പുതിയ തന്ത്രങ്ങളുമായി ജീപ്പ്; പ്രീമിയം ഏഴ് സീറ്റർ എസ്‌യുവിയെ ഏപ്രിൽ നാലിന് അവതരിപ്പിച്ചേക്കും

ഇന്ത്യയിലെ പ്രീമിയം ഏഴ് സീറ്റർ എസ്‌യുവി ശ്രേണിയിലേക്ക് ഒരു പുതുപുത്തൻ മോഡലുമായി അവതരിക്കാൻ ഒരുങ്ങുകയാണ് ജീപ്പ്. കോമ്പസിന് മുകളിലായി ഇടംപിടിക്കുന്ന ഈ മൂന്ന് വരി പതിപ്പിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനി.

പുതിയ തന്ത്രങ്ങളുമായി ജീപ്പ്; പ്രീമിയം ഏഴ് സീറ്റർ എസ്‌യുവിയെ ഏപ്രിൽ നാലിന് അവതരിപ്പിച്ചേക്കും

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, എം‌ജി ഗ്ലോസ്റ്റർ എന്നിവയ്‌ക്കെതിരെ മാറ്റുരയ്ക്കാൻ ശേഷിയുള്ള മോഡലിന്റെ പേരും വിശദാംശങ്ങളും 2021 ഏപ്രിൽ നാലിന് ജീപ്പ് വെളിപ്പെടുത്തുമെന്നാണ് പുതിയ റിപ്പോർട്ട്.

പുതിയ തന്ത്രങ്ങളുമായി ജീപ്പ്; പ്രീമിയം ഏഴ് സീറ്റർ എസ്‌യുവിയെ ഏപ്രിൽ നാലിന് അവതരിപ്പിച്ചേക്കും

കോമ്പസിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെങ്കിലും പുതിയ ജീപ്പ് 7 സീറ്റർ എസ്‌യുവിയുടെ രൂപകൽപ്പനയും സ്റ്റൈലിംഗും തികച്ചും വ്യത്യസ്തമായിരിക്കും. അതോടൊപ്പം ഓഫ്-റോഡ് സവിശേഷതകളും വരാനിരിക്കുന്ന വാഹനത്തിന്റെ പ്രത്യേകതയായിരിക്കും.

MOST READ: ഗോൾഫ് വിപണിയിലെത്തിയിട്ട് 45 വർഷം; ഓർമ പുതുക്കാൻ ജിടിഐ ക്ലബ്സ്‌പോർട്ട് 45 സ്പെഷ്യൽ എഡിഷനുമായി ഫോക്‌സ്‌വാഗൺ

പുതിയ തന്ത്രങ്ങളുമായി ജീപ്പ്; പ്രീമിയം ഏഴ് സീറ്റർ എസ്‌യുവിയെ ഏപ്രിൽ നാലിന് അവതരിപ്പിച്ചേക്കും

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 7 സീറ്ററിന്റെ ഡിസൈൻ ഘടകങ്ങൾ മിക്കതും പുതിയ ജീപ്പ് ഗ്രാൻഡ് ചെറോക്കിയുമായി പങ്കിടും. ഷാർപ്പ് ഡിസൈൻ ഭാഷ്യം, കൂടുതൽ നേരായ ഏഴ് സ്ലാറ്റ് ഗ്രിൽ, ആംഗുലർ എൽഇഡി ഹെഡ്‌ലാമ്പുകൾ, താഴ്ന്ന മേൽക്കൂര ലൈൻ, കുത്തനെ രൂപകൽപ്പന ചെയ്ത ടെയിൽ‌ഗേറ്റ്, റിയർ ബമ്പർ എന്നിവ ഇതിൽ ഉൾക്കൊള്ളും.

