XUV300-യില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കാനൊരുങ്ങി മഹീന്ദ്ര

വിപണിയിലെത്തി അധികം വൈകാതെ തന്നെ പ്രിയങ്കരമായി മാറിയ വാഹനമാണ് മഹീന്ദ്ര XUV300. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ലഭിച്ച ഈ വരവേല്‍പ്പ് വലിയ സ്വീകാര്യതയാണ് ബ്രാന്‍ഡിന് സമ്മാനിച്ചതും.

XUV300-യില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കാനൊരുങ്ങി മഹീന്ദ്ര

നിലവില്‍ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മത്സരാധിഷ്ഠിത വിഭാഗങ്ങളിലൊന്നാണ് സബ് കോംപാക്ട് എസ്‌യുവികളുടേത്. വിവിധ നിര്‍മ്മാതാക്കളില്‍ നിന്നുള്ള എട്ട് മോഡലുകള്‍ ഇന്ന് ഈ ശ്രേണിയില്‍ മത്സരിക്കുന്നുണ്ട്.

XUV300-യില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കാനൊരുങ്ങി മഹീന്ദ്ര

നിസാന്‍ മാഗ്നൈറ്റാണ് ഈ ശ്രേണിയിലെ ഏറ്റവും പുതിയ അവതാരം. ഈ വിഭാഗത്തിലെ വര്‍ദ്ധിച്ചുവരുന്ന മത്സരം വിപണിയില്‍ പ്രസക്തമായി തുടരുന്നതിന് സമയാസമയങ്ങളില്‍ തങ്ങളുടെ ഉത്പ്പന്നങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കാൻ സിട്രൺ; C5 എയർക്രോസ് ഫെബ്രുവരി ഒന്നിന് അരങ്ങേറും

XUV300-യില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കാനൊരുങ്ങി മഹീന്ദ്ര

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് മഹീന്ദ്ര XUV300-യില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് 110 bhp കരുത്തും 200 Nm torque ഉം ആണ് പുറപ്പെടുവിക്കുന്നത്.

XUV300-യില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കാനൊരുങ്ങി മഹീന്ദ്ര

1.5 ലിറ്റര്‍ ഓയില്‍ ബര്‍ണറും 117 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിനുകള്‍ക്കും ഇതുവരെ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. അതേസമയം ഓയില്‍ ബര്‍ണറിന് 6 സ്പീഡ് ഓട്ടോയും ലഭിക്കും.

MOST READ: 'ടാറ്റ സഫാരി' എസ്‌യുവികളുടെ അവസാന വാക്ക്; ട്രിബ്യൂട്ട് വീഡിയോ കാണാം

XUV300-യില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കാനൊരുങ്ങി മഹീന്ദ്ര

എന്നിരുന്നാലും, സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ തങ്ങളുടെ ഓഫറുകള്‍ക്കൊപ്പം കൂടുതല്‍ കൂടുതല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എതിരാളികള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍, മഹീന്ദ്രയും പിന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല.

XUV300-യില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കാനൊരുങ്ങി മഹീന്ദ്ര

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനായി ഒരു ഓപ്ഷണല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് അവതരിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗിയര്‍ബോക്‌സ് 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ബേസ് മോഡലിനൊഴികെ ആമുഖവിലയിൽ മാറ്റമില്ലാതെ നിസാൻ മാഗ്നൈറ്റ്

XUV300-യില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കാനൊരുങ്ങി മഹീന്ദ്ര

ഇലക്ട്രിക് സണ്‍റൂഫ്, ആര്‍ 17 അലോയ് വീലുകള്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുഷ് ബട്ടണ്‍ / സ്റ്റാര്‍ട്ട് സ്റ്റോപ്പ്, മൊബൈല്‍-സെന്‍സിംഗ് വൈപ്പറുകള്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകള്‍ തുടങ്ങിയവ XUV300-യുടെ സവിശേഷതകളാണ്.

XUV300-യില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കാനൊരുങ്ങി മഹീന്ദ്ര

സുരക്ഷക്കായി വാഹനത്തില്‍ 7 എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റോള്‍-ഓവര്‍ ലഘൂകരണത്തോടുകൂടിയ ESP, കോര്‍ണര്‍ ബ്രേക്കിംഗ് കണ്‍ട്രോള്‍, എബിഎസ് വിത്ത് ഇബിഡി, നാല് ഡിസ്‌ക് ബ്രേക്കുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയവയും ലഭിക്കുന്നു.

MOST READ: B4 ഇലക്ട്രിക് സ്‌കൂട്ടറുമായി ബ്ലാക്ക്സ്മിത്ത്; പ്രീ-ബുക്കിംഗ് ആരംഭിച്ചു

XUV300-യില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കാനൊരുങ്ങി മഹീന്ദ്ര

XUV300 -യുടെ പെട്രോള്‍ പ്രാരംഭ പതിപ്പിന് 7.94 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 11.11 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഡീസല്‍ പതിപ്പുകള്‍ക്ക് 8.69 ലക്ഷം മുതല്‍ 12.29 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എന്നിരുന്നാലും, ഓട്ടോമാറ്റിക് പതിപ്പിന് (S) വില വര്‍ധിച്ചേക്കുമെന്നാണ് സൂചന.

XUV300-യില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കാനൊരുങ്ങി മഹീന്ദ്ര

വിപണിയില്‍ മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ് തുടങ്ങിയ വമ്പന്‍മാരുമായാണ് മഹീന്ദ്ര XUV300 മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Planning To Introduce Automatic Transmission In XUV300. Read in Malayalam.
Story first published: Tuesday, January 5, 2021, 14:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X