ക്രെറ്റയുടെ ഏഴ് സീറ്റർ എസ്‌യുവി 'അൽകാസർ' എന്നറിയപ്പെടും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

റെക്കോർഡ് വേഗതയിലാണ് ഇന്ത്യയിലെ എസ്‌യുവി സെഗ്മെന്റിന്റെ വളർച്ച. പുതുവർഷർഷത്തിലും ഈ സമ്പ്രദായം തുടരുമെന്നാണ് സൂചന. അതിനാൽ സമീപഭാവിയിൽ ഇത്തരം നിരവധി മോഡലുകളെ അവതരിപ്പിക്കാനാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ തീരുമാനവും.

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് 'അൽകാസർ' എന്നറിയപ്പെടും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

ആദ്യ തലമുറ ക്രെറ്റയുടെ അവതരണം മുതൽ ഹ്യുണ്ടായി വലിയ വിജയമാണ് എസ്‌യുവി സെഗ്മെന്റിൽ ആസ്വദിക്കുന്നതും. പിന്നാലെ വന്ന സബ്-4 മീറ്റർ മോഡലായ വെന്യുവും പാരമ്പര്യം കാത്തു. ഇതിനെല്ലാം ശേഷം ഒരു പുതിയ ഏഴ് സീറ്റർ എസ്‌യുവിയുമായി രംഗത്തിറങ്ങനാണ് കമ്പനിയുടെ പദ്ധതി.

ക്രെറ്റയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഏഴ് സീറ്റർ മോഡലിന്റെ വാർത്തകൾ പുറത്തുവന്നതോടെ വാഹന പ്രേമികളെല്ലാം ആവേശത്തിലായിരുന്നു. സജീവ പരീക്ഷണയോട്ടത്തിലിരിക്കുന്ന മോഡലിന്റെ ഔദ്യോഗിക പേരും ഹ്യുണ്ടായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

MOST READ: ഇനി ഊഴം കുഞ്ഞൻ എസ്‌യുവിക്ക്; ടാറ്റ HBX ദീപാവലിക്ക് മുമ്പായി നിരത്തിലെത്തും

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് 'അൽകാസർ' എന്നറിയപ്പെടും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള ഈ ഏഴ് സീറ്റർ എസ്‌യുവി അൽകാസർ എന്നായിരിക്കും അറിയപ്പെടുക. പുതിയ ടീസർ പങ്കുവെച്ചാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചത്. എം‌ജി ഹെക്ടർ പ്ലസ്, വരാനിരിക്കുന്ന 2021 മഹീന്ദ്ര XUV500, അടുത്തിടെ പുറത്തിറക്കിയ ടാറ്റ സഫാരി എന്നിവയുമായാകും സെഗ്മെന്റിൽ ഹ്യുണ്ടായി മാറ്റുരയ്ക്കുക.

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് 'അൽകാസർ' എന്നറിയപ്പെടും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

വിശ്വാസ്യതയും ആഹ്ളാദവും വ്യക്തിഗതമാക്കുന്നതിനാണ് അൽകാസാർ വികസിപ്പിച്ചതെന്നും കോട്ടകളുടെയും കൊട്ടാരങ്ങളുടെയും രാജകീയ വംശത്തിൽ നിന്ന് വാഹനം പ്രചോദനം ഉൾക്കൊള്ളുന്നുവെന്നും ഹ്യുണ്ടായി പറയുന്നു.