പുതിയ തന്ത്രങ്ങളുമായി ജീപ്പ്; പ്രീമിയം ഏഴ് സീറ്റർ എസ്‌യുവിയെ ഏപ്രിൽ നാലിന് അവതരിപ്പിച്ചേക്കും

മധ്യ നിരയിലെ യാത്രക്കാർക്ക് ക്യാപ്റ്റൻ സീറ്റുകളുള്ള മൂന്ന് നിര ക്രമീകരണം എസ്‌യുവിക്കുണ്ടാകും. ഓട്ടോമാറ്റിക് ബ്രേക്കിംഗ് സിസ്റ്റം, അഡാപ്റ്റീവ് ഓട്ടോപൈലറ്റ്, ലെയ്ൻ അസിസ്റ്റന്റ്, ബ്ലൈൻഡ് സ്പോട്ട് അലേർട്ട് തുടങ്ങിയ സാങ്കേതികവിദ്യകൾ മോഡലിൽ നിറഞ്ഞിരിക്കും എന്നതും ജീപ്പിനെ വ്യത്യസ്‌തനാക്കും.

MOST READ: 2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്‍വാഗൺ

പുതിയ തന്ത്രങ്ങളുമായി ജീപ്പ്; പ്രീമിയം ഏഴ് സീറ്റർ എസ്‌യുവിയെ ഏപ്രിൽ നാലിന് അവതരിപ്പിച്ചേക്കും

വരാനിരിക്കുന്ന പുതിയ ജീപ്പ് 7 സീറ്റർ എസ്‌യുവിയുടെ വിശദാംശങ്ങൾ വിരളമാണെങ്കിലും കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ജീപ്പിന്റെ സെലക് ടെറൈൻ സിസ്റ്റം, പനോരമിക് സൺറൂഫ് എന്നിവയും അതിലേറെയും സവിശേഷതകളും അമേരിക്കൻ ബ്രാൻഡ് വാഹനത്തിൽ സജ്ജീകരിക്കുമെന്ന് ഉറപ്പാണ്.

പുതിയ തന്ത്രങ്ങളുമായി ജീപ്പ്; പ്രീമിയം ഏഴ് സീറ്റർ എസ്‌യുവിയെ ഏപ്രിൽ നാലിന് അവതരിപ്പിച്ചേക്കും

പുതിയ കോമ്പസിന് സമാനമായി മൂന്ന്-വരി ജീപ്പ് എസ്‌യുവിക്ക് വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആമസോൺ അലക്‌സ പിന്തുണയുള്ള എഫ്‌സി‌എയുടെ യു‌കണക്ട് 5 ഇൻ‌ഫോടെയ്ൻമെന്റ് സിസ്റ്റം എന്നീ സജ്ജീകരണങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്.

MOST READ: വെന്റോ ട്രെന്‍ഡ്‌ലൈന്‍ വേരിയന്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ത്തി ഫോക്‌സവാഗണ്‍; കാരണം ഇതാ

പുതിയ തന്ത്രങ്ങളുമായി ജീപ്പ്; പ്രീമിയം ഏഴ് സീറ്റർ എസ്‌യുവിയെ ഏപ്രിൽ നാലിന് അവതരിപ്പിച്ചേക്കും

ഇന്ത്യയിൽ ടർബോചാർജ്ഡ് 2.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ജീപ്പ് 7 സീറ്റർ എസ്‌യുവി വാഗ്ദാനം ചെയ്യും. ഡീസൽ യൂണിറ്റ് പരമാവധി 200 bhp കരുത്ത് ഉൽപാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

പുതിയ തന്ത്രങ്ങളുമായി ജീപ്പ്; പ്രീമിയം ഏഴ് സീറ്റർ എസ്‌യുവിയെ ഏപ്രിൽ നാലിന് അവതരിപ്പിച്ചേക്കും

ടർബോ-പെട്രോൾ യൂണിറ്റ് ജീപ്പ് റാങ്‌ലർ അൺലിമിറ്റഡിൽ നിന്ന് കടമെടുക്കാം. 4X4, 4X2 ഡ്രൈവ്ട്രെയിൻ സംവിധാനങ്ങളുമായാണ് എസ്‌യുവി വരുന്നത്. ആറ് സ്പീഡ് മാനുവൽ, ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനും ഓഫറിൽ ഉണ്ടായിരിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep 7-Seater SUV Will Be Revealed On April 2021 In India. Read in Malayalam
Story first published: Saturday, March 6, 2021, 17:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X