Just In
- 3 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 4 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 4 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
- 5 hrs ago
അഞ്ച് മാസത്തിനുള്ളില്‍ 10 ലക്ഷം റൈഡുകള്‍ പൂര്‍ത്തിയാക്കി റാപ്പിഡോ ഓട്ടോ
Don't Miss
- Movies
ചേട്ടാ ഈ സുനാമി എന്ന് വെച്ചാല്‍ എന്താ സംഭവം, മുകേഷിനോട് രമേഷ് പിഷാരടി, വീഡിയോ
- News
5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നു നീക്കി; കേരളത്തില്‍ ആശങ്ക ഇനി 369 പ്രദേശങ്ങളില്‍
- Sports
IND vs ENG: ഇംഗ്ലണ്ടിന് ഇപ്പോഴും അതറിയില്ല! ഏറ്റവും വലിയ വീക്ക്നെസ് ചൂണ്ടിക്കാട്ടി വോന്‍
- Finance
സർക്കാർ ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് ഉണ്ടായിരുന്ന നിരോധനം നീക്കി
- Lifestyle
ഉറക്കമില്ലായ്മയുണ്ടോ; ആദ്യം മാറ്റേണ്ടത് ഇവയെല്ലാമാണ്
- Travel
മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങള്‍ താണ്ടിയുള്ള കേദര്‍കാന്ത ട്രക്കിങ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അരങ്ങേറ്റത്തിന് മുന്നോടിയായി മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിന്റെ ചിത്രങ്ങള്‍ പുറത്ത്
പുതിയ C-ക്ലാസ് അഞ്ചാം തലമുറയുടെ ആഗോള അവതരണത്തിനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. പുതിയ മോഡലിനെ ഫെബ്രുവരി 23 (നാളെ) പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അവതരണത്തിന് മുന്നോടിയായി ഇപ്പോള്‍ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ചിത്രം ശ്രദ്ധിച്ചാല്‍ ഒരു ചെറിയ S-ക്ലാസ് എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്ന് വേണം പറയാന്‍. മുന്‍നിരയില്‍ നിന്നും പുറമേ മാത്രമല്ല, അകത്തും ഡിസൈന്‍ വളരെയധികം പ്രചോദനം ഉള്‍ക്കൊള്ളുന്നു.

സിലൗറ്റ് തന്നെ S-ക്ലാസിനെ അനുസ്മരിപ്പിക്കും. മുന്നിരയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഒതുക്കമുള്ളതാണെങ്കിലും അതേ രൂപരേഖ ചിത്രങ്ങളില്‍ വ്യക്തമാണ്. പുതിയ മോഡലിന്റെ മുന്‍ഭാഗം അല്പം മൂര്‍ച്ചയുള്ളതായി കാണപ്പെടുന്നു.

അതേസമയം പുതിയതും വലുതുമായ റേഡിയേറ്റര്‍ ഗ്രില്ലും വാഹനത്തിന് ലഭിക്കും. പിന്നെ നേര്‍ത്ത ഹെഡ്ലാമ്പുകളും സവിശേഷതയായി മാറുന്നു. പിന്നില്‍ തിരശ്ചീന ആകൃതിയിലുള്ള ടെയില്‍ ലൈറ്റുകള്‍ ഇടംപിടിക്കുന്നു.

ഇപ്പോള്‍ C-ക്ലാസ് നിലവിലുള്ള മോഡലില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്, മാത്രമല്ല നവീകരണം തീര്‍ച്ചയായും അതിന്റെ രൂപത്തില്‍ പുതുമ നല്കുന്നു, ഫാമിലി ഡിസൈന്‍ ഭാഷയുമായി വളരെയധികം പരിചിതമാണെന്ന് വേണം പറയാന്‍.
MOST READ: കാത്തിരിപ്പ് അവസാനിച്ചു, സഫാരിയെ വില്‍പ്പനയ്ക്കെത്തിച്ച് ടാറ്റ; വില 14.69 ലക്ഷം രൂപ