MOST READ: 2021 റാങ്‌ലറിന്റെ പ്രാദേശിക അസംബ്ലിയും ബുക്കിംഗുകളും ആരംഭിച്ച് ജീപ്പ്

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് 'അൽകാസർ' എന്നറിയപ്പെടും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

വരാനിരിക്കുന്ന മൂന്ന്-വരി എസ്‌യുവി ഒരു പ്രീമിയം ഉൽപ്പന്നമായി സ്ഥാനം പിടിക്കുമെന്ന് വ്യക്തമാണ്. ഇത് ആഭ്യന്തര നിരയിലെ ട്യൂസോണിന് താഴെയായും അഞ്ച് സീറ്റർ ക്രെറ്റയ്ക്ക് തൊട്ടു മുകളിലായുമാകും ഇടംകണ്ടെത്തുക. ഹ്യുണ്ടായി അൽകാസറിന് 11.50 ലക്ഷം മുതൽ 19.00 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് 'അൽകാസർ' എന്നറിയപ്പെടും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

അൽകാസാർ 'ഇന്ത്യയിൽ നിർമിച്ചവ' മാത്രമല്ല, 'ഇന്ത്യയ്ക്കായി ആദ്യം നിർമിച്ചതാണ്' എന്നാണ് ഹ്യുണ്ടായിയുടെ പരസ്യവാചകം തന്നെ. വാഹനത്തിന്റെ ഔദ്യോഗിക അവതരണ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അൽകാസറിന്റെ ആഗോള അരങ്ങേറ്റം ഇന്ത്യയിൽ ഉടൻ നടക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

MOST READ: ചെറു ജിംനിയേയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി മാരുതി

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് 'അൽകാസർ' എന്നറിയപ്പെടും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

സാധാരണ അഞ്ച് സീറ്റർ മിഡ്-സൈസ് എസ്‌യുവികളുടെ ഏഴ് സീറ്റർ പതിപ്പുകൾ സജീവമാകുന്നതിനാൽ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് അൽകാസറിനെ ഹ്യുണ്ടായി വിപണിയിൽ എത്തിക്കുന്നത്.

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് 'അൽകാസർ' എന്നറിയപ്പെടും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

മൂന്നാം നിരയിലെ ഇരിപ്പിട ക്രമീകരണം ഉൾക്കൊള്ളുന്നതിനായി നീളവും ഉയരവും വർധിപ്പിക്കുമെങ്കിലും ഹ്യുണ്ടായി അൽകാസർ ക്രെറ്റയുടെ അതേ 2,610 മില്ലീമീറ്റർ വീൽബേസ് നീളം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് 'അൽകാസർ' എന്നറിയപ്പെടും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

ആറ് സീറ്റർ പതിപ്പിന്റെ മധ്യനിര ക്യാപ്റ്റൻ സീറ്റിംഗ് ക്രമീകരണവും ഏഴ് സീറ്റ് ലേഔട്ടും നൽകാം. നീളമുള്ള മേൽക്കൂര കൂടാതെ, പിൻവശത്ത് പുതിയ എൽഇഡി ടെയിൽ ലാമ്പുകളും നേരായ ബൂട്ട് ഘടനയും ഉപയോഗിച്ച് എസ്‌യുവി പുനർരൂപകൽപ്പന ചെയ്യും.

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് 'അൽകാസർ' എന്നറിയപ്പെടും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

ക്രെറ്റയിൽ നിന്ന് അൽകാസറിനെ തിരിച്ചറിയാൻ മുൻവശത്തിന് സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങൾ ലഭിക്കും. പക്ഷേ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്ററും മറ്റ് സ്റ്റൈലിംഗ് ബിറ്റുകളും അതേപടി നിലനിർത്താൻ സാധ്യതയുണ്ട്.

ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് 'അൽകാസർ' എന്നറിയപ്പെടും; സ്ഥിരീകരിച്ച് ഹ്യുണ്ടായി

പ്രകടനത്തെ സംബന്ധിച്ചിടത്തോളം 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, ക്രെറ്റയിൽ നിന്ന് 1.4 ലിറ്റർ ടർബോ പെട്രോൾ എന്നിവ മുമ്പോട്ടുകൊണ്ടുപോകും. അതേപോലെ ഒന്നിലധികം ഗിയർബോക്‌സ് ഓപ്ഷനുകളിലും അൽകാസർ ഇത് വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Announced The Official Name Of Upcoming seven-seater SUV Alcazar. Read in Malayalam
Story first published: Wednesday, February 24, 2021, 12:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X