വിൽപ്പനയില്ല, മറാസോയും KUV100 NXT മൈക്രോ എസ്‌യുവിയും കളമൊഴിയുന്നു

XUV900 എസ്‌യുവി കൂപ്പെ, പുതുതലമുറ XUV500 അഞ്ച് സീറ്റർ എന്നിവയുൾപ്പെടെ ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങളിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് മഹീന്ദ്ര. അടുത്ത വർഷത്തോടെ eXUV300, eKUV100 എന്നിവ അവതരിപ്പിച്ചുകൊണ്ട് ഇലക്ട്രിക് ശ്രേണി വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നു.

വിൽപ്പനയില്ല, മറാസോയും KUV100 NXT മൈക്രോ എസ്‌യുവിയും കളമൊഴിയുന്നു

ആയതിനാൽ ഇപ്പോൾ വിൽപ്പനയില്ലാതെ ഇഴയുന്ന ചില മോഡലുകളെ നിർത്തലാക്കാൻ ഒരുങ്ങി കഴിഞ്ഞു മഹീന്ദ്ര. അതിന്റെ ഭാഗമായി മറാസോ എംപിവി, KUV100 NXT മൈക്രോ എസ്‌യുവി എന്നിവ നിർത്തലാക്കാൻ കമ്പനി തയാറെടുത്തതായാണ് പുതിയ റിപ്പോർട്ടുകൾ.

വിൽപ്പനയില്ല, മറാസോയും KUV100 NXT മൈക്രോ എസ്‌യുവിയും കളമൊഴിയുന്നു

വിൽപ്പന കുറഞ്ഞ മോഡലുകളെ മറികടന്ന് വിപണിയിലെ കൂടുതൽ ലാഭകരമായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മഹീന്ദ്രയുടെ വലിയ നീക്കത്തിന്റെ ഭാഗമാണിത്. എന്നാൽ ഘട്ടംഘട്ടമായാകും മോഡലുകളെ വിപണിയിൽ നിന്നും പിൻവലിക്കുക എന്നതും ശ്രദ്ധേയമാണ്.

MOST READ: കൊവിഡ് പ്രതിസന്ധി; പാസഞ്ചർ വാഹനങ്ങളുടെ വാറണ്ടി നീട്ടി നൽകി ടാറ്റ

വിൽപ്പനയില്ല, മറാസോയും KUV100 NXT മൈക്രോ എസ്‌യുവിയും കളമൊഴിയുന്നു

1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ ഘടിപ്പിച്ച ഏഴ് സീറ്റർ എംപിവിയാണ് മഹീന്ദ്ര മറാസോ. ഉയർന്ന നിലവാരമുള്ള സവിശേഷതകൾ, സുഖപ്രദമായ സവാരി, വിശാലമായ ക്യാബിൻ എന്നിവ വാഗ്ദാനം ചെയ്യുന്ന മികച്ച ഒരു വാഹനം തന്നെയായിരുന്നെങ്കിലും വിപണിയിൽ എന്തുകൊണ്ടോ മറാസോയ്ക്ക് ശോഭിക്കാനായില്ല.

വിൽപ്പനയില്ല, മറാസോയും KUV100 NXT മൈക്രോ എസ്‌യുവിയും കളമൊഴിയുന്നു

2021 ജനുവരി മുതൽ ഇതുവരെ മറാസോയുടെ 711 യൂണിറ്റുകൾ മാത്രമാണ് മഹീന്ദ്ര വിറ്റത്. ടൊയോട്ടയും മാരുതി സുസുക്കിയും യഥാക്രമം 19,300 ഇന്നോവകളും 37,286 യൂണിറ്റ് എർട്ടിഗയും ഈ സമയം നിരത്തിലെത്തിച്ചു. ഇവയുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ പിന്നിലാണ് മഹീന്ദ്രയുടെ എംപിവി എന്ന് മനസിലാക്കാം.

