കോംപാക്‌ട് എസ്‌യുവി നിരയിലെ സമ്പന്നൻ; ഹ്യുണ്ടായി വെന്യുവിനായും കാത്തിരിക്കണം അഞ്ച് മാസം വരെ

ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും സമ്പന്നമായ സെഗ്മെന്റാണ് കോംപാക്‌ട് എസ്‌യുവികളുടേത്. എല്ലാ പ്രമുഖ ബ്രാൻഡുകളും സാന്നിധ്യമറിയിച്ചിരിക്കുന്ന ശ്രേണിയിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവുന്നത് വൈവിധ്യമാർന്ന മോഡലുകളാണ്.

കോംപാക്‌ട് എസ്‌യുവി നിരയിലെ സമ്പന്നൻ; ഹ്യുണ്ടായി വെന്യുവിനായും കാത്തിരിക്കണം അഞ്ച് മാസം വരെ

സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിൽ മാരുതി വിറ്റാര ബ്രെസയുടെ എതിരാളിയായി 2019 മെയ് മാസത്തിൽ എത്തിയ ഹ്യുണ്ടായി വെന്യു ഇതിനോടകം തന്നെ നിരയിൽ തന്റേതായ ഇടംകണ്ടെത്തിയ മിടുക്കനാണ്.

കോംപാക്‌ട് എസ്‌യുവി നിരയിലെ സമ്പന്നൻ; ഹ്യുണ്ടായി വെന്യുവിനായും കാത്തിരിക്കണം അഞ്ച് മാസം വരെ

ആറ് വേരിയന്റുകളിലായി മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ഈ കൊറിയൻ എസ്‌യുവി ലഭ്യമാണ്. അതുമാത്രമല്ല എട്ട് വ്യത്യസ്‌ത കളർ ഓപ്ഷനിലും വെന്യു വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ അടുത്തകാലത്തായി വാഹനങ്ങളുടെ വിൽപ്പനയെ ബാധിക്കുന്ന വലിയ കാര്യമാണ് നീണ്ട ബുക്കിംഗ് കാലയളവ്.

കോംപാക്‌ട് എസ്‌യുവി നിരയിലെ സമ്പന്നൻ; ഹ്യുണ്ടായി വെന്യുവിനായും കാത്തിരിക്കണം അഞ്ച് മാസം വരെ

ക്രെറ്റയെപ്പോലെ തന്നെ ഒരു നീണ്ട കാത്തിരിപ്പ് കാലയളവാണ് വെന്യുവിനായും വേണ്ടിവരിക. ബുക്ക് ചെയ്‌ത് കഴിഞ്ഞ് വാഹനം വീട്ടിലെത്തിക്കാൻ ഏകദേശം അഞ്ച് മാസത്തോളം കാത്തിരിക്കേണമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കോംപാക്‌ട് എസ്‌യുവി നിരയിലെ സമ്പന്നൻ; ഹ്യുണ്ടായി വെന്യുവിനായും കാത്തിരിക്കണം അഞ്ച് മാസം വരെ

പുതിയ ഹ്യുണ്ടായി അൽകസാറിന്റെ ലോഞ്ചിംഗിനിടെയാണ് കൊറിയൻ വാഹന നിർമാതാക്കൾ കോംപാക്‌ട് എസ്‌യുവിയുടെ ബുക്കിംഗ് പിരീഡ് രണ്ട് മുതൽ മൂന്ന് മാസം വരെ നീണ്ടുനിൽക്കുന്നതായി വെളിപ്പെടുത്തിയത്.

കോംപാക്‌ട് എസ്‌യുവി നിരയിലെ സമ്പന്നൻ; ഹ്യുണ്ടായി വെന്യുവിനായും കാത്തിരിക്കണം അഞ്ച് മാസം വരെ

നിലവിൽ വെന്യുവിന് ശക്തമായ ഡിമാന്റാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്. 2021 ഏപ്രിലിലെ വിൽപ്പനയിൽ പോലും മാരുതി സുസുക്കി വിറ്റാര ബ്രെസയെ മറികടക്കാൻ വെന്യുവിന് സാധിച്ചിട്ടുണ്ട്.

കോംപാക്‌ട് എസ്‌യുവി നിരയിലെ സമ്പന്നൻ; ഹ്യുണ്ടായി വെന്യുവിനായും കാത്തിരിക്കണം അഞ്ച് മാസം വരെ

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ് എന്നതാണ് ഇത്രയും ഡിമാന്റിന് കാരണം. നിലവില്‍ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ-പെട്രോൾ എന്നിവയാണ് ഹ്യുണ്ടായി വെന്യുവിലെ എഞ്ചിൻ ഓപ്ഷനുകൾ.

കോംപാക്‌ട് എസ്‌യുവി നിരയിലെ സമ്പന്നൻ; ഹ്യുണ്ടായി വെന്യുവിനായും കാത്തിരിക്കണം അഞ്ച് മാസം വരെ

അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ്-കൺവെർട്ടർ ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡിസിടി, ഒരു ഐഎംടി എന്നീ വ്യത്യസ്‌തമായ ഗിയർബോക്‌സ് ഓപ്ഷനുകളും എസ്‌യുവിയുടെ പ്രത്യേകതയാണ്.

കോംപാക്‌ട് എസ്‌യുവി നിരയിലെ സമ്പന്നൻ; ഹ്യുണ്ടായി വെന്യുവിനായും കാത്തിരിക്കണം അഞ്ച് മാസം വരെ

കണക്ടിവിറ്റി, ഫീച്ചർ സമ്പന്നത എന്നിവയോടെ എത്തുന്നതും വെന്യുവിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കുന്നുണ്ട്. 50 ശതമാനത്തോളം ഉപഭോക്താക്കളും കമ്പനിയുടെ പുതിയ ടെക്‌നോളിയായ ബ്ലുലിങ്ക് കണക്ടിവിറ്റി സംവിധാനമുള്ള ഉയര്‍ന്ന വേരിയന്റുകൾ തെരഞ്ഞെടുത്താണ് മടങ്ങുന്നതും.

കോംപാക്‌ട് എസ്‌യുവി നിരയിലെ സമ്പന്നൻ; ഹ്യുണ്ടായി വെന്യുവിനായും കാത്തിരിക്കണം അഞ്ച് മാസം വരെ

ഇന്ത്യയിൽ 6.92 ലക്ഷം മുതൽ 11.76 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി വെന്യുവിന്റെ എക്സ്ഷോറൂം വില. നിലവിൽ മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, ടൊയോട്ട അർബൻ ക്രൂയിസർ, കിയ സോനെറ്റ് തുടങ്ങിയ വമ്പൻ എതിരാളികളുമായാണ് വെന്യു ഏറ്റുമുട്ടുന്നത്.

Most Read Articles

Malayalam
English summary
Hyundai Venue Compact SUV Waiting Period Varies Upto Five Months. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X