മുൻ നിര ഇലക്ട്രിക് മോഡൽ EV9 നവംബർ 11 -ന് അവതരിപ്പിക്കാനൊരുങ്ങി Kia

കിയ തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് കൺസെപ്റ്റിനെ കുറിച്ച് ഒരു ചെറു രൂപരേഖ നൽകുന്ന ഔദ്യോഗിക ടീസർ വെളിപ്പെടുത്തിയിരിക്കുകയാണ്. കിയ EV9 എന്ന് വിളിക്കപ്പെടുന്ന ഈ മോഡൽ ദക്ഷിണ കൊറിയൻ ഓട്ടോ മേജറിന്റെ വളർന്നുവരുന്ന ഇലക്ട്രിക് വാഹന പോർട്ട്‌ഫോളിയോയിൽ ഒരു പ്രധാന പങ്ക് വഹിക്കും എന്ന് പ്രതീക്ഷിക്കുന്നു.

മുൻ നിര ഇലക്ട്രിക് മോഡൽ EV9 നവംബർ 11 -ന് അവതരിപ്പിക്കാനൊരുങ്ങി Kia

അതോടൊപ്പം വിപണിയിൽ എത്തുമ്പോൾ മുൻനിര സീറോ-എമിഷൻ എസ്‌യുവിയായി ഇത് ബ്രാൻഡിന്റെ ഇവി പോർട്ട്ഫോളിയോയുടെ മുകളിൽ ഇരിക്കും.

മുൻ നിര ഇലക്ട്രിക് മോഡൽ EV9 നവംബർ 11 -ന് അവതരിപ്പിക്കാനൊരുങ്ങി Kia

മറ്റെല്ലാ മുഖ്യധാരാ വാഹന നിർമ്മാതാക്കളെയും പോലെ, മൊബിലിറ്റിയുമായി ബന്ധപ്പെട്ട നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ കിയ വൻതോതിൽ നിക്ഷേപം നടത്തിയിരിക്കുകയാണ്, കൂടാതെ ഒരു കൂട്ടം BEV-കൾ തീർച്ചയായും ഭാവിയുടെ പുരോഗതിക്കായി കമ്പനിയുടെ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.

മുൻ നിര ഇലക്ട്രിക് മോഡൽ EV9 നവംബർ 11 -ന് അവതരിപ്പിക്കാനൊരുങ്ങി Kia

EV9 ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ മോഡൽ നിരയിലെ വളരെ വിഷേശമായ ഒന്നാണ്. വാഹനം 2021 നവംബർ 11 -ന് ഒരു കൺസെപ്റ്റ് പതിപ്പായി ആഗോള തലത്തിൽ അരങ്ങേറ്റം കുറിക്കും.

മുൻ നിര ഇലക്ട്രിക് മോഡൽ EV9 നവംബർ 11 -ന് അവതരിപ്പിക്കാനൊരുങ്ങി Kia

നിലവിൽ പുറത്തു വന്നിരിക്കുന്ന ടീസർ ഇലക്‌ട്രിക് എസ്‌യുവിയുടെ കൂടുതൽ കാര്യമായ വിവരങ്ങളൊന്നും നൽകുന്നില്ലെങ്കിലും, സംയോജിത റൂഫ് സ്‌പോയിലർ, വലിയ വീലുകൾ, ഫ്‌ളെയർഡ് ഫെൻഡറുകൾ, ചെറുതായി റാക്ക് ചെയ്ത മുൻ വിൻഡ്‌ഷീൽഡ്, ഉയരമുള്ള പില്ലറുകൾ എന്നിവയ്ക്ക് ഒപ്പം ഒരു ഫ്ലാറ്റ് റൂഫുമായി വരുമെന്ന് നമുക്ക് ഉറപ്പിക്കാം. ഫ്രണ്ട് ഫാസിയയും ടെയിൽഗേറ്റ് ഘടനയും കാഴ്ച്ചയിൽ അത്ര സ്‌പോർട്ടി ഭാവം കാഴ്ച്ചവെക്കുന്നില്ല.

മുൻ നിര ഇലക്ട്രിക് മോഡൽ EV9 നവംബർ 11 -ന് അവതരിപ്പിക്കാനൊരുങ്ങി Kia

നിർമ്മാതാക്കളുടെ ICE മോഡലുകളിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമായ രൂപഭാവമാണ് വാഹനത്തിന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്, നിലവിൽ ആഗോള വിപണിയിൽ ലഭ്യമായ EV6 ഉം ഒരു വേറിട്ട ഡിസൈൻ ശൈലിയുമായി എത്തുന്നു.

മുൻ നിര ഇലക്ട്രിക് മോഡൽ EV9 നവംബർ 11 -ന് അവതരിപ്പിക്കാനൊരുങ്ങി Kia

കിയ EV6 -ന് ബോക്സ് അപ്പീൽ ഒഴിച്ചു നിർത്തിയാൽ ബ്രാൻഡിന്റെ ടെല്ലുറൈഡിന് ഏറെ കുറെ സമാനമായ ഒരു വലുപ്പമുണ്ട്. അതിനാൽ തന്നെ പ്രായോഗികതയ്ക്ക് ഊന്നൽ നൽകുന്നതിനൊപ്പം ഏഴ് യാത്രക്കാരെ ഉൾക്കൊള്ളാൻ വാഹനത്തിന് കഴിയും. വരാനിരിക്കുന്ന ഹ്യുണ്ടായി അയോണിക് 7 -നുമായി ഇതിന് നിരവധി സാമ്യതകൾ ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കൂടാതെ 800 V സാങ്കേതികവിദ്യയുള്ള 100 kWh ബാറ്ററി പാക്കിൽ നിന്നാണ് വാഹനത്തിന് ഊർജം ലഭിക്കുന്നത്.

