കുഞ്ഞൻ എസ്‌യുവി നിരയിലെ ടെക്കി, 2.50 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് ഹ്യുണ്ടായി വെന്യു

ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ അരങ്ങുവാഴുന്ന കാലത്ത് ഹ്യുണ്ടായി കണ്ടെത്തിയ മറുപടിയായിരുന്നു വെന്യു. ആരും കൊതിക്കുന്ന രുപഭംഗിയും മികച്ച എഞ്ചിൻ സവിശേഷതകളും ചേർന്നതോടെ വാഹനം ഹിറ്റായി.

കുഞ്ഞൻ എസ്‌യുവി നിരയിലെ ടെക്കി, 2.50 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് ഹ്യുണ്ടായി വെന്യു

2019 മെയ് 21-നാണ് ഹ്യുണ്ടായി വെന്യു ഇന്ത്യൻ വിപണിയിൽ അവതരിക്കുന്നത്. 6.50 ലക്ഷം രൂപ മുതൽ തുടങ്ങി 11.10 ലക്ഷം രൂപ വരെയായിരുന്നു അക്കാലത്ത് കോംപാക്‌ട് എസ്‌യുവിയുടെ വിലയും. ഈ ആക്രമണാത്മകമായ വില നിലവാരവും മോഡലിനെ ബജറ്റ് കാർ പ്രേമികളെയും ആകർഷിച്ചു.

കുഞ്ഞൻ എസ്‌യുവി നിരയിലെ ടെക്കി, 2.50 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് ഹ്യുണ്ടായി വെന്യു

ഹ്യുണ്ടായിയുടെ ആദ്യ കോംപാക്ട് എസ്‌യുവിയായ വെന്യു, ഇന്ത്യയിൽ 2,50,000 യൂണിറ്റ് വിൽപ്പന പിന്നിട്ടിരിക്കുകയാണിപ്പോൾ. സമാരംഭിച്ച് 31 മാസങ്ങൾക്ക് ശേഷമാണ് ഈ സുപ്രധാന നാഴികക്കല്ല് കമ്പനി പിന്നിടുന്നത് എന്നതും ഒരു നേട്ടമാണ്.

കുഞ്ഞൻ എസ്‌യുവി നിരയിലെ ടെക്കി, 2.50 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് ഹ്യുണ്ടായി വെന്യു

വിപണിയിൽ അവതരിപ്പിച്ച് ആദ്യ ആറ് മാസങ്ങൾക്കുള്ളിൽ 50,000 വിൽപ്പന നേടിയപ്പോൾ തന്നെ വെന്യുവിനെ ജനങ്ങൾ ഏറ്റെടുത്തെന്ന് ഹ്യുണ്ടായിക്ക് ബോധ്യമായി. പിന്നീടുള്ള മാസങ്ങളിൽ ഡിമാൻഡ് അൽപ്പം കുറഞ്ഞെങ്കിലും 15 മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയും 25 മാസത്തിനുള്ളിൽ 2 ലക്ഷം യൂണിറ്റ് വിൽപ്പനയും അവിടുന്ന് 31 മാസത്തിനുള്ളിൽ 2.50 ഉപഭോക്താക്കളെയും കണ്ടെത്താൻ എസ്‌യുവിക്കായി.

കുഞ്ഞൻ എസ്‌യുവി നിരയിലെ ടെക്കി, 2.50 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് ഹ്യുണ്ടായി വെന്യു

സെഗ്മെന്റിലെ നീണ്ട മത്സരവും അവയുടെ മേന്മകളും വിപണിയിലെ വെല്ലുവിളികളും മറ്റും കണക്കിലെടുക്കുമ്പോൾ തന്നെ ഈയൊരൂ നേട്ടം വെന്യുവിനെയും ഹ്യുണ്ടായിയെയും സംബന്ധിച്ചിടത്തോളം വലുതാണ്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളായ മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോൺ എന്നിവ അണിനിരക്കുന്നതിനാൽ തന്നെ മനസിലാക്കാം വെന്യുവിന്റെ നേട്ടം എത്ര വലുതാണെന്ന്.

