സെൽറ്റോസിന് പുത്തൻ നൈറ്റ്ഫോൾ എഡിഷൻ അവതരിപ്പിച്ച് കിയ

കിയ മോട്ടോർസ് യുഎസിൽ പുതിയ സെൽറ്റോസ് നൈറ്റ്ഫോൾ എഡിഷൻ ഔദ്യോഗികമായി പുറത്തിറക്കി. പുതിയ പ്രത്യേക എഡിഷൻ 27,865 യുഎസ് ഡോളറിന് (ഏകദേശം 20.3 ലക്ഷം രൂപ) ലഭ്യമാണ്. ഹാന്റ്ലിംഗ്, ലക്ഷ്യസ്ഥാനം, ഡീലർ നിരക്കുകൾ എന്നിവ ചേർത്ത് 1,175 യുഎസ് ഡോളർ ഈ വിലയിൽ ഉൾപ്പെടുന്നു.

സെൽറ്റോസിന് പുത്തൻ നൈറ്റ്ഫോൾ എഡിഷൻ അവതരിപ്പിച്ച് കിയ

കിയ സെൽറ്റോസ് നൈറ്റ്ഫോൾ എഡിഷനിൽ സൂക്ഷ്മമായ ഡിസൈൻ മാറ്റങ്ങളും പുതിയ സവിശേഷതകളുമുണ്ട്. ടോപ്പ്-സ്പെക്ക് SX AWD (ഓൾ-വീൽ-ഡ്രൈവ്) വേരിയന്റിന് താഴെയായി സ്ഥാപിച്ചിരിക്കുന്ന S AWD വേരിയന്റിനെ ഇത് മാറ്റിസ്ഥാപിക്കുന്നു.

സെൽറ്റോസിന് പുത്തൻ നൈറ്റ്ഫോൾ എഡിഷൻ അവതരിപ്പിച്ച് കിയ

ബാഹ്യ മാറ്റങ്ങളുടെ കാര്യത്തിൽ, പുതിയ സെൽറ്റോസ് നൈറ്റ്ഫോൾ ഇരുണ്ട തീം ഉൾക്കൊള്ളുന്നു. ബ്ലാക്ക്-ഔട്ട് റേഡിയേറ്റർ ഗ്രില്ല്, ബ്ലാക്ക്-ഔട്ട് സൈഡ് സിൽസ്, ബ്ലാക്ക് റൂഫ്-റെയിലുകൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. പുതിയ 18 ഇഞ്ച് അലോയി വീലുകളിലാണ് എസ്‌യുവിയിൽ വരുന്നത്.

MOST READ: കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ടാറ്റ HBX -ന്റെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

സെൽറ്റോസിന് പുത്തൻ നൈറ്റ്ഫോൾ എഡിഷൻ അവതരിപ്പിച്ച് കിയ

ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, പെഡസ്ട്രിയൻ ഡിറ്റക്ഷൻ ഫോർവേഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റുകൾ, റിയർ ബ്ലൈൻഡ്-സ്പോട്ട് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ്, ലെയിൻ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ ഉയർന്ന സുരക്ഷ സവിശേഷതകളാണ് പുതിയ നൈറ്റ്ഫോൾ എഡിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സവിശേഷതകൾ ഇപ്പോൾ 2021 സെൽറ്റോസ് ശ്രേണിയിൽ സ്റ്റാൻഡേർഡായി ലഭ്യമാണ്.

സെൽറ്റോസിന് പുത്തൻ നൈറ്റ്ഫോൾ എഡിഷൻ അവതരിപ്പിച്ച് കിയ

അമേരിക്കൻ വിപണിയിൽ സാധാരണ സെൽറ്റോസ് കമ്പനി അപ്ഗ്രേഡ് ചെയ്തു. ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, വെന്റിലേറ്റഡ് ലെതർ സീറ്റുകൾ, പവർ വിൻഡോകൾ, ക്ലൈമറ്റ് കൺട്രോൾ എന്നിവ സ്റ്റാൻഡേർഡായി നവീകരിച്ച മോഡലിൽ ലഭ്യമാണ്.

