എംപിവി മോഡലിനെ അടുത്ത വർഷം ആദ്യം കാണാം, സ്ഥിരീകരിച്ച് കിയ ഇന്ത്യ

കിയ മോട്ടോർസ് ഇന്ത്യയെ കിയ ഇന്ത്യ എന്ന പേരിലേക്ക് പുനർനാമകരണം ചെയ്‌ത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. അതോടൊപ്പം തന്നെ പുതുക്കിയ സെൽറ്റോസ്, സോനെറ്റ് എസ്‌യുവികളെയും അടുത്തമാസം വിപണിയിൽ എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

എംപിവി മോഡലിനെ അടുത്ത വർഷം ആദ്യം കാണാം, സ്ഥിരീകരിച്ച് കിയ ഇന്ത്യ

കൂടാതെ 2.5 ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ലിലെത്തിയ അതിവേഗ കാർ നിർമാതാക്കളായി കിയ ഇന്ത്യ മാറി. രാജ്യത്ത് പ്രമുഖ ബ്രാൻഡ് എന്ന നിലയിൽ ചുവടുറപ്പിച്ച കമ്പനി 200 ഓളം നഗരങ്ങളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതായും അറിയിച്ചു.

എംപിവി മോഡലിനെ അടുത്ത വർഷം ആദ്യം കാണാം, സ്ഥിരീകരിച്ച് കിയ ഇന്ത്യ

ഇതിനുപുറമെ അടുത്ത വർഷം തുടക്കത്തോടെ പുതിയൊരു വാഹനം കൂടി ഇന്ത്യൻ ശ്രേണിയിലേക്ക് ഉൾപ്പെടുത്തുമെന്നും കിയ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. അതായത് ഇനി ഒരു എംപിവി മോഡലിനെ നിരത്തിലെത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

MOST READ: സിമ്പിൾ ഹമ്പിൾ, പുത്തൻ സിവിക്കിന്റെ ഇന്റീരിയർ ചിത്രം പുറത്തുവിട്ട് ഹോണ്ട

എംപിവി മോഡലിനെ അടുത്ത വർഷം ആദ്യം കാണാം, സ്ഥിരീകരിച്ച് കിയ ഇന്ത്യ

ഇതിനകം തന്നെ പരീക്ഷണയോട്ടത്തിന് വിധേയമായ എംപിവി മോഡലിനെ കുറിച്ചുള്ള ചർച്ചകൾക്കും ചൂടേറുകയാണ്. ആന്തരികമായി KY എന്ന രഹസ്യനാമം നൽകിയിട്ടുള്ള ഇത് കാർണിവലിന് താഴെയായി മാരുതി സുസുക്കി എർട്ടിഗയ്ക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലായി സ്ഥാനംപിടിക്കും.

എംപിവി മോഡലിനെ അടുത്ത വർഷം ആദ്യം കാണാം, സ്ഥിരീകരിച്ച് കിയ ഇന്ത്യ

അതോടൊപ്പം തന്നെ മഹീന്ദ്ര മറാസോയുടെ നേരിട്ടുള്ള എതിരാളിയായി ഇത് പ്രവർത്തിക്കും. ഇത് വിജയകരമായി പ്രവർത്തിക്കുന്ന സെൽറ്റോസ് മിഡ്-സൈസ് അഞ്ച് സീറ്റർ എസ്‌യുവിയുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിക്കുന്നത് എന്ന വസ്‌തുതയും ശ്രദ്ധേയമാണ്.

MOST READ: പരിഷ്കരണങ്ങളോടെ 2021 ട്രൈബർ പുറത്തിറക്കി റെനോ; വില 5.30 ലക്ഷം രൂപ

എംപിവി മോഡലിനെ അടുത്ത വർഷം ആദ്യം കാണാം, സ്ഥിരീകരിച്ച് കിയ ഇന്ത്യ

കിയ KY അന്താരാഷ്ട്ര വിപണികളിലും വിൽക്കും. ഏഴ് സീറ്റർ എം‌പി‌വിയുടെ മൊത്തം നീളം 4.5 മീറ്ററാണെന്നും കനത്ത പ്രാദേശിക ഉള്ളടക്കത്തിലൂടെ മത്സരാധിഷ്ഠിതമായി നിർണയിക്കാനുമാണ് കിയ പ്രവർത്തിക്കുന്നത്.

എംപിവി മോഡലിനെ അടുത്ത വർഷം ആദ്യം കാണാം, സ്ഥിരീകരിച്ച് കിയ ഇന്ത്യ

സെൽ‌റ്റോസ് പോലെ വിശാലമായ പ്രേക്ഷകരെ ആകർഷിക്കുന്നതിനായി എംപിവി വിപുലമായ ശ്രേണിയിൽ ലഭ്യമായേക്കാം. ബോക്‌സി ഡിസൈനിലുള്ള രൂപഘടനയായിരിക്കും വാഹനത്തിലേക്ക് കൂട്ടിച്ചേർക്കുകയെന്നാണ് കിയ KY എംപിവിയുടെ ടെസ്റ്റ് പ്രോട്ടോടൈപ്പുകൾ വെളിപ്പെടുത്തിയിരിക്കുന്നത്.

MOST READ: XUV700 ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി മഹീന്ദ്ര

എംപിവി മോഡലിനെ അടുത്ത വർഷം ആദ്യം കാണാം, സ്ഥിരീകരിച്ച് കിയ ഇന്ത്യ

റാപ്റൗണ്ട് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പുതിയ കിയ ലോഗോ, വലിയ ബൂട്ട് ഓപ്പണിംഗോടുകൂടിയ പിൻഭാഗം, 16 ഇഞ്ച് അലോയ് വീലുകൾ, ഉള്ളിലുള്ളവർക്ക് മികച്ച ഇടം ഉറപ്പാക്കുന്ന ഉയരമുള്ള പില്ലറുകൾ എന്നിവയാണ് വാഹനത്തിലെ മറ്റ് പ്രധാന സവിശേഷതകൾ.

എംപിവി മോഡലിനെ അടുത്ത വർഷം ആദ്യം കാണാം, സ്ഥിരീകരിച്ച് കിയ ഇന്ത്യ

വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസറിന് സമാനമായ രീതിയിൽ കിയ KY-യിൽ 2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ സജ്ജീകരിക്കാം. ഇത് പരമാവധി 159 bhp കരുത്തിൽ 192 Nm torque ഉത്പാഗിപ്പിക്കാൻ പ്രാപ്‌തമാണ്.

എംപിവി മോഡലിനെ അടുത്ത വർഷം ആദ്യം കാണാം, സ്ഥിരീകരിച്ച് കിയ ഇന്ത്യ

സെൽറ്റോസിൽ ഉപയോഗിക്കുന്ന 1.5 ലിറ്റർ ടർബോ ഫോർ-പോട്ട് ഡീസൽ എഞ്ചിനും എംപിവിയിൽ വാഗ്ദാനം ചെയ്‌തേക്കാം. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയായിരിക്കും വരാനിരിക്കുന്ന വാഹനത്തിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഗിയർബോക്‌സ് ഓപ്ഷനുകൾ.

Most Read Articles

Malayalam
English summary
Kia Confirms The New MPV Model Launch In Early Next Year. Read in Malayalam
Story first published: Tuesday, April 27, 2021, 15:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X