കുഞ്ഞൻ എസ്‌യുവി നിരയിലെ ടെക്കി, 2.50 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് ഹ്യുണ്ടായി വെന്യു

2021 നവംബർ അവസാനം വരെ വെന്യുവിന്റെ 1,81,829 പെട്രോൾ വേരിയന്റുകളും 68,689 ഡീസൽ വേരിയന്റുകളുമുൾപ്പെടെ 2,50,518 യൂണിറ്റ് വിൽപ്പന നടത്തിയാണ് നടത്തിയെന്ന കണക്കുകളാണ് ഓട്ടോകാർഇന്ത്യ പുറത്തുവിട്ടിരിക്കുന്നത്. ഇത് 3:27 എന്ന അനുപാതത്തിൽ പെട്രോളിന് അനുകൂലമായി പ്രവർത്തിക്കുന്നുവെന്നുവേണം പറയാൻ.

കുഞ്ഞൻ എസ്‌യുവി നിരയിലെ ടെക്കി, 2.50 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് ഹ്യുണ്ടായി വെന്യു

നിലവിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് ഹ്യുണ്ടായി വെന്യു വിപണിയിൽ എത്തുന്നത്. അതിൽ 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ-പെട്രോൾ എന്നിവയാണ് ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. അതോടൊപ്പം നിരവധി ഗിയർബോക്‌സ് ഓപ്ഷനുകളും എസ്‌യുവിക്കുണ്ട്.

കുഞ്ഞൻ എസ്‌യുവി നിരയിലെ ടെക്കി, 2.50 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് ഹ്യുണ്ടായി വെന്യു

രാജ്യത്ത് വില്‍പ്പനയ്ക്ക് വരുന്ന ആദ്യത്തെ കണക്ടഡ് കാറാണ് ഹ്യുണ്ടായി വെന്യു എന്നതാണ് മറ്റൊരു ആകർഷണമായി ഇപ്പോഴും നിലനിൽക്കുന്നത്. ബ്ലൂ ലിങ്ക് കണക്ടിവിറ്റി സംവിധാനം നിരവധി ഇന്റര്‍നെറ്റ് അധിഷ്ടിത സേവനങ്ങളാണ് യാത്രക്കാർക്കായി സാധ്യമാക്കുന്നത്. ആധുനിക ഫീച്ചറുകളുടെ കാര്യത്തിലും മികച്ച എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനും നൽകുന്നതാണ് വെന്യുവിന്റെ വിജയത്തിനു പിന്നിലെ രഹസ്യമെന്ന് ചുരുക്കി പറയാം.

കുഞ്ഞൻ എസ്‌യുവി നിരയിലെ ടെക്കി, 2.50 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് ഹ്യുണ്ടായി വെന്യു

എഞ്ചിൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 99 bhp കരുത്തിൽ 240 Nm torque ആണ് നൽകുന്നത്. ഈ യൂണിറ്റ് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നത്. അതേസമയം 1.5 ലിറ്റർ, 4-സിലിണ്ടർ ടർബോ ഡീസൽ യൂണിറ്റ് 82 bhp പവറിൽ 114 Nm torque ഉത്പാദിപ്പിക്കാനും പ്രാപ്‌തമാണ്.

കുഞ്ഞൻ എസ്‌യുവി നിരയിലെ ടെക്കി, 2.50 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് ഹ്യുണ്ടായി വെന്യു

ഇതിലും അഞ്ചു സ്‌പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 118 bhp കരുത്തിൽ 172 Nm torque വികസിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6 സ്പീഡ് iMT എന്നിവയുമായും തെരഞ്ഞെടുക്കാം.

