മഹീന്ദ്രയുടെ പുത്തൻ എസ്‌യുവി XUV 700 എന്നറിയപ്പെടും

മഹീന്ദ്ര തങ്ങളുടെ പുതിയ എസ്‌യുവിയുടെ പേര് വെളിപ്പെടുത്തി. XUV 700 എന്നറ് വിളിക്കപ്പെടുന്ന വാഹനം ബ്രാൻഡിന്റെ W601 പ്ലാറ്റ്ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. പുതിയ എസ്‌യുവി FY 2022 -ന്റെ രണ്ടാം പാദത്തിൽ രാജ്യത്ത് വിപണിയിലെത്തിക്കും.

മഹീന്ദ്രയുടെ പുത്തൻ എസ്‌യുവി XUV 700 എന്നറിയപ്പെടും

മഹാരാഷ്ട്രയിലെ ചക്കാനിലുള്ള കമ്പനിയുടെ ഉൽ‌പാദന കേന്ദ്രത്തിലാണ് മഹീന്ദ്ര XUV 700 നിർമ്മിക്കുന്നത്. വരാനിരിക്കുന്ന എസ്‌യുവിയിൽ അനേകം സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകൾ ഉൾപ്പെടെ നിരവധി സാങ്കേതികവിദ്യകൾ ഉൾപ്പെടുമെന്ന് കമ്പനി പറയുന്നു.

മഹീന്ദ്രയുടെ പുത്തൻ എസ്‌യുവി XUV 700 എന്നറിയപ്പെടും

ലോകോത്തര സുരക്ഷാ സവിശേഷതകളുമായി XUV 700 എത്തുമെന്നും കമ്പനി വ്യക്തമാക്കുന്നു. ലെവൽ 1 ഓട്ടോണമസ് ടെക്നോളജി ഇതിൽ ഉൾപ്പെടാം, അത് ഓട്ടോമാറ്റിക് പാർക്കിംഗ്, ലെയിൻ ചേഞ്ച് അസിസ്റ്റ് എന്നിവയും അതിലേറെയും ഉൾക്കൊള്ളും.

MOST READ: മെർസിഡീസിന്റെ കുഞ്ഞൻ എസ്‌യുവി; രണ്ടാംതലമുറ GLA എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ അറിയാം

മഹീന്ദ്രയുടെ പുത്തൻ എസ്‌യുവി XUV 700 എന്നറിയപ്പെടും

ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ XUV 700 വാഗ്ദാനം ചെയ്യുമെന്നും മഹീന്ദ്ര സ്ഥിരീകരിച്ചു. രണ്ട് എഞ്ചിനുകളും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യും. കൂടാതെ, മെച്ചപ്പെടുത്തിയ ഓഫ്-റോഡ് കഴിവുകൾക്കായി ഓപ്‌ഷണൽ ഓൾ-വീൽ ഡ്രൈവ് സംവിധാനവും പുതിയ എസ്‌യുവി വാഗ്ദാനം ചെയ്യും.

മഹീന്ദ്രയുടെ പുത്തൻ എസ്‌യുവി XUV 700 എന്നറിയപ്പെടും

വരാനിരിക്കുന്ന മഹീന്ദ്ര XUV 700 -നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മഹീന്ദ്ര വരും മാസങ്ങളിൽ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

MOST READ: സിഎൻജിയിലേക്ക് ചേക്കേറാം, ആറ് ലക്ഷം രൂപയിൽ താഴെ വില വരുന്ന മികച്ച മൈലേജുള്ള കാറുകൾ

മഹീന്ദ്രയുടെ പുത്തൻ എസ്‌യുവി XUV 700 എന്നറിയപ്പെടും

മികവിനോടുള്ള അഭിനിവേശമുള്ള ഒരു യുവ, പാഷനേറ്റ് ടീമാണ് പുതിയ XUV 700 സൃഷ്ടിച്ചത് എന്ന് M&M ലിമിറ്റഡിന്റെ ഗ്ലോബൽ പ്രൊഡക്റ്റ് ഡവലപ്മെൻറ് ചീഫ് ആർ വേലുസാമി പറഞ്ഞു.

മഹീന്ദ്രയുടെ പുത്തൻ എസ്‌യുവി XUV 700 എന്നറിയപ്പെടും

XUV 500, XUV 300 തുടങ്ങിയ മോഡലുകൾക്കൊപ്പം XUV 700 എസ്‌യുവി നിരയിൽ പുതിയ ബെഞ്ച്മാർക്കുകൾ സൃഷ്ടിക്കും.

MOST READ: ഡൽഹി-മീററ്റ് യാത്ര ഇനി 45 മിനിറ്റിൽ; എക്സ്പ്രസ്സ് ഹൈവെയുടെ പ്രധാന സവിശേഷതകൾ

മഹീന്ദ്രയുടെ പുത്തൻ എസ്‌യുവി XUV 700 എന്നറിയപ്പെടും

ലോകമെമ്പാടും വിദഗ്ദ്ധ പങ്കാളികളുള്ള ഒരു പുതിയ ആഗോള എസ്‌യുവി പ്ലാറ്റ്ഫോമായ W601 -ലാണ് XUV 700 ഒരുക്കുന്നത്, അതോടൊപ്പം നിരവധി സെഗ്മെന്റ് ഫസ്റ്റ് സാങ്കേതികവിദ്യകളും സവിശേഷതകളും ഉൾക്കൊള്ളുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Reveals XUV 700 Nameplate For All New SUV In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X