സൊനാറ്റയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റിനെ ഓസ്ട്രേലിയയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

പുതുതലമുറ സൊനാറ്റയുടെ സ്‌പോർട്ടി 'N-ലൈൻ' പതിപ്പ് ഓസ്‌ട്രേലിയൻ വിപണിയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി. ഈ വർഷം മധ്യത്തോടെ വാഹനം വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനിയുടെ സ്ഥിരീകരണം.

സൊനാറ്റയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റിനെ ഓസ്ട്രേലിയയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

50,990 ഓസ്ട്രേലിയൻ ഡോളറാണ് ഒരൊറ്റ വേരിയന്റിൽ ലഭ്യമാകുന്ന സൊനാറ്റ N-ലൈനായി മുടക്കേണ്ടത്. അതായത് ഏകദേശം 28.91 ലക്ഷം രൂപ. 2.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.

സൊനാറ്റയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റിനെ ഓസ്ട്രേലിയയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

ഇത് പരമാവധി 290 bhp പവറിൽ 422 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എട്ട് സ്പീഡ് വെറ്റ്-ടൈപ്പ് ഡിസിടി ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ്, സ്‌പോർട്ട്, സ്‌പോർട്ട് പ്ലസ്, കസ്റ്റം എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളും സ്പോർട്ടിയർ സെഡാനിലെ സാന്നിധ്യമാണ്.

MOST READ: ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ

സൊനാറ്റയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റിനെ ഓസ്ട്രേലിയയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

പാഡിൽ ഷിഫ്റ്ററുകൾ, ലോഞ്ച് കൺട്രോൾ, റിവ്-മാച്ചിംഗ് എന്നിവ ഒരു 'N പവർ ഷിഫ്റ്റ്' എന്നീ സവിശേഷതകളെല്ലാം സൊനാറ്റ N-ലൈനിൽ ഹ്യുണ്ടായി സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അപ്‌ഷിഫ്റ്റുകളിൽ ത്രോട്ടിൽ പെർഫോമൻസ് കൂടുതൽ മെച്ചപ്പെടുത്തുന്നു.

സൊനാറ്റയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റിനെ ഓസ്ട്രേലിയയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

പുതിയ ബമ്പറുകൾ, സൈഡ് സ്‌കേർട്ടുകൾ, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയുൾപ്പെടെയുള്ള സ്‌പോർട്ടി ബോഡി കിറ്റും പുതിയ സൊനാറ്റ N ലൈനിന് ലഭിക്കുന്നുണ്ട്. കാറിന്റെ ക്യാബിനിൽ ബക്കറ്റ് ഫ്രണ്ട് സീറ്റുകളും, ഹീറ്റഡ് ഔട്ട്‌ബോർഡ് പിൻ സീറ്റുകളും, നാപ്പ ലെതർ സ്വീഡ് ഇന്റീരിയറുമാണ് ഒരുക്കിയിരിക്കുന്നത്.

MOST READ: 316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

സൊനാറ്റയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റിനെ ഓസ്ട്രേലിയയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

മുൻ നിര സീറ്റുകൾ പവർ വഴി ക്രമീകരിക്കാവുന്നവയാണ്. ഡ്രൈവർക്ക് 12-വേ ക്രമീകരണവും ഫ്രണ്ട് യാത്രക്കാർക്ക് 4-വേ ക്രമീകരണവുമാണ് ഇത് വാഗ്‌ദാനം ചെയ്യുന്നത്. അതോടൊപ്പം അകത്തളത്തിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, സാറ്റലൈറ്റ് നാവിഗേഷൻ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പ്രീമിയംനെസ് ഉയർത്തുന്നു.

സൊനാറ്റയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റിനെ ഓസ്ട്രേലിയയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

12.3 ഇഞ്ച് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 12-സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും പുത്തൻ സൊനാറ്റയിൽ ഒരുക്കിയിട്ടുണ്ട്.

MOST READ: കാത്തിരിപ്പിന് വിരാമം; കൈഗർ കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ മാർച്ച് 3 -ന് ആരംഭിക്കുമെന്ന് റെനോ

സൊനാറ്റയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റിനെ ഓസ്ട്രേലിയയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

തീർന്നില്ല, പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓട്ടോ-ഡിമ്മിംഗ് ഐ‌ആർ‌വി‌എം, പനോരമിക് സൺറൂഫ് പൂർണ എൽഇഡി ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളും പുതിയ സൊനാറ്റ N ലൈനിന്റെ പ്രത്യേകതകളാണ്.

സൊനാറ്റയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റിനെ ഓസ്ട്രേലിയയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

ഇതുകൂടാതെ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ലെയ്ൻ ഫോളോയിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, ഓട്ടോമാറ്റിക് ഹൈ-ബീംസ്, 360 ഡിഗ്രി ക്യാമറ, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും സ്പോർട്‌സ് സെഡാന്റെ സവിശേഷതകളിൽ ഇടംപിടിക്കുന്നു.

സൊനാറ്റയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റിനെ ഓസ്ട്രേലിയയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

ഇതിന് ഒരു സുരക്ഷിത എക്സിറ്റ് അസിസ്റ്റ് ഫീച്ചറും ഹ്യുണ്ടായി കൂട്ടിച്ചേർത്തിട്ടുണ്ട്. 2021 ഹ്യുണ്ടായി സൊനാറ്റ N ലൈൻ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. അതിൽ ഫ്ലേം റെഡ് മെറ്റാലിക്, മിഡ്‌നൈറ്റ് ബ്ലാക്ക് മൈക്ക, ഹാംപ്ടൺ ഗ്രേ മെറ്റാലിക്, വൈറ്റ് ക്രീം മൈക്ക എന്നിവ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Revealed The 2021 Sonata N Line In Australia. Read in Malayalam
Story first published: Monday, March 1, 2021, 9:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X