മോടിയേകാൻ പുതിയ അലോയ്‌ വീലുകൾ; ഇക്കോസ്‌പോർട്ടിന്റെ ടൈറ്റാനിയം പെട്രോൾ വേരിയന്റിനെ പരിഷ്ക്കരിച്ച് ഫോർഡ്

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇക്കോസ്‌പോർട്ടിന്റെ ടൈറ്റാനിയം പെട്രോൾ വേരിയന്റിനെ പരിഷ്ക്കരിച്ച് ഫോർഡ്. അടുത്തിടെയായി കോംപാക്‌ട് എസ്‌യുവി ലൈനപ്പിൽ കമ്പനി കാര്യമായ പരിഷ്ക്കാരങ്ങളാണ് നടപ്പിലാക്കി വരുന്നത്.

മോടിയേകാൻ പുതിയ അലോയ്‌ വീലുകൾ; ഇക്കോസ്‌പോർട്ടിന്റെ ടൈറ്റാനിയം പെട്രോൾ വേരിയന്റിനെ പരിഷ്ക്കരിച്ച് ഫോർഡ്

രാജ്യത്ത് കാര്യമായ വിൽപ്പനയില്ലാതെ ഇഴയുന്ന ഫോർഡിനെ പിടിച്ചുനിർത്തുന്ന മോഡലാണ് ഇക്കോസ്പോർട്ട്. അതിനാൽ തന്നെ ആധുനിക എതിരാളികൾക്കതിരെ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളാണ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

മോടിയേകാൻ പുതിയ അലോയ്‌ വീലുകൾ; ഇക്കോസ്‌പോർട്ടിന്റെ ടൈറ്റാനിയം പെട്രോൾ വേരിയന്റിനെ പരിഷ്ക്കരിച്ച് ഫോർഡ്

അടുത്തിടെ ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം പെട്രോൾ വേരിയന്റ് S പതിപ്പിൽ നിന്ന് കടമെടുത്ത പുതിയ സെറ്റ് അലോയ് വീലുകളുമായാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. എന്നാൽ ടൈറ്റാനിയം ഡീസൽ മുമ്പ് വാഗ്ദാനം ചെയ്ത അലോയ് വീലുകളുമായി തന്നെയാണ് തുടരുന്നത്.

മോടിയേകാൻ പുതിയ അലോയ്‌ വീലുകൾ; ഇക്കോസ്‌പോർട്ടിന്റെ ടൈറ്റാനിയം പെട്രോൾ വേരിയന്റിനെ പരിഷ്ക്കരിച്ച് ഫോർഡ്

നിലവിൽ 9.99 ലക്ഷം രൂപയ്ക്കാണ് എസ്‌യുവിയുടെ ടൈറ്റാനിയം പെട്രോൾ, ഡീസൽ മോഡലുകൾ ലഭ്യമാകുന്നത്. ഇക്കോസ്പോർട്ട് ലൈനപ്പിന്റെ എക്സ്ഷോറൂം വില 8.19 ലക്ഷം മുതൽ 11.69 ലക്ഷം രൂപ വരെയാണ്.

മോടിയേകാൻ പുതിയ അലോയ്‌ വീലുകൾ; ഇക്കോസ്‌പോർട്ടിന്റെ ടൈറ്റാനിയം പെട്രോൾ വേരിയന്റിനെ പരിഷ്ക്കരിച്ച് ഫോർഡ്

സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം വേരിയന്റ് ക്രോം ഫ്രണ്ട് ഗ്രിൽ, ഫ്രണ്ട്, റിയർ ബമ്പർ ആപ്ലിക്കേഷൻ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ഫോഗ് ലാമ്പുകൾ, 16 അലോയ് വീലുകൾ, റൂഫ് റെയിലുകൾ, ഇലക്ട്രിക്കലി ഡോൾഡബിൾ ഒആർവിഎം എന്നിവയെല്ലാമാണ് അവതരിപ്പിക്കുന്നത്.

മോടിയേകാൻ പുതിയ അലോയ്‌ വീലുകൾ; ഇക്കോസ്‌പോർട്ടിന്റെ ടൈറ്റാനിയം പെട്രോൾ വേരിയന്റിനെ പരിഷ്ക്കരിച്ച് ഫോർഡ്

അതോടൊപ്പം ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് ഉള്ള കീലെസ് എൻട്രി, പവർ വിൻഡോകളിൽ വൺ-ടച്ച് ഡ്രൈവർ സൈഡ് ഓപ്പറേഷൻ റിയർ പവർ ഔലെറ്റ്, റിയർ പാർസൽ ട്രേ, ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ എന്നിവയും ടൈറ്റാനിയം പെട്രോൾ വേരിയന്റിന്റെ പ്രത്യേകതയാണ്.

