വിൽപ്പനയിൽ ഒന്നാമനായി ക്രെറ്റ; 2021 മെയിൽ ഹ്യുണ്ടായി വിറ്റഴിച്ചത് 7,527 യൂണിറ്റുകൾ
ഇന്ത്യൻ വിപണിയിലെത്തിയതിനുശേഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ് സൈസ് എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ. ഇത്തവണയും 2021 മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനം എന്ന നിലയിൽ ക്രെറ്റ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

സാധാരണയായി, ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനം എല്ലായ്പ്പോഴും മാരുതി സുസുക്കിയുടെതാണ്. എന്നാൽ ഇത്തവണ മാരുതി സുസുക്കി ആൾട്ടോ, ബലേനോ, സ്വിഫ്റ്റ്, ഡിസൈർ എന്നിവയേക്കാൾ കൂടുതൽ യൂണിറ്റുകൾ ക്രെറ്റ ഹ്യുണ്ടായി വിറ്റു.

2021 മെയിൽ ഹ്യുണ്ടായി ക്രെറ്റയുടെ 7,527 യൂണിറ്റുകൾ വിറ്റു. 2020 മോയ് മസത്തിലെ 3,212 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 134.3 ശതമാനം വർധനവാണ്. എന്നിട്ടും, വിൽപ്പന കണക്കുകൾ ഏപ്രിൽ 2021 -ലെ 12,463 യൂണിറ്റിനെ അപേക്ഷിച്ച് കുറവാണ്.

മാരുതി സുസുക്കിയുടെ ബാക്കി വാഹനങ്ങളെ മറികടക്കാൻ ക്രെറ്റയ്ക്ക് കഴിഞ്ഞു, വാർഷിക അറ്റകുറ്റപ്പണി കാരണം മാരുതി സുസുക്കിയുടെ പ്രൊഡക്ഷൻ പ്ലാന്റുകളിലെ ഉത്പാദനം നിർത്തിവെച്ചിരുന്നു.

ഇതുമൂലം, മാരുതി സുസുക്കിയുടെ ഡെസ്പാച്ച് സംഖ്യ കുറഞ്ഞു. എന്നിരുന്നാലും, റീട്ടെയിൽ കണക്കുകളുടെ അടിസ്ഥാനത്തിൽ, രണ്ടാമത്തെ മികച്ച കാറായ സ്വിഫ്റ്റിന് ക്രെറ്റയെ മറികടക്കാൻ കഴിഞ്ഞേക്കും.
MOST READ: ഓൺലൈൻ പർച്ചേസ് മെച്ചപ്പെടുത്താൻ വീഡിയോ അടിസ്ഥിത ലൈവ് സെയിൽസ് കൺസൾട്ടേഷനുമായി കിയ

മാരുതി സുസുക്കി 2021 മെയിൽ 7,005 യൂണിറ്റ് സ്വിഫ്റ്റ് വിറ്റഴിച്ചു. താരതമ്യപ്പെടുത്തുമ്പോൾ, നിർമ്മാതാക്കൾ 2020 മെയിൽ 597 യൂണിറ്റ് സ്വിഫ്റ്റ് മാത്രമാണ് വിറ്റത്. 2021 ഏപ്രിലിനെ അപേക്ഷിച്ച് വിൽപ്പന 61.8 ശതമാനം കുറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ 2021 ഏപ്രിലിൽ 18,316 യൂണിറ്റ് സ്വിഫ്റ്റ് വിറ്റഴിച്ചു. അതിനു ശേഷം കൊവിഡ് രണ്ടാം തരംഗം മൂലമുണ്ടായ അടച്ചുപൂട്ടൽ മാരുതി സുസുക്കിയെ വളരെയധികം ബാധിച്ചു.

കഴിഞ്ഞ വർഷം വിപണിയിലെത്തിയ കിയ സോനെറ്റ് കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ തൽക്ഷണ വിജയമായി മാറി. 2021 മെയ് മാസത്തിൽ കിയ 6,627 യൂണിറ്റ് സോനെറ്റ് വിറ്റു. 2021 ഏപ്രിലിലെ 7,724 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 61.8 ശതമാനം കുറവാണ്.
| Rank | OEM | Model | May 2021 | May 2020 | YoY | April 2021 | MoM |
| 1 | Hyundai | Creta | 7,527 | 3,212 | 134.3% | 12,463 | -39.6% |
| 2 | Maruti | Swift | 7,005 | 597 | 1073.4% | 18,316 | -61.8% |
| 3 | Kia | Sonet | 6,627 | - | - | 7,724 | -14.2% |
| 4 | Tata | Nexon | 6,439 | 623 | 933.5% | 6,938 | -7.2% |
| 5 | Maruti | Dzire | 5,819 | 2,215 | 162.7% | 14,073 | -58.7% |
| 6 | Hyundai | Venue | 4,840 | 1,242 | 289.7% | 11,245 | -57.0% |
| 7 | Maruti | Baleno | 4,803 | 1,587 | 202.6% | 16,384 | -70.7% |
| 8 | Kia | Seltos | 4,277 | 1,611 | 165.5% | 8,086 | -47.1% |
| 9 | Hyundai | i10 Grand Nios | 3,804 | 718 | 429.8% | 11,540 | -67.0% |
| 10 | Mahindra | Bolero | 3,517 | 1,715 | 105.1% | 6,152 | -42.8% |
Table Source: Autopunditz

ടാറ്റ മോട്ടോർസ് 6,439 യൂണിറ്റ് നെക്‌സോൺ വിറ്റു, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നാലാമത്തെ വാഹനമാണിത്. ഇന്ത്യൻ നിർമ്മാതാക്കൾ 2020 മെയിൽ നെക്സോണിന്റെ വെറും 623 യൂണിറ്റാണ് വിറ്റത്. വാർഷിക വിൽപ്പനയിൽ ഇത് 933.5 ശതമാനം വർധനവാണ് നേടിയിരിക്കുന്നത്.

2021 ഏപ്രിലിൽ ടാറ്റ 7,724 യൂണിറ്റ് നെക്സോൺ വിറ്റതിനാൽ പ്രതിമാസ വിൽപ്പന താരതമ്യപ്പെടുത്തുമ്പോൾ 14.2 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ വാഹനം മാരുതി സുസുക്കി ഡിസൈറാണ്. 2021 ഏപ്രിലിൽ 14,073 യൂണിറ്റിനെ അപേക്ഷിച്ച് 2021 മെയിൽ നിർമ്മാതാക്കൾ സെഡാന്റെ 5,819 യൂണിറ്റുകൾ വിറ്റു.

പ്രതിമാസ അടിസ്ഥാനത്തിൽ വിൽപ്പന 58.7 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷത്തെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ, 2020 മെയിൽ മാരുതി സുസുക്കി 2,215 യൂണിറ്റുകൾ വിറ്റു. വാർഷികാടിസ്ഥാനത്തിൽ വിൽപ്പന 162.7 ശതമാനം വർധിച്ചു.

എസ്‌യുവികളുടേയും കോംപാക്ട് എസ്‌യുവികളുടേയും പ്രവണത വർധിക്കുമ്പോഴും ഡിസൈറിന്റെ ഡിമാൻഡ് ഇപ്പോഴും ശക്തമാണ്. വിൽപ്പനയുടെ കാര്യത്തിൽ മികച്ച 10 കാറുകളുടെ ലിസ്റ്റിലുള്ള ഒരേയൊരു സെഡാനാണ് ഡിസൈർ എന്നത് ഇതിന്റെ തെളിവാണ്.


Click it and Unblock the Notifications








