അൽകസാറിനെ കൂടുതൽ മിനുക്കാം; പുതിയ ആക്‌സസറി പായ്ക്കുമായി ഹ്യുണ്ടായി, അറിയാം കൂടുതൽ

ഏഴ് സീറ്റർ എസ്‌യുവി വിപണി ചൂടുപിടിക്കുമ്പോൾ ഹ്യുണ്ടായിയുടെയും ശ്രദ്ധ മാറി. തൽഫലമായി അഞ്ച് സീറ്റർ ക്രെറ്റയെ അടിസ്ഥാനമാക്കി കൊറിയൻ ബ്രാൻഡ് അടുത്തിടെ ഇന്ത്യയിൽ അൽകസാർ പ്രീമിയം 7 സീറ്റർ എസ്‌യുവിയെ പരിചയപ്പെടുത്തി.

അൽകസാറിനെ കൂടുതൽ മിനുക്കാം; പുതിയ ആക്‌സസറി പായ്ക്കുമായി ഹ്യുണ്ടായി, അറിയാം കൂടുതൽ

16.30 ലക്ഷം രൂപയുടെ ആരംഭ വിലയിൽ പുറത്തിറക്കിയ മോഡൽ ഇതിനോടകം തന്നെ മികച്ച സ്വീകാര്യതയാണ് നേടിയെടുക്കുന്നത്. മൂന്ന് നിരകളുള്ള എസ്‌യുവി പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചർ എന്നീ മൂന്ന് വേരിയന്റുകളിലായി 6, 7 സീറ്റർ സീറ്റിംഗ് കോൺഫിഗറേഷനുകളിലും തെരഞ്ഞെടുക്കാം.

അൽകസാറിനെ കൂടുതൽ മിനുക്കാം; പുതിയ ആക്‌സസറി പായ്ക്കുമായി ഹ്യുണ്ടായി, അറിയാം കൂടുതൽ

18.85 ലക്ഷം മുതൽ 20.14 ലക്ഷം വരെ എക്സ്ഷോറൂം വിലയുള്ള നാല് ഡ്യുവൽ ടോൺ വേരിയന്റുകളും അൽകസാറിന്റെ മാറ്റുകൂട്ടുന്നുണ്ട്. ഇപ്പോഴിതാ വാഹനത്തെ കൂടുതൽ അണിയിച്ചൊരുക്കാൻ ആഗ്രഹിക്കുന്നവർക്കായി ഹ്യുണ്ടായി പുതിയ ആക്സസറി പാക്കേജും പ്രഖ്യാപിച്ചിരിക്കുകയാണ്.

അൽകസാറിനെ കൂടുതൽ മിനുക്കാം; പുതിയ ആക്‌സസറി പായ്ക്കുമായി ഹ്യുണ്ടായി, അറിയാം കൂടുതൽ

വ്യത്യ‌സ്‌ത ഘടകങ്ങളിലൂടെ എസ്‌യുവി അലങ്കരിക്കാൻ ഹ്യുണ്ടായി വൈവിധ്യമാർന്ന ഘടകങ്ങളും അവയും വിലയും വെളിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ഇനി കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാം. ആക്‌സ‌സറികൾക്കായി സൂചിപ്പിച്ച വിലകൾ നികുതി ഉൾക്കൊള്ളുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്.

അൽകസാറിനെ കൂടുതൽ മിനുക്കാം; പുതിയ ആക്‌സസറി പായ്ക്കുമായി ഹ്യുണ്ടായി, അറിയാം കൂടുതൽ

ആദ്യമായി ഡാർക്ക് പായ്ക്ക് എന്നൊരു പാക്കേജിനെയാണ് പരിചയപ്പെടുത്തുന്നത്. 12,715 രൂപ വിലമതിക്കുന്ന ഇതിൽ ഹെഡ്‌ലാമ്പ് അലങ്കരിക്കൽ, ടെയിൽ ലൈറ്റ് അലങ്കരിക്കൽ,

നമ്പർ പ്ലേറ്റ് അലങ്കരിക്കൽ, 3D ഫ്ലോർ മാറ്റ്, ക്രോം ഡോർ സൈഡ് മോൾഡിംഗ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അൽകസാറിനെ കൂടുതൽ മിനുക്കാം; പുതിയ ആക്‌സസറി പായ്ക്കുമായി ഹ്യുണ്ടായി, അറിയാം കൂടുതൽ

രണ്ടാമതായി 15,502 രൂപ വിലയുള്ള എലിവേറ്റ് പായ്ക്കും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ പാക്കേജിൽ ഹെഡ്‌ലൈറ്റ് അലങ്കരിക്കൽ, ക്രോം ഡോർ സൈഡ് മോൾഡിംഗ്, ടെയിൽ ലാമ്പ് അലങ്കരിക്കൽ, ഡോർ വൈസറുകൾ, കൂഷീൻ പില്ലോ, കാർ പെർഫ്യൂം, 3D ബൂട്ട് മാറ്റ്, 3D ഫ്ലോർ മാറ്റ് തുടങ്ങിയവയാണ് ലഭ്യമാക്കിയിരിക്കുന്നത്.