MOST READ: കൊവിഡ് വ്യാപനം രൂക്ഷം; വാഹന സര്‍വീസ് നീട്ടി നല്‍കുമെന്ന് കിയ

വിൽപ്പനയില്ല, മറാസോയും KUV100 NXT മൈക്രോ എസ്‌യുവിയും കളമൊഴിയുന്നു

മറാസോയുടെ നവീകരിച്ച പതിപ്പ് മഹീന്ദ്ര അവതരിപ്പിക്കുമെന്ന് അനുമാനിക്കപ്പെട്ടിരുന്നെങ്കിലും ഇത് റദ്ദാക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 163 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.5 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഘടിപ്പിക്കാനും എംപിവി പദ്ധതിയിട്ടിരുന്നു.

വിൽപ്പനയില്ല, മറാസോയും KUV100 NXT മൈക്രോ എസ്‌യുവിയും കളമൊഴിയുന്നു

ഇവയെല്ലാം റദ്ദാക്കിയതാണ് അനുമാനം. മറാസോയ്ക്ക് പിന്നാലെ ഇന്ത്യയിലെ ആദ്യത്തെ മൈക്രോ എസ്‌യുവി KUV100 NXT മോഡലും കളമൊഴിയും. ഈ വർഷം ഇതുവരെ വെറും 21 യൂണിറ്റ് വിൽപ്പന മാത്രമാണ് KUV100 പതിപ്പിന് നേടാനായത്.

MOST READ: ഇന്ത്യൻ ബെൻസ് എന്നറിയപ്പെട്ടിരുന്ന ഇന്നലെകളുടെ സെഡാൻ 'മാരുതി എസ്റ്റീം'

വിൽപ്പനയില്ല, മറാസോയും KUV100 NXT മൈക്രോ എസ്‌യുവിയും കളമൊഴിയുന്നു

ഇക്കാരണത്താൽ എൻ‌ട്രി ലെവൽ എസ്‌യുവി വിപണിയിൽ നിന്ന് ഒഴിവാക്കപ്പെടും. നിലവിൽ XUV100 എന്ന നെയിംപ്ലേറ്റ് മഹീന്ദ്ര ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഇത് പുതിയ എൻട്രി ലെവൽ മൈക്രോ എസ്‌യുവി ആണെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നിരുന്നാലും പേര് സുരക്ഷിതമാക്കാൻ വേണ്ടി മാത്രമാണ് ഇത് ചെയ്തതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

വിൽപ്പനയില്ല, മറാസോയും KUV100 NXT മൈക്രോ എസ്‌യുവിയും കളമൊഴിയുന്നു

ആയതിനാൽ സബ് കോംപാക്‌ട് മൈക്രോ എസ്‌യുവി വിഭാഗത്തിൽ വീണ്ടും പ്രവേശിക്കാൻ കമ്പനിക്ക് പദ്ധതിയില്ല. എന്നാൽ മഹീന്ദ്ര KUV100 NXT ഒരു ഇലക്ട്രിക് മൈക്രോ എസ്‌യുവിയായി ജീവിക്കും. അത് eKUV100 എന്ന പേരിലാകും വിപണിയിൽ അറിയപ്പെടുക.

വിൽപ്പനയില്ല, മറാസോയും KUV100 NXT മൈക്രോ എസ്‌യുവിയും കളമൊഴിയുന്നു

ഇലക്‌ട്രിക്കിലേക്ക് പരിഷ്ക്കരിച്ച ഈ മോഡൽ അടുത്ത വർഷത്തിന്റെ തുടക്കത്തിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒരു 147 കിലോമീറ്റർ ശ്രേണിയോളും വാഗ്ദാനം ചെയ്യാൻ പ്രാപ്‌തമാണെന്നാണ് മഹീന്ദ്രയുടെ അവകാശവാദം.

വിൽപ്പനയില്ല, മറാസോയും KUV100 NXT മൈക്രോ എസ്‌യുവിയും കളമൊഴിയുന്നു

ഇതിനായി 40 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഇത് പരമാവധി 53 bhp കരുത്തിൽ 120 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. മിനി എസ്‌യുവിക്ക് 15.9 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പായ്ക്കുമുണ്ട്. സ്റ്റാൻഡേർഡ്, ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകളുമായാണ് eKUV100 വരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra To Discontinue Slow-Selling Marazzo MPV And KUV100 NXT Micro SUV From India. Read in Malayalam
Story first published: Wednesday, May 12, 2021, 10:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X