I-പേസ് ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് ജാഗ്വര്‍; വില 1.05 കോടി രൂപ

ജാഗ്വര്‍ ലാന്‍ഡ് റോവര്‍ തങ്ങളുടെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് എസ്‌യുവി I-പേസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രാരംഭ പതിപ്പിന് 1.05 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.

I-പേസ് ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് ജാഗ്വര്‍; വില 1.05 കോടി രൂപ

SE വേരിയന്റിന് 1.08 കോടി രൂപയും റേഞ്ച്-ടോപ്പിംഗ് HSE പതിപ്പിന് ഏകദേശം. 1.12 കോടി രൂപയുമാണ് എക്‌സ്‌ഷോറൂം വില. അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ഉടനീളം I-പേസിനുള്ള ബുക്കിംഗുകളും ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചു.

Jaguar I-PACE Ex-Showroom Price
S ₹105.91 Lakh
SE ₹108.15 Lakh
HSE ₹112.29 Lakh
I-പേസ് ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് ജാഗ്വര്‍; വില 1.05 കോടി രൂപ

മാത്രമല്ല, ഇലക്ട്രിക് എസ്‌യുവി ഓണ്‍ലൈനായും ആവശ്യക്കാര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം. ജാഗ്വര്‍ I-പേസില്‍ 90 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് കരുത്ത് നല്‍കുന്നത്.

MOST READ: ഏപ്രിൽ മുതൽ മാരുതി കാറുകൾക്ക് ചെലവേറും; വീണ്ടും വില വർധനവുമായി നിർമ്മാതാക്കൾ

I-പേസ് ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് ജാഗ്വര്‍; വില 1.05 കോടി രൂപ

പരമാവധി പവര്‍ ഔട്ട്പുട്ട് 389 bhp കരുത്തും 696 Nm torque ഉം ആണ്. കേവലം 4.8 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

I-പേസ് ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് ജാഗ്വര്‍; വില 1.05 കോടി രൂപ

കൂടാതെ ഉപയോക്താക്കള്‍ക്ക് അഞ്ച് വര്‍ഷത്തെ സേവന പാക്കേജും റോഡ് സൈഡ് അസിസ്റ്റും, 7.4 കിലോവാട്ട് എസി വാള്‍-മൗണ്ട് ചാര്‍ജറും കോംപ്ലിമെന്ററിയായി ലഭിക്കും.

MOST READ: വലിപ്പം കൂടി, എഞ്ചിനും വേറെ; അറേബ്യൻ രാജ്യങ്ങളിലേക്ക് ചുവടുവെച്ച് കിയ സോനെറ്റ്

I-പേസ് ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് ജാഗ്വര്‍; വില 1.05 കോടി രൂപ

പൂര്‍ണ ചാര്‍ജില്‍, വാഹനത്തിന് 480 കിലോമീറ്റര്‍ ഡ്രൈവിംഗ് ശ്രേണിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കാല്‍ഡെറ റെഡ്, സാന്റോറിനി ബ്ലാക്ക്, യുലോംഗ് വൈറ്റ്, സിന്ധു സില്‍വര്‍, ഫയര്‍നെസ് റെഡ്, സീസിയം ബ്ലൂ, ബോറാസ്‌കോ ഗ്രേ, ഈഗര്‍ ഗ്രേ എന്നിവയുള്‍പ്പെടെ ഒന്നിലധികം കളര്‍ സ്‌കീമുകളില്‍ ഇത് ലഭ്യമാണ്.

I-പേസ് ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് ജാഗ്വര്‍; വില 1.05 കോടി രൂപ

കൂടാതെ, നൂതന സാങ്കേതികവിദ്യയുടെ സവിശേഷതകളും വാഹനത്തിന് ലഭിക്കുന്നു. ഓള്‍-വീല്‍ ട്രാക്ഷന്‍ സിസ്റ്റങ്ങള്‍, ക്രമീകരിക്കാവുന്ന ഡൈനാമിക് മോഡ്, 10 മില്ലീമീറ്റര്‍ കുറയ്ക്കാന്‍ കഴിയുന്ന എയര്‍ സസ്‌പെന്‍ഷന്‍, ടോര്‍ക്ക് വെക്റ്ററിംഗ് പ്രവര്‍ത്തനം തുടങ്ങിയവ പ്രധാന സവിശേഷതകളാണ്.

