മിലിറ്ററി തീം ഫ്രീഡം എഡിഷനുമായി 2021 ജീപ്പ് ചെറോക്കി

ബ്രാൻഡിന്റെ സൈനിക പൈതൃകം ആഘോഷിക്കുന്നതിനായി ജീപ്പ് തങ്ങളുടെ ഫ്രീഡം എഡിഷൻ പാക്കേജ് 2021 ജീപ്പ് ചെറോക്കിയിലേക്ക് വിപുലീകരിച്ചു.

മിലിറ്ററി തീം ഫ്രീഡം എഡിഷനുമായി 2021 ജീപ്പ് ചെറോക്കി

ഫ്രീഡം പാക്കേജ് നിലവിൽ ജീപ്പിന്റെ റാങ്‌ലർ ലൈനപ്പിനായി മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്, 2000 മുതൽ ചെറോക്കി നെയിംപ്ലേറ്റിൽ ഇത് പ്രത്യക്ഷപ്പെട്ടിട്ടില്ല.

മിലിറ്ററി തീം ഫ്രീഡം എഡിഷനുമായി 2021 ജീപ്പ് ചെറോക്കി

2021 ചെറോക്കിയുടെ ലാറ്റിറ്റൂഡ് ഫ്രണ്ട്-വീൽ ഡ്രൈവ് (4×2), ഫോർ വീൽ ഡ്രൈവ് (4×4) എന്നിവയിൽ ഏറ്റവും പുതിയ മിലിറ്ററി എഡിഷൻ വാഗ്ദാനം ചെയ്യുന്നു.

MOST READ: കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്; ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ നിരത്തിലെത്തുമെന്ന് സ്കോഡ

മിലിറ്ററി തീം ഫ്രീഡം എഡിഷനുമായി 2021 ജീപ്പ് ചെറോക്കി

സ്പെഷ്യൽ എഡിഷൻ വാഹനത്തിന് 18 ഇഞ്ച് X 7.0 ഇഞ്ച് മാറ്റ്-ബ്ലാക്ക് അലുമിനിയം വീലുകൾ, ഓസ്കാർ മൈക്ക് 'മിലിട്ടറി സ്റ്റാർ' ഹുഡ് ഡെക്കൽ, അമേരിക്കൻ ഫ്ലാഗ് ഫ്രണ്ട് ഡോർ ഡെക്കലുകൾ, ഗ്ലോസ് ബ്ലാക്ക് റൂഫ് റെയിലുകൾ, മാറ്റ് ബ്ലാക്ക് ഗ്രില്ല് സറൗണ്ട്, ബ്ലാക്ക് ബാഡ്ജിംഗ് എന്നിവ ലഭിക്കുന്നു.

മിലിറ്ററി തീം ഫ്രീഡം എഡിഷനുമായി 2021 ജീപ്പ് ചെറോക്കി

ബ്രൈറ്റ് വൈറ്റ് ക്ലിയർ-കോട്ട്, സ്റ്റിംഗ്-ഗ്രേ (4x4 എക്സ്ക്ലൂസീവ്) എന്നിവയാണ് വാഹനത്തിലെ ബാഹ്യ കളർ ഓപ്ഷനുകൾ. ഡയമണ്ട് ബ്ലാക്ക്, സ്ലേറ്റ് ബ്ലൂ, ഒലിവ് ഗ്രീൻ ബോഡി നിറങ്ങൾ 245 ഡോളർ അധിക ചെലവ് വഹിച്ച് ഓർഡർ ചെയ്യാൻ കഴിയും.

MOST READ: അകത്തളം ഇങ്ങനെ; ടാറ്റയുടെ മൈക്രോ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

മിലിറ്ററി തീം ഫ്രീഡം എഡിഷനുമായി 2021 ജീപ്പ് ചെറോക്കി

അകത്ത്, ജീപ്പ് ചെറോക്കിയിൽ ബ്ലാക്ക് ഫാബ്രിക് സീറ്റുകളാണ് വരുന്നത്, മുൻ സീറ്റുകളിൽ ഓസ്കാർ മൈക്ക് എംബ്രോയിഡറി ആക്സന്റുകളുമുണ്ട്. ലിക്വിഡ് ടൈറ്റാനിയം ആക്സന്റ് സ്റ്റിച്ചിംഗ്, സീറ്റുകളുടേയും ഡോർ ട്രിമ്മുകളുടേയും ലുക്ക് വർധിപ്പിക്കുന്നു.

മിലിറ്ററി തീം ഫ്രീഡം എഡിഷനുമായി 2021 ജീപ്പ് ചെറോക്കി

അധിക 265 ഡോളറിന്, ഒരു കാർഗോ ഏരിയ ലൈനറും മോപ്പർ സ്ലഷ് മാറ്റുകളും നൽകുന്ന മോപ്പർ ഇന്റീരിയർ പാക്കേജ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

MOST READ: ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ ഓരോ കുഞ്ഞൻ വാർണിംഗ് ലൈറ്റുകളും നമ്മോട് പറയുന്നതെന്ത്?

മിലിറ്ററി തീം ഫ്രീഡം എഡിഷനുമായി 2021 ജീപ്പ് ചെറോക്കി

180 bhp കരുത്തും 234 Nm torque ഉം പുറപ്പെടുവിക്കുന്ന 2.4 ലിറ്റർ ടൈഗർഷാർക്ക് മൾട്ടി എയർ ട്യൂ ഫോർ സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. എഞ്ചിൻ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇണചേരുന്നു.

മിലിറ്ററി തീം ഫ്രീഡം എഡിഷനുമായി 2021 ജീപ്പ് ചെറോക്കി

16-വാൽവുകൾ, വേരിയബിൾ വാല്യു ടൈമിംഗ് (VVT), ഫ്ലോ-കൺട്രോൾ വാൽവ് ഇൻടേക്ക് മാനിഫോൾഡ്, എഞ്ചിൻ സ്റ്റോപ്പ് / സ്റ്റാർട്ട് (ESS) സാങ്കേതികവിദ്യ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.

MOST READ: ഹാൻ‌വേ G 30 അഡ്വഞ്ചർ; പരിചയപ്പെടാം ചൈനീസ് വിപണിയിലെ ഹിമാലയന്റെ അപരനെ

മിലിറ്ററി തീം ഫ്രീഡം എഡിഷനുമായി 2021 ജീപ്പ് ചെറോക്കി

സ്‌പെഷ്യൽ എഡിഷൻ 2021 ജീപ്പ് ചെറോക്കിയുടെ വില 4×2 -ന് 27,705 ഡോളറും 4x4 മോഡലിന് 29,205 ഡോളറുമാണ്. വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് വാഹനം കസ്റ്റമൈസ് ചെയ്യുന്നതിന് ഒരാൾക്ക് ഫ്രീഡം എഡിഷൻ ഓൺ‌ലൈനായി ക്രമീകരിക്കാനും തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Unveiled New Military Themed Freedom Edition For 2021 Cherokee. Read in Malayalam.
Story first published: Monday, March 22, 2021, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X