആര്‍എല്ലുകളും ഉള്‍പ്പെടുന്നു. പുതിയ സ്റ്റാന്‍ഡേര്‍ഡ് മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ സില്‍വര്‍ ആക്സന്റുകളാല്‍ പൊതിഞ്ഞ വലിയ മാറ്റ് ബ്ലാക്ക് ഹണികോമ്പ് മെഷ് ഗ്രില്ലിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

മാത്രമല്ല, ഒരു പുതിയ ബമ്പറും ക്വാഡ്-ടിപ്പ് 19 ഇഞ്ച് അലോയ് വീലുകളും എക്സ്ലോസ്റ്റുകളും വാഹനത്തിന്റെ സവിശേഷതായിട്ടുണ്ട്. അകത്ത്, സ്‌പോര്‍ട്ബാക്കിന് ബ്ലാക്ക് നിറത്തിലുള്ള അലങ്കാരമാണ് ലഭിക്കുന്നത്.

ഉപയോക്താവിനെ ഇടപഴകുന്നതിനും വിനോദിപ്പിക്കുന്നതിനും 10 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീനും ലഭിക്കുന്നു. ഡ്രൈവറിനായി 12.2 ഇഞ്ച് ഡിജിറ്റല്‍ MID സ്‌ക്രീനും ലഭ്യമാക്കുന്നു. S ബാഡ്ജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 3-സ്പോക്ക്, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍ അകത്തളത്തെ മറ്റൊരു സവിശേഷതയാണ്.

വികസിതമായ 3.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ, V6 പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ യൂണിറ്റ് 354 bhp കരുത്തും 500 Nm torque ഉം നല്‍കുന്നു. 8 സ്പീഡ് ടിപ്ട്രോണിക് ഗിയര്‍ബോക്സാണ് വാഹനത്തിന് ലഭിക്കുന്നത്.
MOST READ: അകത്തളം ഇങ്ങനെ; ടാറ്റയുടെ മൈക്രോ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

അത് ഔഡിയുടെ ക്വാട്രോ സിസ്റ്റം വഴി എല്ലാ ചക്രങ്ങളിലും കരുത്ത് അയയ്ക്കുന്നു. 4.8 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കാറിന് കഴിയും. ഔഡി S5 സ്പോര്‍ട്ബാക്കിന്റെ ഉയര്‍ന്ന വേഗത 250 കിലോമീറ്ററാണ്.

ഡൈനാമിക്, കംഫര്‍ട്ട്, എഫിഷ്യന്‍സി, ഓട്ടോ, ഇന്‍ഡിവിജല്‍ ഉള്‍പ്പെടെ അഞ്ച് ഡ്രൈവിംഗ് മോഡുകളും കാറിന് ലഭിക്കുന്നു. ബിഎംഡബ്ല്യു M340 എക്‌സ്‌ഡ്രൈവ്, മെര്‍സിഡീസ് AMG C 43 എന്നിവയ്‌ക്കെതിരെയാകും ഇത് മത്സരിക്കുക.
MOST READ: സിട്രൺ ഇനി കൊച്ചിയിലും; പുതിയ ആറ് നഗരങ്ങളിൽ കൂടി ഷോറൂമുകൾ തുറന്നു

ഔഡി S5 സ്പോര്‍ട്ബാക്ക് ഫെയ്‌സ്‌ലിഫ്റ്റ് 2019 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചു.