Just In
- 11 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 12 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 12 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
- 14 hrs ago
അഞ്ച് മാസത്തിനുള്ളില്‍ 10 ലക്ഷം റൈഡുകള്‍ പൂര്‍ത്തിയാക്കി റാപ്പിഡോ ഓട്ടോ
Don't Miss
- Lifestyle
ആത്മീയ താല്പര്യമേറും ഈ രാശിക്കാര്‍ക്ക്; ഇന്നത്തെ രാശിഫലം
- News
തൃപ്പൂണിത്തുറയില്‍ ഇടതും വലതും തുല്യം, ഇത്തവണ കടുപ്പം, മുന്‍തൂക്കം സ്വരാജിന്, മണ്ഡല ചരിത്രം!!
- Finance
2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അയോണിക് 5 ബാറ്ററി ഇലക്ട്രിക് കാറിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി ഹ്യുണ്ടായി
ഹ്യുണ്ടായി വരാനിരിക്കുന്ന തങ്ങളുടെ ഏറ്റവും പുതിയ അയോണിക് 5 ഇലക്ട്രിക് കാറിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. 2021 ഫെബ്രുവരി 23-ന് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതിന്റെ ഭാഗമായി വാഹനത്തെ പരിചയപ്പെടുത്തുകയാണ് ബ്രാൻഡ്.

പുതിയ ചിത്രങ്ങൾ അയോണിക് 5 ഇലക്ട്രിക്കിന്റെ ക്യാബിനാണ് പ്രദർശിപ്പിക്കുന്നത്. ഹ്യുണ്ടായുടെ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം (E-GMP) ഉപയോഗപ്പെടുത്തുന്ന കമ്പനിയുടെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (BEV) മോഡലാണിത്.

വിശാലവും ഇഷ്ടാനുസൃതവുമായ ഇന്റീരിയർ പ്രാപ്തമാക്കുന്ന ഫ്ലാറ്റ് ബാറ്ററിയാണ് ഈ BEV-സമർപ്പിത പ്ലാറ്റ്ഫോമിൽ ഉള്ളത്. യാത്രക്കാർക്കും മറ്റും സുഖമായി ഇരിക്കാവുന്ന വിധത്തിൽ വഴക്കമുള്ള കോൺഫിഗറേഷനുകളുള്ള വ്യക്തിഗത മൊബിലിറ്റിയാണ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നതും.

പ്രാഥമികമായി പരിസ്ഥിതി സൗഹാർദ സാമഗ്രികളും തുണിത്തരങ്ങളും കൊണ്ട് അലങ്കരിച്ച ഇന്റീരിയർ ഡിസൈൻ ഉപഭോക്താക്കളുടെ വ്യക്തിഗത ഗതാഗതത്തോടുള്ള താൽപര്യം പ്രതിഫലിപ്പിക്കുന്നു. ഒപ്പം കൂടുതൽ ധാർമ്മികവും സുസ്ഥിരവുമായ ഉൽപ്പന്നങ്ങളുടെ സാന്നിധ്യവും ഹ്യുണ്ടായി ഉറപ്പുവരുത്തിയിട്ടുണ്ട്.

നീളമുള്ള വീൽബേസ് ഇടത്തിന്റെ പുതിയ തലത്തിലേക്ക് അയോണിക് 5 വിവർത്തനം ചെയ്യപ്പെടുന്നുവെന്ന് ഹ്യുണ്ടായി ഗ്ലോബൽ ഡിസൈൻ സെന്റർ സീനിയർ വൈസ് പ്രസിഡന്റും മേധാവിയുമായ സാങ്‌യുപ് ലീ അഭിപ്രായപ്പെട്ടു.

റീചാർജ് ചെയ്യുന്നതിനുള്ള മികച്ച സ്ഥലമായാണ് ഞങ്ങൾ ഈ പ്രത്യേക ഇടം രൂപകൽപ്പന ചെയ്തതിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് മിഡ്-സൈസ് ക്രോസ്ഓവറുകളിൽ നിന്ന് പ്രത്യേകിച്ച് ആന്തരിക ജ്വലന എഞ്ചിനുകളിൽ നിന്നും പരമ്പരാഗത സ്റ്റിയർ-ബൈ-വയർ സിസ്റ്റങ്ങളിൽ നിന്നും അയോണിക് 5 വേറിട്ടുനിൽക്കുന്നു.

കാരണം നീളമേറിയ വീൽബേസും ഫ്ലാറ്റ് ഫ്ലോറും ഇ-ജിഎംപി അനുവദിക്കുന്നുവെന്നതാണ്. അയോണിക് 5 മോഡലിന്റെ ഡ്രൈവർക്കും യാത്രക്കാർക്കും ഇടുങ്ങിയ സ്ഥലത്ത് വാഹനം പാർക്ക് ചെയ്യുമ്പോൾ ക്യാബിനിൽ സ്വതന്ത്രമായി പ്രവേശിക്കാനും പുറത്തുകടക്കാനും സാധിക്കും എന്നതും ശ്രദ്ധേയമാണ്.
MOST READ: പുത്തൻ സഫാരിയുടെ വില പ്രഖ്യാപനം ഫെബ്രുവരി 22-ന്; സ്ഥിരീകരിച്ച് ടാറ്റ, കാണാം ടീസർ വീഡിയോ

കാരണം ഫ്ലാറ്റ് ഫ്ലോർ സെന്റർ കൺസോളിനെ മുന്നോട്ടും പിന്നോട്ടും സ്ലൈഡുചെയ്യാൻ അനുവദിക്കുന്നുവെന്നതാണ്. ഇത് പരമ്പരാഗത സെന്റർ കൺസോളിന്റെ അടിസ്ഥാന പുനർവിചിന്തനത്തിനും സ്റ്റാറ്റിക് സ്റ്റോറേജ് ബോക്സിനേക്കാൾ മികച്ച പ്രവർത്തനം വാഗ്ദാനം ചെയ്യുന്നതിനും കാരണമായി.

പുതുതായി വികസിപ്പിച്ച 'യൂണിവേഴ്സൽ ഐലന്റ്' സെന്റർ കൺസോളിനെ മാറ്റി പകരം കൂടുതൽ വിശാലമാക്കാനും ഹ്യുണ്ടായി തയാറായി. ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ സീറ്റുകളിൽ ലെഗ് റെസ്റ്റുകൾ സജ്ജീകരിച്ചിരിക്കുന്നത് വാഹനം റീചാർജ് ചെയ്യുമ്പോൾ യാത്രക്കാർക്ക് വിശ്രമിക്കാൻ അനുവദിക്കും.

എല്ലാ സീറ്റുകളും പ്രവർത്തിപ്പിക്കാനും പുന സ്ഥാപിക്കാനും കഴിയും എന്നതും ശ്രദ്ധേയമാണ്. ഇക്കോ പ്രോസസ് ചെയ്ത ലെതറിലാണ് സീറ്റുകൾ ഒരുങ്ങിയിരിക്കുന്നത്. എന്തായാലും വരും ദിവസം വിപണിയിൽ എത്തുമ്പോൾ ഹ്യുണ്ടായിയുടെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ എന്തെല്ലാം പ്രത്യേകതകളാണ് അവതരിപ്പിക്കുക എന്നത് രസകരമായിരിക്കും.