MOST READ: പുതിയ തലമുറ RC 200, RC 390 മോഡലുകളുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് കെടിഎം ഡീലർഷിപ്പുകൾ

സെൽറ്റോസിന് പുത്തൻ നൈറ്റ്ഫോൾ എഡിഷൻ അവതരിപ്പിച്ച് കിയ

സാധാരണ വേരിയന്റിലെ ഡ്യുവൽ-ടോൺ സ്കീമിന് പകരം ഓൾ-ബ്ലാക്ക് ഇന്റീരിയർ സ്കീം നൈറ്റ്ഫോൾ എഡിഷനിലുണ്ട്. UVO കണക്റ്റഡ് കാർ സാങ്കേതികവിദ്യയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. ഫ്രണ്ട് ഗ്രില്ലിലും ടെയിൽ‌ഗേറ്റിലും പുതിയ കിയ ബാഡ്‌ജും ഇതിലുണ്ട്.

സെൽറ്റോസിന് പുത്തൻ നൈറ്റ്ഫോൾ എഡിഷൻ അവതരിപ്പിച്ച് കിയ

2021 കിയ സെൽറ്റോസിൽ 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.6 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട്. ആദ്യത്തേത് 146 bhp കരുത്തും 179 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തേത് 175 bhp കരുത്തും 264 Nm torque ഉം പുറപ്പെടുവിക്കുന്നു.

MOST READ: സിയാസിന് പിന്നാലെ ടൊയോട്ട വാഗൺആർ ഹാച്ച്ബാക്കും അണിയറയിൽ; സ്പൈ ചിത്രങ്ങൾ പുറത്ത്

സെൽറ്റോസിന് പുത്തൻ നൈറ്റ്ഫോൾ എഡിഷൻ അവതരിപ്പിച്ച് കിയ

2.0 ലിറ്റർ എഞ്ചിൻ ഒരു CVT ഓട്ടോമാറ്റിക് ഗിയർബോക്സിലേക്ക് ജോടിയാകുമ്പോൾ 1.6 ലിറ്റർ എഞ്ചിൻ ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്സിൽ വാഗ്ദാനം ചെയ്യുന്നു. നൈറ്റ്ഫോൾ എഡിഷൻ 1.6 ലിറ്റർ പെട്രോൾ, DCT ഗിയർബോക്‌സ് എന്നിവയിൽ ലഭ്യമാണ്.

സെൽറ്റോസിന് പുത്തൻ നൈറ്റ്ഫോൾ എഡിഷൻ അവതരിപ്പിച്ച് കിയ

113 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 113 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ, 138 bhp കരുത്ത് സൃഷ്ടിക്കുന്ന 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിവയാണ് ഇന്ത്യൻ വിപണിയിലെ സെൽറ്റോസിന്റെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ.

MOST READ: വിമാനത്തിൽ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ബോക്സുകൾ കാറുകൾക്കും നിർബന്ധമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

സെൽറ്റോസിന് പുത്തൻ നൈറ്റ്ഫോൾ എഡിഷൻ അവതരിപ്പിച്ച് കിയ

ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് (1.5 ലിറ്റർ ഡീസൽ), ഒരു CVT (1.5 ലിറ്റർ പെട്രോൾ), ഏഴ് സ്പീഡ് DCT (1.4 ലിറ്റർ പെട്രോൾ), ആറ് സ്പീഡ് iMT (1.5 ലിറ്റർ പെട്രോൾ) എന്നീ ഗിയർബോക്സ് ഓപ്ഷനുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
KIA Launched New Nightfall Edition For Seltos SUV. Read in Malayalam.
Story first published: Saturday, May 29, 2021, 10:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X