2020 ഡിസംബറില്‍ 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി മാരുതി സുസുക്കി; കണക്കുകള്‍ ഇങ്ങനെ

2020 ഡിസംബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി മാരുതി സുസുക്കി. 1,60,226 യൂണിറ്റുകള്‍ കഴിഞ്ഞ മാസം വിറ്റഴിച്ചുവെന്ന് കമ്പനി അറിയിച്ചു.

2020 ഡിസംബറില്‍ 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി മാരുതി സുസുക്കി; കണക്കുകള്‍ ഇങ്ങനെ

വാര്‍ഷിക വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ 20.2 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര വില്‍പ്പന 1,46,480 ഉം വിറ്റാര ബ്രെസ, ബലേനോ എന്നിവയില്‍ നിന്നാണ്. കൂടാതെ കഴിഞ്ഞ മാസം 9,938 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യാനും കമ്പനിക്ക് സാധിച്ചു.

2020 ഡിസംബറില്‍ 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി മാരുതി സുസുക്കി; കണക്കുകള്‍ ഇങ്ങനെ

ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്തോ-ജാപ്പനീസ് നിര്‍മ്മാതാവ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മൊത്തം വില്‍പ്പന 4,95,897 യൂണിറ്റായി ഉയര്‍ന്നു. വാര്‍ഷിക വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ 13.4 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

MOST READ: പരീക്ഷണയോട്ടത്തിനിറങ്ങി ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; ചിത്രങ്ങള്‍ പുറത്ത്

2020 ഡിസംബറില്‍ 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി മാരുതി സുസുക്കി; കണക്കുകള്‍ ഇങ്ങനെ

ആള്‍ട്ടോയുടെയും എസ്-പ്രസോയുടെയും സംയുക്ത വില്‍പ്പന 2020 ഡിസംബറില്‍ 24,927 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 23,883 യൂണിറ്റായിരുന്നു. 4.4 ശതമാനം വില്‍പ്പന വര്‍ധന് ഉണ്ടായതായും കമ്പനി അറിയിച്ചു.

2020 ഡിസംബറില്‍ 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി മാരുതി സുസുക്കി; കണക്കുകള്‍ ഇങ്ങനെ

വാഗണ്‍ ആര്‍, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍, ടൂര്‍ S എന്നിവയുടെ വില്‍പ്പന കഴിഞ്ഞ മാസം മൊത്തം 77,641 യൂണിറ്റാണ്. 2019 ഡിസംബറില്‍ ഈ യൂണിറ്റുകളുടെ മൊത്തം വില്‍പ്പന 65,673 യൂണിറ്റുകളായിരുന്നു. വാര്‍ഷിക വില്‍പ്പനയില്‍ 18.2 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

MOST READ: പുതുതലമുറ സ്‌കോര്‍പിയോയുടെ അരങ്ങേറ്റ വിവരങ്ങള്‍ വെളിപ്പെടുത്തി

2020 ഡിസംബറില്‍ 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി മാരുതി സുസുക്കി; കണക്കുകള്‍ ഇങ്ങനെ

സി സെഗ്മെന്റ് സെഡാനായ സിയാസ് 1,270 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പന നടത്തിയത്. പോയ വര്‍ഷം വിറ്റ 1,786 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില്‍പ്പനയില്‍ 28.9 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. വിറ്റാര ബ്രെസ, എസ്-ക്രോസ്, എര്‍ട്ടിഗ, XL6, ജിപ്‌സി എന്നിവ ഉള്‍പ്പെടുന്നതാമ് മാരുതി സുസുക്കിയുടെ പാസഞ്ചര്‍ UV ശ്രേണി.

2020 ഡിസംബറില്‍ 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി മാരുതി സുസുക്കി; കണക്കുകള്‍ ഇങ്ങനെ

2020 ഡിസംബറില്‍ ഈ വിഭാഗത്തില്‍ വില്‍പ്പന വര്‍ധിപ്പിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു. 25,701 യൂണിറ്റായിരുന്നു കഴിഞ്ഞ മാസത്തെ വില്‍പ്പന. 2019 ഡിസംബറില്‍ വിറ്റ 23,808 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 8 ശതമാനം വളര്‍ച്ചയുണ്ടായി.

MOST READ: മിനി കണ്‍ട്രിമാന്‍ S JCW സ്വന്തമാക്കി യുവരാജ്; ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍

2020 ഡിസംബറില്‍ 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി മാരുതി സുസുക്കി; കണക്കുകള്‍ ഇങ്ങനെ

ഈക്കോയുടെ 11,215 യൂണിറ്റുകള്‍ വിറ്റഴിക്കാനും കമ്പനിക്ക് സാധിച്ചു. സൂപ്പര്‍ കാരി എല്‍സിവിയില്‍ 5,726 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി. പോയ വര്‍ഷം വിറ്റ 1,591 യൂണിറ്റുകളില്‍ നിന്ന് വലിയ കുതിപ്പാണ് വില്‍പ്പനയില്‍ ഉണ്ടായത്. ഏകദേശം 260 ശതമാനമാണ് വില്‍പ്പനയില്‍ വളര്‍ച്ച് രേഖപ്പെടുത്തുന്നത്.

2020 ഡിസംബറില്‍ 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി മാരുതി സുസുക്കി; കണക്കുകള്‍ ഇങ്ങനെ

മറ്റ് OEM-ലേക്കുള്ള വില്‍പ്പന (ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍) ഇരട്ടിയിലധികം വര്‍ദ്ധിച്ചു. മൊത്തക്കച്ചവടം 3,808 യൂണിറ്റാണ്. 1,360 യൂണിറ്റില്‍ നിന്ന് 180 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചു.

MOST READ: ഹോണ്ട BR-V മുതൽ റെനോ ക്യാപ്ച്ചർ വരെ; ഈ വർഷം നിരത്തൊഴിഞ്ഞ അഞ്ച് കാറുകൾ

2020 ഡിസംബറില്‍ 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി മാരുതി സുസുക്കി; കണക്കുകള്‍ ഇങ്ങനെ

അതേസമയം 2021 ജനുവരി മുതല്‍ തങ്ങളുടെ മുഴുവന്‍ മോഡല്‍ ശ്രേണിയുടെയും വില വര്‍ധിപ്പിക്കും. മോഡലുകള്‍ അനുസരിച്ച് വില വര്‍ധനവ് വ്യത്യാസപ്പെടാമെന്നും കമ്പനി അറിയിച്ചു. എന്നിരുന്നാലും കൃത്യമായ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

2020 ഡിസംബറില്‍ 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി മാരുതി സുസുക്കി; കണക്കുകള്‍ ഇങ്ങനെ

വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകള്‍ നികത്താനാണ് വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുത്തുന്നതെന്ന് കമ്പനി വ്യക്തമാക്കി. വര്‍ഷത്തിലുടനീളം വിവിധ ഇന്‍പുട്ട് ചെലവുകള്‍ കമ്പനിയെ പ്രതികൂലമായി ബാധിച്ചു, ഇപ്പോള്‍ മോഡലുകളുടെ വില ഉയര്‍ത്തി ഉപഭോക്താക്കളില്‍ ചില സ്വാധീനം ചെലുത്താനാണ് കമ്പനിയുടെ തീരുമാനം.

Most Read Articles

Malayalam
English summary
Maruti Suzuki Recorded 1,60,226 Units Sales In December 2020. Read in Malayalam.
Story first published: Friday, January 1, 2021, 12:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X