ലേലത്തിൽ 7.8 കോടി രൂപ കരസ്ഥമാക്കി 2021 ഫോർഡ് ബ്രോങ്കോ ഫസ്റ്റ് എഡിഷൻ

2021 ഫോർഡ് ബ്രോങ്കോ ഫസ്റ്റ് എഡിഷൻ ആദ്യമായി ജൂലൈയിലാണ് നിർമ്മാതാക്കൾ പ്രഖ്യാപിച്ചത്. ഇത് തൽക്ഷണം ഉപഭോക്താക്കളെ ആകർഷിക്കുകയും ഏതാനും മണിക്കൂറുകൾക്കുള്ളിൽ വാഹനത്തിന്റെ എല്ലാ യൂണിറ്റുകളും ബുക്കായി പോവുകയും ചെയ്തു.

ലേലത്തിൽ 7.8 കോടി രൂപ കരസ്ഥമാക്കി 2021 ഫോർഡ് ബ്രോങ്കോ ഫസ്റ്റ് എഡിഷൻ

നിർമാതാക്കൾ മോഡലിന്റെ അലോട്ട്മെന്റ് 3,500 യൂണിറ്റിൽ നിന്ന് 7,000 യൂണിറ്റായി ഉയർത്തി. വോളിയത്തിൽ കൂടുതൽ വർധനവുണ്ടാകാത്തതിനാൽ, ഫോർഡ് ബ്രോങ്കോ എസ്‌യുവി ഇപ്പോൾ 2021 വസന്തകാലത്ത് ലോഞ്ച് ചെയ്യാൻ ബ്രാൻഡ് ഒരുങ്ങുന്നു.

ലേലത്തിൽ 7.8 കോടി രൂപ കരസ്ഥമാക്കി 2021 ഫോർഡ് ബ്രോങ്കോ ഫസ്റ്റ് എഡിഷൻ

ലോഞ്ചിന് തൊട്ടുമുമ്പ്, പുതിയ ഫോർഡ് ബ്രോങ്കോ VIN001 -ന്റെ ആദ്യ യൂണിറ്റ് അരിസോണയിൽ ബാരറ്റ്-ജാക്സൺ സ്കോട്ട്‌സ്‌ഡേൽ ലേലത്തിൽ കമ്പനി ലേലം ചെയ്തു. ഫോർഡ് ബ്രോങ്കോയുടെ ഫസ്റ്റ് യൂണിറ്റിന് 1,075,000 യുഎസ് ഡോളറാണ് ലഭിച്ചത്, ഇത് ഇന്നത്തെ പരിവർത്തന നിരക്കനുസരിച്ച് ഏകദേശം 7.8 കോടി രൂപയാണ്.

MOST READ: ഹെഡ്‌ലൈറ്റ് വാഷർ & വൈപ്പർ; ഒരു കാലത്ത് പ്രായോഗിക ആഢംബരത്തിന്റെ നിഴലായിരുന്ന ഫീച്ചർ

ലേലത്തിൽ 7.8 കോടി രൂപ കരസ്ഥമാക്കി 2021 ഫോർഡ് ബ്രോങ്കോ ഫസ്റ്റ് എഡിഷൻ

ലേലത്തിനല്ലാതെ ബ്രോങ്കോ ഫസ്റ്റ് എഡിഷൻ രണ്ട് ഡോർ വേരിയന്റിന് 59,305 ഡോളർ (43,66,805 രൂപ) വിലയുണ്ട്, നാല് ഡോർ മോഡലിന് 63,500 ഡോളർ (46,75,695 രൂപ) വരെ ഉയരുന്നു, ഇത് 1,495 ഡോളർ ഡെസ്റ്റിനേഷൻ ചാർജ് ഒഴിവാക്കിയാണ്.

ലേലത്തിൽ 7.8 കോടി രൂപ കരസ്ഥമാക്കി 2021 ഫോർഡ് ബ്രോങ്കോ ഫസ്റ്റ് എഡിഷൻ

ലേലത്തിലൂടെ ലഭിക്കുന്ന വരുമാനം സൽപ്രവർത്തിക്കായി സംഭാവന ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, ഇത് നാഷണൽ ഫോറസ്റ്റ് ഫൗണ്ടേഷനും ഔട്ട്‌വേർഡ് ബൗണ്ടിനും സംഭാവന ചെയ്യും.

MOST READ: കാറിന്റെ മറ്റ് ഭാഗങ്ങള്‍ പോലെ വിന്‍ഡ് സ്‌ക്രീന്‍ പരിപാലനവും പ്രധാനം; പിന്തുടരാവുന്ന ചില എളുപ്പ വഴികള്‍

ലേലത്തിൽ 7.8 കോടി രൂപ കരസ്ഥമാക്കി 2021 ഫോർഡ് ബ്രോങ്കോ ഫസ്റ്റ് എഡിഷൻ

ഒമ്പത് ചാരിറ്റി വാഹനങ്ങളുടെ വിൽപ്പനയിലൂടെ ദശലക്ഷക്കണക്കിന് ഡോളർ സ്വരൂപിക്കാൻ തങ്ങൾക്ക് കഴിഞ്ഞു എന്ന് ബാരറ്റ്-ജാക്സൺ ചെയർമാനും സിഇഒയുമായ ക്രെയ്ഗ് ജാക്സൺ വ്യക്തമാക്കി. ഇതിൽ റെക്കോർഡ് VIN 001 യൂണിറ്റുകളും ഫസ്റ്റ് പ്രൊഡക്ഷൻ മോഡലുകളും ലേലത്തിൽ ഉൾപ്പെടുന്നു.