ടച്ച്സ്ക്രീന്‍ യൂണിറ്റ് പോലുള്ള ഫീച്ചറുകള്‍ ഭംഗിയായി സംയോജിപ്പിക്കകയും ടാബ്ലെറ്റ് സ്പോര്‍ട്സ് ചെയ്യുന്ന പുതിയ ഡാഷ്ബോര്‍ഡില്‍ നിന്ന് ആരംഭിച്ച് ചില പ്രത്യേക മാറ്റങ്ങള്‍ കമ്പനി വരുത്തിയും ചെയ്തിട്ടുണ്ട്.

അതേസമയം സ്ക്രീനുകളുടെ കൃത്യമായ സവിശേഷതകള്‍, അളവുകള്‍, വലുപ്പങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഇപ്പോഴും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാവ് ആ വിശദാംശങ്ങളെല്ലാം വാഹനത്തിന്റെ അവതരണ വേളയില്‍ മാത്രമാകും പങ്കുവെയ്ക്കുക.
MOST READ: റെനോയുടെ തുറുപ്പ്ചീട്ടാകാന്‍ കൈഗര്‍; ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങള്‍

അഡാപ്റ്റീവ് ഡാമ്പിംഗിനൊപ്പം ഇരട്ട-വിസ്ബോണ്‍ ഫ്രണ്ട്, മള്‍ട്ടി-ലിങ്ക് റിയര്‍ സസ്പെന്ഷന് എന്നിവ മോഡലിനായുള്ള മറ്റ് നവീകരണങ്ങളില്‍ ഉള്‍പ്പെടുന്നു. ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാവ് അവകാശപ്പെടുന്നതുപോലെ, പുതിയ MRA ആര്‍ക്കിടെക്ചര്‍ C-ക്ലാസ് സെഡാന്, എസ്റ്റേറ്റ്, കൂപ്പെ, കാബ്രിയോലെറ്റ് എന്നിവയ്ക്ക് അടിവരയിടും, കൂടാതെ പുതിയ GLC, GLC കൂപ്പെ എന്നിവയും.

നിരവധി അപ്ഡേറ്റുകള്‍ക്കിടയില്‍ ക്യാബിനുള്ളില്‍, പുതുതലമുറ C-ക്ലാസ് സെഡാന് അപ്ഡേറ്റുചെയ്ത MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കും. ഇതിന് പുതിയ ഡ്രൈവ് പൈലറ്റ് ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ ലഭിക്കുന്നു.

അന്താരാഷ്ട്ര വിപണികളിലെ അഞ്ചാം തലമുറ മെര്‍സിഡീസ് ബെന്‍സ് C ക്ലാസ് സെഡാന്റെ പവര്‍ട്രെയിന്‍ ലൈനപ്പില്‍ നാല് സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ഉള്‍പ്പെടും. EQ ബൂസ്റ്റ് മൈല്‍ഡ്-ഹൈബ്രിഡ്, EQ പവര്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഫംഗ്ഷനുകളും ഉള്‍പ്പെടുന്നു. AMG പെര്‍ഫോമന്‍സ് വേരിയന്റുകള്‍ക്ക് 2.0 ലിറ്റര്‍ V8 എഞ്ചിന് ലഭിക്കും.

ഔഡി A4, ബിഎംഡബ്ല്യു 3 സീരീസ്, ജാഗ്വര്‍ XE എന്നിവയ്ക്കെതിരെയാകും ഇത് വിപണിയില്‍ മത്സരിക്കുക. 2021-ല്‍ മെര്‍സിഡീസ് ബെന്‍സ് പുതിയ മോഡലുകള്‍, അപ്ഡേറ്റ് ചെയ്ത പതിപ്പുകള്‍ ഉള്‍പ്പെടെ 15 മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. പുതിയ തലമുറ C-ക്ലാസ് അതിലൊന്നാണ്.