MOST READ: ടൈഗൂണ്‍ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

I-പേസ് ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് ജാഗ്വര്‍; വില 1.05 കോടി രൂപ

നിലവില്‍ മെര്‍സിഡീസ് ബെന്‍സ് EQC-യെ മറികടന്ന് ജാഗ്വര്‍ I-പേസിന് ഈ വര്‍ഷം ഓഡി ഇ-ട്രോണ്‍ രൂപത്തില്‍ ഒരു പുതിയ മത്സരാര്‍ത്ഥിയെ ലഭിക്കും. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഹീറ്റഡ് മിററുകള്‍, എട്ട്-വേ ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് പ്രാരംഭ പതിപ്പായ S ട്രിമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

I-പേസ് ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് ജാഗ്വര്‍; വില 1.05 കോടി രൂപ

ഫാബ്രിക് സീറ്റുകള്‍, പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മെറിഡിയന്‍ ഓഡിയോ, ഇലക്ട്രിക് ടെയില്‍ഗേറ്റ് എന്നിവ ഇവയ്ക്കൊപ്പമുണ്ട്. മിഡ്-സ്‌പെക്ക് SE പതിപ്പിന് ഗ്രെയിന്‍ ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, മെമ്മറി ഫംഗ്ഷനോടുകൂടിയ 12-വേ പവര്‍ ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റ്, ഡൈനാമിക് ഇന്‍ഡിക്കേറ്ററുകളുള്ള മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, 16-വേ ഹീറ്റഡ് & കൂള്‍ഡ് മുന്‍ സീറ്റുകള്‍, ജെസ്റ്റര്‍ നിയന്ത്രിത ടെയില്‍ഗേറ്റ്, വിന്‍ഡ്സര്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, മെറിഡിയന്‍ 3D സറൗണ്ട് സൗണ്ട്, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ HSE ട്രിമില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.

MOST READ: ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

I-പേസ് ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് ജാഗ്വര്‍; വില 1.05 കോടി രൂപ

22 ഇഞ്ച് അലോയ് വീലുകള്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റ്‌സ്, ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, ഒരു വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

I-പേസ് ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് ജാഗ്വര്‍; വില 1.05 കോടി രൂപ

സുരക്ഷാ സവിശേഷതകള്‍ക്കായി, ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്സി, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവ I-പേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

I-പേസ് ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് ജാഗ്വര്‍; വില 1.05 കോടി രൂപ

പവര്‍ട്രെയിനിനെക്കുറിച്ച് പറയുമ്പോള്‍, ജാഗ്വര്‍ I-പേസ് എസ്‌യുവിയില്‍ 90 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ലഭിക്കുന്നു. 100 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് യൂണിറ്റ് വഴി 80 ശതമാനം വരെ റീചാര്‍ജ് ചെയ്യാന്‍ 45 മിനിറ്റ് എടുക്കും.

I-പേസ് ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് ജാഗ്വര്‍; വില 1.05 കോടി രൂപ

ചെറിയ 7 കിലോവാട്ട് എസി വാള്‍ ബോക്‌സ് ചാര്‍ജര്‍ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യുന്നതിന് 10 മണിക്കൂര്‍ വരെ സമയം എടുക്കുമെന്നും കമ്പനി അറിയിച്ചു.

I-പേസ് ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ച് ജാഗ്വര്‍; വില 1.05 കോടി രൂപ

ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള പ്രധാന ഉല്‍പ്പന്നങ്ങളിലൊന്നാണ് ജാഗ്വര്‍ I-പേസ്. 2019-ലെ ലോക കാര്‍, ഈ വര്‍ഷത്തെ ലോക കാര്‍ ഡിസൈന്‍, ലോക ഗ്രീന്‍ കാര്‍ തുടങ്ങി നിരവധി അവാര്‍ഡുകള്‍ എസ്‌യുവിക്ക് ലഭിച്ചിട്ടുണ്ട്. മൂന്ന് ലോക കാര്‍ കിരീടങ്ങളും ഒരേസമയം നേടിയ ആദ്യത്തെ കാറാണ് ജാഗ്വര്‍ I-പേസ് എന്നും കമ്പനി ഓര്‍മ്മിപ്പിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Jaguar I-Pace Electric SUV Launched In India, Price, Features, Range Details Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X