ലേലത്തിൽ 7.8 കോടി രൂപ കരസ്ഥമാക്കി 2021 ഫോർഡ് ബ്രോങ്കോ ഫസ്റ്റ് എഡിഷൻ

വാഹന കളക്ടർമാർക്ക് ചരിത്രത്തിന്റെ ഒരു ഭാഗം സ്വന്തമാക്കാനും ക്രിറ്റിക്കൽ ഓർഗനൈസേഷനുകൾക്ക് പ്രയോജനം നൽകാനും ബാരറ്റ്-ജാക്സൺ സ്റ്റേജ് പ്രയോജനപ്പെടുത്താൻ തെരഞ്ഞെടുത്ത കാഡിലാക്, ഷെവർലെ, ഡോഡ്ജ്, ഫോർഡ്, GMC എന്നിവയിലെ തങ്ങളുടെ പങ്കാളികളോട് തങ്ങൾ നന്ദിയുള്ളവരാണ്.

MOST READ: ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്ത് ഹീറോ

ലേലത്തിൽ 7.8 കോടി രൂപ കരസ്ഥമാക്കി 2021 ഫോർഡ് ബ്രോങ്കോ ഫസ്റ്റ് എഡിഷൻ

2021 ബ്രോങ്കോ ഫസ്റ്റ് എഡിഷൻ ലൈറ്റ്നിംഗ് ബ്ലൂ എന്ന ശ്രദ്ധേയമായ നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഈ എക്‌സ്‌ക്ലൂസീവ് നിറം ഫസ്റ്റ് എഡിഷനിൽ ഒഴിച്ച് ബാക്കി ബ്രോങ്കോ ലൈനപ്പിൽ ലഭ്യമാകില്ല. ഏരിയ 51, റാപ്പിഡ് റെഡ് മെറ്റാലിക് ടിന്റഡ് ക്ലിയർ‌കോട്ട്, കാക്റ്റസ് ഗ്രേ, സൈബർ ഓറഞ്ച് മെറ്റാലിക് ട്രൈ-കോട്ട് എന്നിവയാണ് മറ്റ് നാല് കളർ ഓപ്ഷനുകൾ.

ലേലത്തിൽ 7.8 കോടി രൂപ കരസ്ഥമാക്കി 2021 ഫോർഡ് ബ്രോങ്കോ ഫസ്റ്റ് എഡിഷൻ

2021 ബ്രോങ്കോ ഫസ്റ്റ് എഡിഷൻ മോഡലുകൾ ലക്സ്, സാസ്‌ക്വാച്ച് പാക്കേജുകളിൽ ഹീറ്റഡ് ലെതർ സീറ്റിംഗ്, B&O സൗണ്ട് സിസ്റ്റം, 12 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ എന്നിവ വാഗ്ദാനം ചെയ്യുന്നു. നാല് ഡോറുകളുള്ള ബ്രോങ്കോ ബാഡ്‌ലാൻഡിന് ഓക്‌സ്‌ഫോർഡ് വൈറ്റ് കളർ സ്കീമും ലഭിക്കും.

MOST READ: 800 കിലോമീറ്റർ ശ്രേണിയുമായി സൈബർസ്റ്റർ ഇവി ഒരുങ്ങുന്നു; ഔദ്യോഗിക ചിത്രങ്ങൾ പങ്കുവെച്ച് എംജി

ലേലത്തിൽ 7.8 കോടി രൂപ കരസ്ഥമാക്കി 2021 ഫോർഡ് ബ്രോങ്കോ ഫസ്റ്റ് എഡിഷൻ

നാല് സിലിണ്ടർ 2.3 ലിറ്റർ ഇക്കോബൂസ്റ്റർ, ആറ് സിലിണ്ടർ V6 2.7 ലിറ്റർ ഇക്കോബൂസ്റ്റ് എന്നിങ്ങനെ രണ്ട് ടർബോചാർജ്ഡ് എഞ്ചിൻ ഓപ്ഷനുകൾ ഓഫർ ചെയ്യുന്നു. 2.3 ലിറ്റർ യൂണിറ്റ് 270 bhp കരുത്തും 420 Nm torque ഉം സൃഷ്ടിക്കുന്നു. V6 2.7 ലിറ്റർ യൂണിറ്റ് 310 bhp കരുത്തും 542 Nm torque ഉം പുറപ്പെടുവിക്കുന്നു.

ലേലത്തിൽ 7.8 കോടി രൂപ കരസ്ഥമാക്കി 2021 ഫോർഡ് ബ്രോങ്കോ ഫസ്റ്റ് എഡിഷൻ

ഏഴ് സ്പീഡ്, പത്ത് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. കൂടുതൽ ശക്തമായ യൂണിറ്റ് പത്ത് സ്പീഡ് ഉപയോഗിച്ച് മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. രണ്ട് എഞ്ചിനുകളും 4×4 ഡ്രൈവ് സിസ്റ്റം മാത്രമായി വാഗ്ദാനം ചെയ്യുന്നു. 2.7 ലിറ്റർ മോഡലാണ് ലേലം ചെയ്ത ആദ്യത്തെ യൂണിറ്റ്.

Source: BarrettJackson/Facebook

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Bronco 1st Units Clocks 7.8 Crores Rupees In Auction. Read in Malayalam.
Story first published: Monday, March 29, 2021, 18:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X