അൽകസാറിനെ കൂടുതൽ മിനുക്കാം; പുതിയ ആക്‌സസറി പായ്ക്കുമായി ഹ്യുണ്ടായി, അറിയാം കൂടുതൽ

24,900 രൂപ വിലയുള്ള ഉയർന്ന മജസ്റ്റിക് ആക്‌സസറി പായ്ക്കാണ് അടുത്തത്. മേൽപ്പറഞ്ഞ ആക്‌സസറികൾക്ക് പുറമെ ഡ്യുവൽ ലെയർ മാറ്റ്, സൺഷെയ്ഡുകൾ എന്നിവ ഹ്യുണ്ടായി അധികമായി വാഗ്‌ദാനം ചെയ്യുന്നു.

അൽകസാറിനെ കൂടുതൽ മിനുക്കാം; പുതിയ ആക്‌സസറി പായ്ക്കുമായി ഹ്യുണ്ടായി, അറിയാം കൂടുതൽ

സുപ്രീം പായ്ക്കാണ് പട്ടികയിലെ ഏറ്റവും ഉയർന്നതും വില കൂടിയതുമായ ആക്‌സസറി പട്ടിക. ഇതിനായി 30,898 രൂപ മുടക്കിയാൽ മേൽപ്പറഞ്ഞ എല്ലാ ആക്‌സസറികളും ഇതിൽ ഉൾപ്പെടും. അതോടൊപ്പെം അകത്തളത്തെ കൂടുതൽ മികവുറ്റതാക്കാനായി പ്രീമിയം സീറ്റ് കവറുകളും കമ്പനി അണിനിരത്തുന്നു.

അൽകസാറിനെ കൂടുതൽ മിനുക്കാം; പുതിയ ആക്‌സസറി പായ്ക്കുമായി ഹ്യുണ്ടായി, അറിയാം കൂടുതൽ

2.0 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ, ക്രെറ്റയിലെ അതേ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ അൽകസാർ വിപണിയിൽ എത്തുന്നത്. എന്നിരുന്നാലും വ്യത്യ‌സ്‌ത പവർ ഔട്ട്പുട്ടിനായി ഇത് റീട്യൂൺ ചെയ്‌തിട്ടുണ്ട്.

0അൽകസാറിനെ കൂടുതൽ മിനുക്കാം; പുതിയ ആക്‌സസറി പായ്ക്കുമായി ഹ്യുണ്ടായി, അറിയാം കൂടുതൽ

6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് ഹ്യുണ്ടായിയുടെ പുതിയ 7 സീറ്റർ എസ്‌യുവി തെരഞ്ഞെടുക്കാം. ഇതിന്റെ പെട്രോൾ മാനുവൽ പതിപ്പ് 9.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്.

0അൽകസാറിനെ കൂടുതൽ മിനുക്കാം; പുതിയ ആക്‌സസറി പായ്ക്കുമായി ഹ്യുണ്ടായി, അറിയാം കൂടുതൽ

എസ്‌യുവിയിൽ കംഫർട്ട്, ഇക്കോ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും സാൻഡ്, സ്നോ, മഡ് എന്നീ മൂന്ന് ട്രാക്ഷൻ കൺട്രോൾ മോഡുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. അൽകസാർ പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾ യഥാക്രമം 14.5 കിലോമീറ്റർ, 14.2 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുന്നത്.

0അൽകസാറിനെ കൂടുതൽ മിനുക്കാം; പുതിയ ആക്‌സസറി പായ്ക്കുമായി ഹ്യുണ്ടായി, അറിയാം കൂടുതൽ

ഡീസൽ മാനുവൽ ഗിയർബോക്‌സ് ഏറ്റവും മിതമായ ഒന്നാണ്. ഇത് 20.4 കിലോമീറ്റർ മൈലേജാണ് അവകാശപ്പെടുന്നത്. ഡീസൽ ഓട്ടോമാറ്റിക് 18.1 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു. ശ്രദ്ധേയമായ ഇത്തരം കണക്കുകളിലൂടെ ഹ്യുണ്ടായി അൽകാസർ അതിന്റെ വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹനമായി മാറുന്നു.

Most Read Articles

Malayalam
English summary
Hyundai Revealed Accessories And The Package Prices For New Alcazar SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X