ക്രെറ്റക്ക് പിന്നാലെ വെന്യുവിന്റെ വേരിയന്റ് ലൈനപ്പും പരിഷ്ക്കരിച്ച് ഹ്യുണ്ടായി

സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിലെ താരമായ വെന്യുവിന്റെ വേരിയന്റ് ലൈനപ്പും പരിഷ്ക്കരിച്ച് ഹ്യുണ്ടായി. ഇന്ത്യൻ വിപണിയിൽ മോഡലിന്റെ അഞ്ച് വകഭേദങ്ങളെയാണ് കമ്പനി ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.

ക്രെറ്റക്ക് പിന്നാലെ വെന്യുവിന്റെ വേരിയന്റ് ലൈനപ്പും പരിഷ്ക്കരിച്ച് ഹ്യുണ്ടായി

കൃത്യമായി പറഞ്ഞാൽ E 1.5 ഡീസൽ മാനുവൽ, S 1.5 ഡീസൽ മീനുവൽ, S 1.0 ലിറ്റർ പെട്രോൾ ഐഎംടി, S 1.0 ലിറ്റർ പെട്രോൾ ഡിസിടി, SX(O) 1.0 ലിറ്റർ പെട്രോൾ മാനുവൽ എന്നീ വേരിയന്റുകളെയാണ് ഹ്യുണ്ടായി ഒഴിവാക്കിയിരിക്കുന്നത്.

ക്രെറ്റക്ക് പിന്നാലെ വെന്യുവിന്റെ വേരിയന്റ് ലൈനപ്പും പരിഷ്ക്കരിച്ച് ഹ്യുണ്ടായി

ഇതുകൂടാതെ ബ്രാൻഡ് SX വേരിയന്റ് ലെവലിൽ അലോയ് വീലുകൾക്ക് പകരം പുതിയ, സ്റ്റൈൽ വീലുകളും ഇപ്പോൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. S(O), SX(O) എക്സിക്യൂട്ടീവ് എന്നീ പുതിയ വേരിയന്റുകളെയും വെന്യു നിരയിലേക്ക് കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്.

ക്രെറ്റക്ക് പിന്നാലെ വെന്യുവിന്റെ വേരിയന്റ് ലൈനപ്പും പരിഷ്ക്കരിച്ച് ഹ്യുണ്ടായി

S(O) പതിപ്പ് 1.0 ലിറ്റർ പെട്രോൾ ഐഎംടി, ഡിസിടി, 1.5 ലിറ്റർ ഡീസൽ മാനുവൽ കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. രണ്ടാമത്തെ SX(O) എക്സിക്യൂട്ടീവിൽ 1.5 ലിറ്റർ ഡീസൽ മാനുവൽ പതിപ്പിൽ മാത്രമാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്.

ക്രെറ്റക്ക് പിന്നാലെ വെന്യുവിന്റെ വേരിയന്റ് ലൈനപ്പും പരിഷ്ക്കരിച്ച് ഹ്യുണ്ടായി

പുതിയ S(O) വകഭേദങ്ങളിൽ സ്റ്റൈൽ വീലുകളാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ബ്ലൂലിങ്ക് കണക്റ്റുചെയ്‌ത കാർ സിസ്റ്റത്തിന് കുറച്ച് മെച്ചപ്പെടുത്തലുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യയിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് ഹ്യുണ്ടായി വെന്യു എത്തുന്നത്.

ക്രെറ്റക്ക് പിന്നാലെ വെന്യുവിന്റെ വേരിയന്റ് ലൈനപ്പും പരിഷ്ക്കരിച്ച് ഹ്യുണ്ടായി

ആദ്യത്തേത് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-4 പെട്രോൾ യൂണിറ്റാണ്. ഇത് പരമാവധി 83 bhp കരുത്തിൽ 114 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ക്രെറ്റക്ക് പിന്നാലെ വെന്യുവിന്റെ വേരിയന്റ് ലൈനപ്പും പരിഷ്ക്കരിച്ച് ഹ്യുണ്ടായി

രണ്ടാമത്തേത് 1.5 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-4 ഡീസൽ യൂണിറ്റാണ്. ഇത് പരമാവധി 100 bhp പവറും 240 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഇതും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി പ്രത്യേകമായി ജോടിയാക്കുന്നു.

ക്രെറ്റക്ക് പിന്നാലെ വെന്യുവിന്റെ വേരിയന്റ് ലൈനപ്പും പരിഷ്ക്കരിച്ച് ഹ്യുണ്ടായി

മൂന്നാമത്തേത് 1.0 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-3 പെട്രോൾ എഞ്ചിനാണ്. ഇത് പരമാവധി 120 bhp കരുത്തിൽ 172 Nm torque സൃഷ്‌ടിക്കും. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഐഎംടി, ഏഴ് സ്പീഡ് ഡിസിടി എന്നിങ്ങനെ മൂന്ന് ഗിയർബോക്‌സ് ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം.

ക്രെറ്റക്ക് പിന്നാലെ വെന്യുവിന്റെ വേരിയന്റ് ലൈനപ്പും പരിഷ്ക്കരിച്ച് ഹ്യുണ്ടായി

കൂടാതെ ധാരാളം പ്രീമിയം സവിശേഷതകളും ഉപകരണങ്ങളും ഹ്യുണ്ടായി വെന്യുവിൽ ലഭ്യമാണ്. ടോപ്പ് വേരിയന്റുകളിൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എല്ലാ പവർ വിൻഡോകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് മുതലായവ ലഭിക്കും.

ക്രെറ്റക്ക് പിന്നാലെ വെന്യുവിന്റെ വേരിയന്റ് ലൈനപ്പും പരിഷ്ക്കരിച്ച് ഹ്യുണ്ടായി

അതോടൊപ്പം ക്രൂയിസ് കൺട്രോൾ, കൂൾഡ് ഗ്ലോവ് ബോക്സ്, ഇന്റഗ്രേറ്റഡ് എയർ പ്യൂരിഫയർ, ഇലക്ട്രിക്കലി ഓപ്പറേറ്റഡ് സൺറൂഫ്, കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യയും വാഹനത്തിൽ ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്.

ക്രെറ്റക്ക് പിന്നാലെ വെന്യുവിന്റെ വേരിയന്റ് ലൈനപ്പും പരിഷ്ക്കരിച്ച് ഹ്യുണ്ടായി

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഇബിഡിയുള്ള എബിഎസ്, സ്റ്റെബിലിറ്റി കൺട്രോൾ, സെൻട്രൽ ലോക്കിംഗ്, ചൈൽഡ് സേഫ്റ്റി ലോക്കുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ അസിസ്റ്റ് തുടങ്ങിയവയാണ് എസ്‌യുവിയിലെ സുരക്ഷാ സന്നാഹങ്ങൾ.

ക്രെറ്റക്ക് പിന്നാലെ വെന്യുവിന്റെ വേരിയന്റ് ലൈനപ്പും പരിഷ്ക്കരിച്ച് ഹ്യുണ്ടായി

നിലവിൽ 6.92 ലക്ഷം മുതൽ 11.78 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി വെന്യുവിന്റെ എക്സ്ഷോറൂം വില. വിപണിയിൽ മാരുതി വിറ്റാര ബ്രെസ, കിയ സോനെറ്റ്, ടാറ്റ നെക്സോൺ, നിസാൻ മാഗ്നൈറ്റ് തുടങ്ങിയവയാണ് വെന്യുവിന്റെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
English summary
Five Variants Discontinued From Hyundai Venue Lineup. Read in Malayalam
Story first published: Saturday, July 3, 2021, 10:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X