Just In
Don't Miss
- Movies
ബിഗ് ബോസ് സീസൺ 3 ലെ അടുത്ത സുഹൃത്തുക്കൾ മികച്ച പ്രണയ ജോഡിയായി, അഡോണിക്കും ഡിംപലിനും സർപ്രൈസ്
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സില്‍ 1 ശതമാനം മുന്നേറ്റം
- Lifestyle
അറിഞ്ഞിരിക്കൂ, കോവിഡ് വാക്സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍
- News
കോവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം: പൗരന്മാര്ക്ക് നിര്‍ദേശവുമായി അമേരിക്ക
- Sports
IPL 2021: കുതിപ്പ് തുടര്‍ന്ന് സിഎസ്കെ, രാജസ്ഥാന് എവിടെ പിഴച്ചു? മൂന്ന് കാരണങ്ങളിതാ
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡിസ്കൗണ്ട് പെരുമഴ; ഏപ്രിൽ മാസത്തിൽ വൻ ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര
മഹീന്ദ്ര & മഹീന്ദ്ര കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ ശക്തമായ വിൽപ്പന വളർച്ച രേഖപ്പെടുത്തി. പ്രതിമാസ കണക്കിൽ 42 ശതമാനവും വാർഷികാടിസ്ഥാനത്തിൽ 525 ശതമാനവും വർധനയാണ് കമ്പനി നേടിയത്.

വിൽപ്പനയുടെ വേഗത നിലനിർത്തുന്നതിനും ഈ മാസം കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുമായി, ഹോംഗ്രൂൺ യുവി നിർമ്മാതാക്കൾ ചില ലാഭകരമായ ഡിസ്കൗണ്ട് പദ്ധതികളും ഡീലുകളും വാഹനങ്ങളിൽ വാഗ്ദാനം ചെയ്യുന്നു.

മഹീന്ദ്രയുടെ എൻട്രി ലെവൽ മോഡലായ KUV100 NXT -യുടെ ‘K6 +', ‘K8' ട്രിമ്മുകൾ 38,055 രൂപ കിഴിവോടെ ലഭ്യമാണ്. ‘K4' ട്രിമിൽ 23,220 രൂപയും, ‘K2' ട്രിമിൽ 16,770 രൂപയും ക്യാഷ് ഡിസ്കൗണ്ട് ലഭ്യമാണ്. ട്രിം പരിഗണിക്കാതെ തന്നെ 20,000 രൂപ എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് കിഴിവ് 3,000 രൂപയും ഇതിൽ ലഭ്യമാണ്.

ബൊലേറോയെ സംബന്ധിച്ചിടത്തോളം ഇത് 3,500 രൂപ ക്യാഷ് ഡിസ്കൗണ്ടുമായി വരുന്നു. കോർപ്പറേറ്റ് കിഴിവ് 3,000 രൂപയും, എക്‌സ്‌ചേഞ്ച് ബോണസ് 10,000 രൂപയും മോഡലിൽ ലഭ്യമാണ്. നിർമ്മാതാക്കൾ നാലാം വർഷ ഷീൽഡ് വാറണ്ടിയും സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.
Mahindra | Cash Discount | Exchange Bonus + Corporate Discount |
KUV100 NXT | Up to ₹38,055 | ₹20,000 + ₹3,000 |
Bolero | ₹3,500 (+ 4th year shield warranty) | ₹10,000 + ₹3,000 |
Marazzo | Up to ₹20,000 | ₹15,000 + ₹5,200 |
XUV300 (Petrol) | Up to ₹5,000 (+ free accessories worth ₹5,000) | ₹25,000 + ₹4,000 |
XUV300 (Diesel) | Up to ₹5,000 (+ free accessories worth ₹5,000) | ₹25,000 + ₹4,000 |
Mahindra Thar | - | - |
Mahindra XUV500 | ₹36,800 (+ free accessories worth ₹15,000) | ₹25,000 + ₹6,500 |
Mahindra Scorpio | Up to ₹7,042 (+ free accessories worth up to ₹10,000) | ₹15,000 + ₹4,000 |
Mahindra Alturas G4 | ₹2.2 lakh (+ free accessories worth ₹20,000) | ₹50,000 + ₹11,500 |
Source: GaadiWaadi

മറാസോ, M2 -ൽ 20,000 രൂപയും, ‘M4 +', ‘M6 +' ട്രിമ്മുകളിൽ 15,000 രൂപയും ഇളവ് ലഭ്യമാണ്. എക്സ്ചേഞ്ച് ബോണസ് 15,000 രൂപയും കോർപ്പറേറ്റ് കിഴിവ് 5,200 രൂപയും കമ്പനി ഇതിൽ വാഗ്ദാനം ചെയ്യുന്നു.

മഹീന്ദ്ര XUV 300 പെട്രോൾ മോഡലുകൾക്ക് 5,000 രൂപയും ഡീസൽ മോഡലുകൾക്ക് 10,000 രൂപ വരെയും കിഴിവുണ്ട്. കൂടാതെ 25,000 രൂപ എക്സ്ചേഞ്ച് ബോണസ്, 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവിനൊപ്പം 4,000 രൂപ വിലമതിക്കുന്ന സൗജന്യ ആക്സസറികളും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.

മഹീന്ദ്ര XUV 500 36,800 രൂപ രൂപയുടെ കിഴിവോടെ ലഭ്യമാണ്. 25,000 രൂപ എക്സ്ചേഞ്ച് ബോണസും 6,500 രൂപ കോർപ്പറേറ്റ് കിഴിവും 15,000 രൂപയുടെ സൗജന്യ ആക്സസറികളും മോഡലിന് ഉണ്ടായിരിക്കും.
MOST READ: ഓറയുടെ നവീകരിച്ച് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മഹീന്ദ്ര സ്കോർപിയോ S3 +', ‘S5' ട്രിമ്മുകളിൽ 5,000 രൂപയും ‘S9', ‘S11' ട്രിമ്മുകൾക്ക് യഥാക്രമം. 3,041 രൂപ, 7,042 രൂപ കിഴിവുകൾ ലഭിക്കും. ‘S7' ട്രിമിൽ ഔദ്യോഗിക ക്യാഷ് ഡിസ്കൗണ്ടൊന്നുമില്ല.

സ്കോർപിയോ 15,000 രൂപ എക്സ്ചേഞ്ച് ബോണസും 4,000 രൂപ കോർപ്പറേറ്റ് കിഴിവും 10,000 രൂപ സൗജന്യ ആക്സസറികൾക്കൊപ്പം ലഭ്യമാണ്.

മുൻനിര മോഡലായ ആൾടുറാസ് G4 -ന് 2.2 ലക്ഷം രൂപ കിഴിവ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെ, 50,000 രൂപ എക്സ്ചേഞ്ച് ബോണസും 11,500 രൂപ കോർപ്പറേറ്റ് കിഴിവും ലഭ്യമാണ്. മഹീന്ദ്ര ഥാറിനെ സംബന്ധിച്ചിടത്തോളം ഔദ്യോഗിക കിഴിവുകളൊന്നും ലഭ്യമല്ല.