മുൻ നിര ഇലക്ട്രിക് മോഡൽ EV9 നവംബർ 11 -ന് അവതരിപ്പിക്കാനൊരുങ്ങി Kia

ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സജ്ജീകരണം ഒരു ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷൻ ഉറപ്പാക്കുന്നു, കൂടാതെ ഈ സംവിധാനം വാഹനത്തെ 308 bhp പരമാവധി പവർ ഔട്ട്പുട്ട് ഉൽപ്പാദിപ്പിക്കാൻ പര്യാപ്തമാക്കുന്നു. കഴിഞ്ഞ വർഷം, 2027 -ഓടെ ഏഴ് പ്യുവർ ഇവികൾ കൊണ്ടുവരാനുള്ള പദ്ധതികൾ കിയ അനാവരണം ചെയ്തിരുന്നു, കൂടാതെ ഹ്യുണ്ടായിയുമായി പങ്കിടുന്ന സമർപ്പിത E-GMP ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന EV6 ഇതിനകം തന്നെ വിജയമാണെന്ന് ബ്രാൻഡ് തെളിയിച്ചിട്ടുമുണ്ട്.

മുൻ നിര ഇലക്ട്രിക് മോഡൽ EV9 നവംബർ 11 -ന് അവതരിപ്പിക്കാനൊരുങ്ങി Kia

E-GMP പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് കിയ EV9 -ൽ കാണാനാകും, നവംബർ 11 -ന് വെളിപ്പെടുത്തുന്ന ഈ കൺസെപ്‌റ്റ്, ഇലക്ട്രിക് എസ്‌യുവിയെ അതിന്റെ ഏറെ കുറെ പ്രൊഡക്ഷൻ റെഡിയായ അവസ്ഥയിൽ എക്സ്പീരിയൻസ് ചെയ്യാൻ നമ്മെ അനുവദിക്കുന്നു. കിയയും ഹ്യുണ്ടായിയും സമീപഭാവിയിൽ തന്നെ EV6, അയോണിക് 5 എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മുൻ നിര ഇലക്ട്രിക് മോഡൽ EV9 നവംബർ 11 -ന് അവതരിപ്പിക്കാനൊരുങ്ങി Kia

ഇവികൾ കൂടാതെ സമീപ ഭാവിയിൽ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മോഡൽ നിര വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് കിയ. നിലവിൽ സോനെറ്റ്, സെൽറ്റോസ്, കാർണിവൽ എന്നിവ അടങ്ങുന്ന ചുരുങ്ങിയ മോഡലുകൾ കൊണ്ട് തന്നെ രാജ്യത്ത് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ ദക്ഷിണ കൊറിയൻ ഓട്ടോ മേജറിന് സാധിച്ചു.

മുൻ നിര ഇലക്ട്രിക് മോഡൽ EV9 നവംബർ 11 -ന് അവതരിപ്പിക്കാനൊരുങ്ങി Kia

വിപണിയിൽ എത്തിയ നാൾ മുതൽ വളരെ മികച്ച സ്വീകാര്യതയാണ് കിയയ്ക്ക് രാജ്യത്ത് നിന്ന് ലഭിക്കുന്നത് എന്ന് വിൽപ്പന ചാർട്ടുകളിലെ സംഖ്യകൾ വ്യക്തമാക്കുന്നു. അധികം താമസിയാതെ ഇന്ത്യയിൽ മാരുതി എർട്ടിഗയ്ക്ക് എതിരാളിയായി ഒരു എംപിവി നിർമ്മാതാക്കൾ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എംപിവി സെഗ്മെന്റിൽ കാര്യമായ പങ്ക് നേടിയെടുക്കാനാണ് നിർമ്മാതാക്കളുടെ ശ്രമം.

മുൻ നിര ഇലക്ട്രിക് മോഡൽ EV9 നവംബർ 11 -ന് അവതരിപ്പിക്കാനൊരുങ്ങി Kia

ഞങ്ങളുടെ അഭിപ്രായത്തിൽ കിയ ഇന്ത്യൻ വിപണിയിൽ എസ്‌യുവി, എംപവി ശ്രേണികളിൽ മാത്രമായി ശ്രദ്ധ ഒതുക്കാതെ തങ്ങളുടെ ആഗോള ഹാച്ച്ബാക്ക് മോഡലുകളും സെഡാനുകളും അവതരിപ്പിക്കണം. പിക്കാന്റോ, നിറോ, സോൾ തുടങ്ങിയ മോഡലുകൾ ഇന്ത്യയിൽ മികച്ച ഒരു ഓപ്ഷനായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിപണിയിൽ കൂടുതൽ മോഡലുകൾ എത്തുന്നതോടെ മത്സരം മുറുകിയാൽ മാത്രമേ മികച്ച മോഡലുകൾ നമുക്ക് ലഭ്യമാകൂ.

Most Read Articles

Malayalam
English summary
Kia to unveil all new ev9 electric suv on november 11th
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X