പ്രതീക്ഷയോടെ ഫോർഡ്, മാർച്ചിലും ഓഫറുകൾ പ്രഖ്യാപിച്ചു

ഇന്ത്യയിൽ സ്വീകാര്യത കുറഞ്ഞുവരുന്ന വാഹന നിർമാതാക്കളാണ് ഫോർഡ്. ഓരോ മാസവും വിൽപ്പന കൂപ്പുകുത്തുന്ന സാഹചര്യത്തിൽ പുതിയ തന്ത്രങ്ങൾ പയറ്റാതെ കമ്പനിക്ക് രക്ഷയില്ലെന്നത് വ്യക്തം.

പ്രതീക്ഷയോടെ ഫോർഡ്, മാർച്ചിലും ഓഫറുകൾ പ്രഖ്യാപിച്ചു

കഴിഞ്ഞ മാസം അതായത് 2021 ഫെബ്രുവരിയിൽ ഫോർഡ് ഇന്ത്യക്ക് വാർഷികാടിസ്ഥാനത്തിൽ 18 ശതമാനം വിൽപ്പന ഇടിഞ്ഞു. ഇതെല്ലാം മറികടക്കുന്നതിനായി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും വിൽപ്പന വർധിപ്പിക്കുന്നതിനുമായി ബ്രാൻഡ് മോഡൽ നിരയിലാകെ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതീക്ഷയോടെ ഫോർഡ്, മാർച്ചിലും ഓഫറുകൾ പ്രഖ്യാപിച്ചു

2021 മാർച്ചിൽ ഫോർഡ് കാറുകളിൽ ലഭ്യമായ ഓഫറുകളും കിഴിവുകളും ഇങ്ങനെ; ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലായ ഫിഗൊയിൽ എക്സ്ചേഞ്ച് ബോണസായി 7,000 രൂപ പുതിയ ഉപഭോക്താക്കൾക്ക് ലഭിക്കും. ഫോർഡ് ഇതര കാറിനാണ് ഈ വാഗ്‌ദാനം.

MOST READ: ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍

പ്രതീക്ഷയോടെ ഫോർഡ്, മാർച്ചിലും ഓഫറുകൾ പ്രഖ്യാപിച്ചു

അതേസമയം എക്സ്ചേഞ്ചിനായി കൊണ്ടുവരുന്ന വാഹനം ഒരു ഫോർഡ് വാഹനമാണെങ്കിൽ, എക്സ്ചേഞ്ച് ബോണസ് 20,000 രൂപയായി ഉയരും. ഇതിനുപുറമെ 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവും കോംപാക്‌ട് ഹാച്ച്ബാക്കിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

പ്രതീക്ഷയോടെ ഫോർഡ്, മാർച്ചിലും ഓഫറുകൾ പ്രഖ്യാപിച്ചു

സെഡാൻ ഓഫറായ ആസ്പയറിലെ ഡീലുകൾ ഫിഗൊയ്ക്ക് സമാനമാണ്. അതായത് പഴയ ഫോർഡ് കാറുകളിൽ 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, മറ്റെല്ലാ കാറുകൾക്കും എക്സ്ചേഞ്ച് ബോണസായി 7,000 രൂപ, കോർപ്പറേറ്റ് കിഴിവായി 3,000 രൂപ എന്നിവയാണ് ഫോർഡിന്റെ വാഗ്‌ദാനം.

MOST READ: വേനൽകാലം വരവായി; കൊടും ചൂടിൽ വാഹനങ്ങളെ എങ്ങനെ പരിപാലിക്കാം?

പ്രതീക്ഷയോടെ ഫോർഡ്, മാർച്ചിലും ഓഫറുകൾ പ്രഖ്യാപിച്ചു

ഫോർഡ് ഫ്രീസ്റ്റൈലിനും ഇക്കോസ്പോർട്ടിനും സമാനമായ ഓഫറാണ് ഒരിക്കിയിരിക്കുന്നത്. ഒരു പഴയ ഫോർഡ് കാർ എക്സ്ചേഞ്ചിനായി കൊണ്ടുവന്നാൽ 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, മറ്റേതെങ്കിലും വാഹനം കൊണ്ടുവന്നാൽ 7,000 രൂപയും ലഭ്യമാകും.

പ്രതീക്ഷയോടെ ഫോർഡ്, മാർച്ചിലും ഓഫറുകൾ പ്രഖ്യാപിച്ചു

കോർപ്പറേറ്റ് കിഴിവായി 3,000 രൂപയും മാർച്ചിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലെ താരമായ ഫോർഡ് എൻ‌ഡവറിൽ ബ്രാൻഡ് കിഴിവുകളോ ഓഫറുകളോ വാഗ്ദാനം ചെയ്യുന്നില്ല.

MOST READ: പുതിയ തന്ത്രങ്ങളുമായി ജീപ്പ്; പ്രീമിയം ഏഴ് സീറ്റർ എസ്‌യുവിയെ ഏപ്രിൽ നാലിന് അവതരിപ്പിച്ചേക്കും

പ്രതീക്ഷയോടെ ഫോർഡ്, മാർച്ചിലും ഓഫറുകൾ പ്രഖ്യാപിച്ചു

നിലവിൽ ഇക്കോസ്പോർട്ടിന്റെയും എൻഡവറിന്റെയും വിൽപ്പനയിൽ പിടിച്ചു നിൽക്കുന്ന കമ്പനി ഇക്കോസ്പോർട്ടിന്റെ പുതിയൊരു വേരിയന്റിനെ വിപണിയിൽ എത്തിച്ച് ഒരു പരീക്ഷണത്തിന് ഇറങ്ങുകയാണ്. SE എന്ന പതിപ്പ് ചെറിയ മാറ്റങ്ങളോടെ ഉടൻ തന്നെ വിൽപ്പനയ്ക്ക് എത്തും.

പ്രതീക്ഷയോടെ ഫോർഡ്, മാർച്ചിലും ഓഫറുകൾ പ്രഖ്യാപിച്ചു

ഇതിന്റെ പ്രത്യേകത ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്പെയർ വീലിന്റെ അഭാവമായിരിക്കും. അതേസമയം വാഹനത്തിന്റെ മറ്റ് വേരിയന്റുകൾ മാറ്റമില്ലാതെ തുടരും. എസ്‌യുവിയുടെ ഏറ്റവും ശ്രദ്ധേയമായ ഈ രൂപം മാറുമ്പോൾ മോഡലിനെ എങ്ങനെ വിപണി സ്വീകരിക്കും എന്ന കാര്യം കാത്തിരുന്നു കാണാം.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford India Announced Lucrative Deals And Discounts In March 2021. Read in Malayalam
Story first published: Monday, March 8, 2021, 9:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X