ഒരുങ്ങിയിറങ്ങി ഫോർഡ്; ഇക്കോസ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്, പരീക്ഷണയോട്ടം ആരംഭിച്ചു

ഫോർഡിനെ ഇന്ത്യയിൽ പിടിച്ചുനിർത്താൻ സഹായിക്കുന്ന മോഡലാണ് സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിലെ തുടക്കക്കാരനായ ഇക്കോസ്പോർട്ട്. കാലങ്ങളായി കാര്യമായ പരിഷ്ക്കാരങ്ങൾ ഒന്നും നേടിയിട്ടില്ലെങ്കിലും മോശമല്ലാത്ത വിൽപ്പനയാണ് താരം സ്വന്തമാക്കുന്നത്.

ഒരുങ്ങിയിറങ്ങി ഫോർഡ്; ഇക്കോസ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്, പരീക്ഷണയോട്ടം ആരംഭിച്ചു

എന്നാൽ അടുത്തകാലത്തായി കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ പുതിയ അതിഥികൾ എത്തിയതോടെ ഫോർഡിന് നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഇക്കോസ്പോർട്ടിന്റെ ഫെയ്‌സി‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കമ്പനി.

ഒരുങ്ങിയിറങ്ങി ഫോർഡ്; ഇക്കോസ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്, പരീക്ഷണയോട്ടം ആരംഭിച്ചു

വർഷാവസാനത്തോടെ വിപണിയിൽ എത്തുന്നതിനു മുന്നോടിയായി മുഖംമിനുക്കിയ എസ്‌യുവിയുടെ പരീക്ഷണയോട്ടത്തിനും അമേരിക്കൻ ബ്രാൻഡ് തുടക്കം കുറിച്ചിട്ടുണ്ട്. ടീം ബിഎച്ച്പി പുറത്തുവിട്ട സ്പൈ ചിത്രങ്ങളിൽ വാഹനത്തിന്റെ മാറ്റങ്ങളെ കുറിച്ചുള്ള ചില വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ.

ഒരുങ്ങിയിറങ്ങി ഫോർഡ്; ഇക്കോസ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്, പരീക്ഷണയോട്ടം ആരംഭിച്ചു

മുൻവശം മറച്ച രീതിയിലാണ് പരീക്ഷണയോട്ടത്തിന് ഇറങ്ങിയതെങ്കിലും ദൃശ്യമാകുന്ന മാറ്റങ്ങളിൽ ബമ്പറിന്റെ താഴത്തെ അറ്റത്തുള്ള പുതിയ വിപരീത എൽ-ആകൃതിയിലുള്ള ഡി‌ആർ‌എല്ലുകൾ, വൃത്താകൃതിയിലുള്ള ഫോഗ് ലൈറ്റുകൾ, പുനർ‌രൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ, ഒരു പുതിയ ഗ്രിൽ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്.

ഒരുങ്ങിയിറങ്ങി ഫോർഡ്; ഇക്കോസ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്, പരീക്ഷണയോട്ടം ആരംഭിച്ചു

ഇക്കോസ്പോർട്ടിന്റെ വശങ്ങളിലെ മാറ്റങ്ങൾ പുതിയ അലോയ് വീലുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. പിൻഭാഗത്ത് കാര്യമായ ഒരു മാറ്റവുമില്ലാതെയാകും ഇക്കോസ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് എത്തുക.

ഒരുങ്ങിയിറങ്ങി ഫോർഡ്; ഇക്കോസ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്, പരീക്ഷണയോട്ടം ആരംഭിച്ചു

2021 ഫോർഡ് ഇക്കോസ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറിലെ മാറ്റങ്ങൾ ഇപ്പോൾ വ്യക്തമല്ല. എന്നിരുന്നാലും മോഡലിന് പുതിയ അപ്ഹോൾസ്റ്ററിയും പരിഷ്ക്കരിച്ച Sync 3 ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ഒരുങ്ങിയിറങ്ങി ഫോർഡ്; ഇക്കോസ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്, പരീക്ഷണയോട്ടം ആരംഭിച്ചു

ആപ്പിൾ കാർ‌പ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിളിറ്റി എന്നിവയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തന്നെയായിരിക്കും. 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ചാണ് സബ് ഫോർ മീറ്റർ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

ഒരുങ്ങിയിറങ്ങി ഫോർഡ്; ഇക്കോസ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്, പരീക്ഷണയോട്ടം ആരംഭിച്ചു

പെട്രോൾ എഞ്ചിൻ 122 bhp കരുത്തിൽ 149 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. അതേസമയം 1.5 ലിറ്റർ ഡീസൽ യൂണിറ്റ് 100 bhp പവറും 215 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകൾ സമാനമായി നൽകാം.

ഒരുങ്ങിയിറങ്ങി ഫോർഡ്; ഇക്കോസ്പോർട്ട് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്, പരീക്ഷണയോട്ടം ആരംഭിച്ചു

അതായത് നിലവിലെ മോഡലിൽ നിന്ന് അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റും ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും അതേപടി മാറ്റമില്ലാതെ തുടരുമെന്ന് സാരം. കൂടുതെ വിലയിലും അൽപം വർധനവ് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Ford Started To Testing The New Facelift EcoSport Launch Set To End of 2021. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X