EQS ഇലക്ട്രിക് ആഢംബര സെഡാനും ഇന്ത്യയിലേക്ക്, വെബ്സൈറ്റിൽ ഉൾപ്പെടുത്തി മെർസിഡീസ്

അടുത്തിടെ അന്താരാഷ്‌ട്ര വിപണികളിൽ പരിചയപ്പെടുത്തിയ EQS ഇലക്ട്രിക് ആഢംബര സെഡാനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുത്ത് മെർസിഡീസ് ബെൻസ്. അതിന്റെ ഭാഗമായി "ഉടൻ വരുന്നു" എന്ന തലക്കെട്ടോടെ വാഹനത്തെ ബ്രാൻഡിന്റെ ഇന്ത്യ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിരിക്കുകയാണ് കമ്പനി.

EQS ഇലക്ട്രിക് ആഢംബര സെഡാനും ഇന്ത്യയിലേക്ക്, വെബ്സൈറ്റിൽ ഉൾപ്പെടുത്തി മെർസിഡീസ്

ഇലക്ട്രിക് വെഹിക്കിൾ ആർക്കിടെക്ചർ (EVA) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലാണ് EQS എന്നതും ശ്രദ്ധേയമാണ്. S-ക്ലാസ് സെഡാന് തുല്യമായ ഇലക്ട്രിക് ബദലായിരിക്കും ഇതെന്നാണ് മെർസിഡീസിന്റെ വിശ്വാസം.

EQS ഇലക്ട്രിക് ആഢംബര സെഡാനും ഇന്ത്യയിലേക്ക്, വെബ്സൈറ്റിൽ ഉൾപ്പെടുത്തി മെർസിഡീസ്

കാഴ്ച്ചയിൽ ശരിക്കും അത്യാധുനികമാണ് EQS ഇലക്ട്രിക് സെഡാൻ. ഇന്റഗ്രേറ്റഡ് എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള എൽ‌ഇഡി ഹെഡ്‌ലാമ്പുകളും എൽ‌ഇഡി ടെയിൽ‌ ലൈറ്റുകളും വളരെ മനോഹരമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

MOST READ: 276 bhp കരുത്തോടെ പുത്തൻ കോന N പുറത്തിറക്കി ഹ്യുണ്ടായി

EQS ഇലക്ട്രിക് ആഢംബര സെഡാനും ഇന്ത്യയിലേക്ക്, വെബ്സൈറ്റിൽ ഉൾപ്പെടുത്തി മെർസിഡീസ്

എൽ‌ഇഡി സ്ട്രിപ്പുകൾ കൊണ്ട് ഇവയെ പരസ്പരം ബന്ധിപ്പിക്കാനും മെർസിഡീസ് തയാറായിട്ടുണ്ട്. അകത്തളത്ത് ബ്രാൻഡിന്റെ ഏറ്റവും പുതിയ MBUX ഹൈപ്പർസ്ക്രീൻ ലഭിക്കുന്ന ആദ്യത്തെ കാറാണ് EQS എന്ന പ്രത്യേകതയുമുണ്ട്.

EQS ഇലക്ട്രിക് ആഢംബര സെഡാനും ഇന്ത്യയിലേക്ക്, വെബ്സൈറ്റിൽ ഉൾപ്പെടുത്തി മെർസിഡീസ്

മൂന്ന് വ്യക്തിഗത ഇൻഫർമോഷൻ ഡിസ്പ്ലേകൾ ഉൾക്കൊള്ളുന്ന ഒരു വലിയ ഗ്ലാസ് ഡാഷ്‌ബോർഡിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ഫ്രണ്ട് യാത്രക്കാർക്കുള്ള മൂന്നാമത്തെ ഡിസ്‌പ്ലേ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

MOST READ: എംപിവി മോഡലിനെ അടുത്ത വർഷം ആദ്യം കാണാം, സ്ഥിരീകരിച്ച് കിയ ഇന്ത്യ

EQS ഇലക്ട്രിക് ആഢംബര സെഡാനും ഇന്ത്യയിലേക്ക്, വെബ്സൈറ്റിൽ ഉൾപ്പെടുത്തി മെർസിഡീസ്

ആഗോള വിപണിയിൽ മെർസിഡീസ് ബെൻസ് EQS രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഇതിൽ EQS 450 പ്ലസ്, EQS 580 4 മാറ്റിക് എന്നിവ ഉൾപ്പെടുന്നു. എന്നാൽ രണ്ടിലും ഒരേ 107.8 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

EQS ഇലക്ട്രിക് ആഢംബര സെഡാനും ഇന്ത്യയിലേക്ക്, വെബ്സൈറ്റിൽ ഉൾപ്പെടുത്തി മെർസിഡീസ്

ഒരൊറ്റ ചാർജിൽ പരമാവധി 770 കിലോമീറ്റർ (WLTP സൈക്കിൾ) EQS ഇലക്ട്രിക് സെഡാൻ വാഗ്ദാനം ചെയ്യുമെന്നും ഉയർന്ന വേഗത മണിക്കൂറിൽ 210 കിലോമീറ്ററായി പരിമിതപ്പെടുത്തുമെന്നും മെർസിഡീസ് ബെൻസ് അവകാശപ്പെടുന്നു.

MOST READ: ഈക്കോയുടെ കാര്‍ഗോ വേരിയന്റ് നവീകരിച്ച് മാരുതി സുസുക്കി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

EQS ഇലക്ട്രിക് ആഢംബര സെഡാനും ഇന്ത്യയിലേക്ക്, വെബ്സൈറ്റിൽ ഉൾപ്പെടുത്തി മെർസിഡീസ്

334 bhp കരുത്തിൽ 458 Nm torque ഉത്പാദിപ്പിക്കുന്ന പിൻവശത്ത് ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറാണ് EQS 450 പ്ലസിൽ പ്രവർത്തിക്കുന്നത്. മറുവശത്ത് EQS 580 4 മാറ്റിക്കിൽ ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് പരമാവധി 532 bhp പവറും 856 Nm torque ഉം വികസിപ്പിക്കും.

EQS ഇലക്ട്രിക് ആഢംബര സെഡാനും ഇന്ത്യയിലേക്ക്, വെബ്സൈറ്റിൽ ഉൾപ്പെടുത്തി മെർസിഡീസ്

110 കിലോവാട്ട് DC ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ EQS ഇലക്‌ട്രിക് സെഡാന് വെറും 35 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാൻ കഴിയും. അതേസമയം 240 വോൾട്ട് ഹോം വാൾ ചാർജറിലൂടെ 10 ശതമാനത്തിൽ നിന്ന് പൂർണമായി ബാറ്ററി ചാർജ് ചെയ്യാൻ 12 മണിക്കൂർ സമയം വേണ്ടി വരും.

Most Read Articles

Malayalam
English summary
Mercedes-Benz India Listed EQS Electric Sedan In Website Launch Soon. Read in Malayalam
Story first published: Tuesday, April 27, 2021, 17:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X