കുഞ്ഞൻ എസ്‌യുവി നിരയിലെ ടെക്കി, 2.50 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് ഹ്യുണ്ടായി വെന്യു

6.99 ലക്ഷം രൂപ മുതൽ 11.85 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി വെന്യുവിന്റെ വില പെട്രോൾ വേരിയന്റുകൾക്ക് 6.99 ലക്ഷം മുതൽ 11.85 ലക്ഷം രൂപ വരെ വില വരുമ്പോൾ ഡീസൽ മോഡലുകൾക്ക് 9.52 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

കുഞ്ഞൻ എസ്‌യുവി നിരയിലെ ടെക്കി, 2.50 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് ഹ്യുണ്ടായി വെന്യു

വെന്യുവിന്റെ അടിസ്ഥാന രൂപം അതിനെ ഒരു സ്കെയിൽ-ഡൗൺ ക്രെറ്റ പോലെ തോന്നിപ്പിക്കുന്നതാണ്. എന്നാൽ സ്റ്റൈലിംഗ് വളരെ ഗംഭീരമാണെന്ന് എടുത്തു പറയേണ്ട കാര്യവുമില്ല. പ്രത്യേകിച്ച് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്രമീകരണമൊക്കെ മികച്ചതാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും. ഇതിന്റെ ഇന്റീരിയർ ഭംഗിയായി രൂപപ്പെടുത്തിയിരിക്കുന്നിടത്തും ഹ്യുണ്ടായിയുടെ വിജയം കാണാം.

കുഞ്ഞൻ എസ്‌യുവി നിരയിലെ ടെക്കി, 2.50 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് ഹ്യുണ്ടായി വെന്യു

കൂടാതെ ഉയരത്തിലുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീനുള്ള ഡാഷ്‌ബോർഡ് പ്രത്യേകിച്ചും ഉപയോക്തൃ സൗഹൃദമാണ്. വെന്യു ക്യാബിനിൽ ചെറിയ ഇനങ്ങൾക്കായി ഹ്യുണ്ടായി ധാരാളം സ്റ്റോറേജ് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബൂട്ടിൽ പോലും രണ്ട് വലിയ സ്യൂട്ട്കേസുകൾ ഉൾക്കൊള്ളാൻ പര്യാപ്തമാണ്.

കുഞ്ഞൻ എസ്‌യുവി നിരയിലെ ടെക്കി, 2.50 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് ഹ്യുണ്ടായി വെന്യു

പിൻസീറ്റ് സ്ഥലമാണ് ഹ്യുണ്ടായി വെന്യുവിന്റെ പോരായ്‌മയായി എടുത്തുപറയാൻ സാധിക്കുന്നത്. ലെഗ്റൂം ക്ലാസ് ലീഡിംഗിൽ നിന്ന് വളരെ അകലെയാണ്. താരതമ്യേന ചെറിയ പിൻ വിൻഡോകൾ ക്യാബിൻ ഉള്ളതിനേക്കാൾ ചെറുതായി അനുഭവപ്പെടുന്നു.

കുഞ്ഞൻ എസ്‌യുവി നിരയിലെ ടെക്കി, 2.50 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്ന് ഹ്യുണ്ടായി വെന്യു

എല്ലാ ഹ്യുണ്ടായി വെന്യു മോഡലുകളിലും ഡ്യുവൽ എയർബാഗുകൾ, എബിഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സ്പീഡ് വാണിംഗ് സിസ്റ്റം, പിൻ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സുരക്ഷാ അവശ്യസാധനങ്ങൾ ലഭിക്കുന്നുമുണ്ട്. എന്നിരുന്നാലും ലോവർ E, S വേരിയന്റുകൾക്ക് സുഖസൗകര്യങ്ങളുടെയും ഫീച്ചറുകളുടേയും സവിശേഷതകൾ അത്രയൊന്നും ലഭിക്കുന്നില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai venue compact suv surpassed 2 50 lakh sales milestone in india
Story first published: Wednesday, December 22, 2021, 11:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X