ഇസൂസു D-മാക്സ് V-ക്രോസ് പിക്കപ്പിന്റെ പ്രധാന സവിശേഷതകൾ
V-ക്രോസിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതുക്കിയ ബിഎസ് VI പതിപ്പ് ഇസൂസു ഇന്ത്യയിൽ പുറത്തിറക്കി. വാഹനത്തിന്റെ പ്രധാന ഹൈലൈറ്റുകൾ നമുക്ക് ഇവിടെ പരിശോധിക്കാം.

1. ഓഗ്മെന്റഡ് ഫാസിയ
ഈ ഇസൂസു പിക്ക്-അപ്പ് വാഹനങ്ങൾക്കെല്ലാം ‘സൈബർഗ് - ഓർക്ക' പ്രചോദിത സമാനമായ സ്റ്റൈലിംഗുണ്ട്, എന്നാൽ V-ക്രോസിന് ചില മെച്ചപ്പെടുത്തലുകളാ ഒരു സുപ്പീരിയർ ലുക്ക് ലഭിക്കുന്നു.

ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ക്രോം-ഗാർണിഷ് ഗ്രില്ല് പോലുള്ള പ്രീമിയം സ്റ്റൈലിംഗാണ് വാഹനത്തിന്റെ ഫാസിയ ഒരുക്കുന്നത്.

2. സ്റ്റൈലിഷ് സൈഡ് പ്രൊഫൈൽ
മുന്നിലെപ്പോലെ തന്നെ മിഴിവാർന്നതാണ് സൈഡ് പ്രൊഫൈലും, വാഹനത്തിന് 18 ഇഞ്ച് അലോയി വീലുകൾ ലഭിക്കുന്നു, ഗൺ-മെറ്റൽ ഫിനിഷുള്ള ഒരു ഷാർക്ക്-ഫിൻ ആന്റിന, ഒരു സൈഡ് സ്റ്റെപ്പ് എന്നിവ ലഭിക്കുന്നു, ഇവയെല്ലാം ഒരുമിച്ച് ഒരു സ്റ്റൈലിഷ് ലുക്ക് മാത്രമല്ല ഉപയോക്തൃ സൗകര്യവും നൽകുന്നു.

3. പ്രീമിയം സവിശേഷതകൾ
V-ക്രോസിൽ യൂട്ടിലിറ്റേറിയൻ വശം കൂടാതെ ചില ആഡ്-ഓൺ സവിശേഷതകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. പ്രീമിയം അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, 7.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ് യൂണിറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

യുഎസ്ബി ഇൻപുട്ട്, DVD, ഓക്സ്, ഐപോഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റിയർ വ്യൂ ക്യാമറ എന്നിവയും ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പിന്തുണയ്ക്കുന്നു.

4. അധിക സുരക്ഷാ സവിശേഷതകൾ
പിക്ക്-അപ്പ് ശ്രേണിയിലുടനീളം കാണുന്ന പതിവ് സുരക്ഷാ സവിശേഷതകൾ കൂടാതെ, ഈ V-ക്രോസിന്റെ ടോപ്പ്-സ്പെക്ക് Z പ്രസ്റ്റീജ് വേരിയന്റിൽ കൂടുതൽ സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതായത്, ട്രാക്ഷൻ കൺട്രോളും ഹിൽ ഡിസെന്റ് കൺട്രോളുമുൾപ്പെടുന്ന ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) വാഹനത്തിലുണ്ട്.

5. ഫോർ-വീൽ ഡ്രൈവ് (4WD) & ഓട്ടോമാറ്റിക് ട്രൻസ്മിഷൻ (AT)
D-മാക്സ് ഹൈ-ലാൻഡർ 2WD പതിപ്പ് മാത്രമായി ലഭ്യമാണെന്നും അതിന്റെ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രം ഇണങ്ങുന്നുവെന്നും ശ്രദ്ധിക്കുക. എന്നിരുന്നാലും, നിങ്ങൾക്ക് ജനപ്രിയമായ 4WD സിസ്റ്റവും ഒരു ഓട്ടോമാറ്റിക് ഗിയർബോക്സും ഉപയോഗിച്ച് D-മാക്സ് V-ക്രോസ് ലഭിക്കും.


Click it and Unblock the Notifications