മോടിയേകാൻ പുതിയ അലോയ്‌ വീലുകൾ; ഇക്കോസ്‌പോർട്ടിന്റെ ടൈറ്റാനിയം പെട്രോൾ വേരിയന്റിനെ പരിഷ്ക്കരിച്ച് ഫോർഡ്

നിലവിൽ 1.5 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് ഫോർഡ് ഇക്കോസ്പോർട്ടിന് തുടിപ്പേകുന്നത്. പെട്രോൾ യൂണിറ്റ് 120 bhp കരുത്തിൽ 149 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

മോടിയേകാൻ പുതിയ അലോയ്‌ വീലുകൾ; ഇക്കോസ്‌പോർട്ടിന്റെ ടൈറ്റാനിയം പെട്രോൾ വേരിയന്റിനെ പരിഷ്ക്കരിച്ച് ഫോർഡ്

മറുവശത്ത് ഡീസൽ എഞ്ചിൻമ 99 bhp പവറും 215 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. മോഡൽ ലൈനപ്പിലുടനീളം 5 സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡാണ്. 1.5 എൽ പെട്രോളിൽ ഓപ്ഷണൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭ്യമാണ്.

മോടിയേകാൻ പുതിയ അലോയ്‌ വീലുകൾ; ഇക്കോസ്‌പോർട്ടിന്റെ ടൈറ്റാനിയം പെട്രോൾ വേരിയന്റിനെ പരിഷ്ക്കരിച്ച് ഫോർഡ്

ഉടൻ തന്നെ വാഹനത്തിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡലും എത്തും. നിലവിലെ അതേ എഞ്ചിൻ സജ്ജീകരണം വരാനിരിക്കുന്ന ഇക്കോസ്‌പോർട്ട് ഫെയ്‌സ്‌ലിഫ്റ്റിലും വാഗ്‌ദാനം ചെയ്യും. കാഴിച്ചയിൽ അൽപം പരിഷ്ക്കാരിയാകാനാണ് മുഖംമിനുക്കലിലൂടെ ഫോർഡ് ശ്രമിക്കുന്നത്.

മോടിയേകാൻ പുതിയ അലോയ്‌ വീലുകൾ; ഇക്കോസ്‌പോർട്ടിന്റെ ടൈറ്റാനിയം പെട്രോൾ വേരിയന്റിനെ പരിഷ്ക്കരിച്ച് ഫോർഡ്

അപ്‌ഡേറ്റുചെയ്‌ത ഇക്കോസ്‌പോർട്ടിന് അകത്തും പുറത്തും ശ്രദ്ധേയമായ ചില മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. മിക്ക ഡിസൈൻ നവീകരണങ്ങളും മുൻ‌വശത്തായിരിക്കും കേന്ദ്രീകരിക്കുക. ലോവർ ബമ്പർ, പുതുതായി രൂപകൽപ്പന ചെയ്ത ഗ്രിൽ, ബമ്പർ, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകൾ എന്നിവയിൽ സംയോജിപ്പിച്ച പുതിയ വിപരീത എൽ-ആകൃതിയിലുള്ള ഡി‌ആർ‌എല്ലുകൾ എന്നിവ ഇതിന് ലഭിക്കും.

മോടിയേകാൻ പുതിയ അലോയ്‌ വീലുകൾ; ഇക്കോസ്‌പോർട്ടിന്റെ ടൈറ്റാനിയം പെട്രോൾ വേരിയന്റിനെ പരിഷ്ക്കരിച്ച് ഫോർഡ്

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി ഉപയോഗിച്ച് അപ്‌ഗ്രേഡുചെയ്‌ത SYNC 3 ഇൻ‌ഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും കോം‌പാക്‌ട് എസ്‌യുവിക്ക് ലഭിച്ചേക്കാം. കണക്റ്റുചെയ്‌ത കാർ സവിശേഷതകളും പുതിയ സീറ്റ് അപ്ഹോൾസ്റ്ററിയും ഇക്കോസ്‌പോർട്ടിന് ലഭ്യമാകും.

Most Read Articles

Malayalam
English summary
Ford India Updated The EcoSport Titanium Petrol Variant With New Alloy Wheels. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X