ആഢംബരത്തിനു മാറ്റുകൂട്ടും; പുത്തൻ മെർസിഡീസ് S-ക്ലാസ് ജൂൺ അവസാനത്തോടെ എത്തിയേക്കും

പുതിയ മെർസിഡീസ് ബെൻസ് S-ക്ലാസ് ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. ആഢംബര ലിമോസിന്റെ ആറ് സിലിണ്ടർ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉൾക്കൊള്ളുന്ന സ്പെഷ്യൽ ലോഞ്ച് എഡിഷനായിരിക്കും ആദ്യഘട്ടത്തിൽ വിൽപ്പനയ്‌ക്കെത്തുക.

ആഢംബരത്തിനു മാറ്റുകൂട്ടും; പുത്തൻ മെർസിഡീസ് S-ക്ലാസ് ജൂൺ അവസാനത്തോടെ എത്തിയേക്കും

കഴിഞ്ഞ വർഷം പരിചയപ്പെടുത്തിയ പുതുതലമുറ S-ക്ലാസ് നിലവിലുള്ള മുൻനിര ആഢംബര സെഡാനേക്കാൾ വലുതാണ്. കൂടാതെ ധാരാളം സാങ്കേതികവിദ്യകളും അണിനിരത്തിയാണ് വാഹനത്തെ ജർമൻ ബ്രാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ആഢംബരത്തിനു മാറ്റുകൂട്ടും; പുത്തൻ മെർസിഡീസ് S-ക്ലാസ് ജൂൺ അവസാനത്തോടെ എത്തിയേക്കും

സിബിയു ഇറക്കുമതി ഉൽപ്പന്നമായാണ് മെർസിഡീസ് ബെൻസ് S-ക്ലാസ് സ്പെഷ്യൽ ലോഞ്ച് എഡിഷൻ ഇന്ത്യയിലെത്തുക. എന്നിരുന്നാലും മുൻനിര സെഡാന്റെ സവിശേഷതകളുടെ നീണ്ട പട്ടികയിൽ ചിലത് പ്രാദേശികമായി കൂട്ടിച്ചേർത്ത മോഡലുകളിൽ ഓപ്ഷനുകളായി ലഭ്യമായേക്കും എന്ന സൂചനയുമുണ്ട്.

MOST READ: അടിമുടി മാറ്റങ്ങളുമായി അഞ്ചാംതലമുറയിലേക്ക് കിയ സ്‌പോർടേജ്

ആഢംബരത്തിനു മാറ്റുകൂട്ടും; പുത്തൻ മെർസിഡീസ് S-ക്ലാസ് ജൂൺ അവസാനത്തോടെ എത്തിയേക്കും

S-ക്ലാസ് ലോഞ്ച് എഡിഷനിൽ മെർസിഡീസിന്റെ പുതിയ 'ഡിജിറ്റൽ ലൈറ്റ്' എൽഇഡി ഹെഡ്‌ലാമ്പുകൾ അവതരിപ്പിക്കും. റോഡ് ഉപരിതലത്തിൽ ചിഹ്നങ്ങളും മാർഗനിർദ്ദേശങ്ങളും പ്രദർശിപ്പിക്കാൻ യൂണിറ്റുകൾക്ക് കഴിവുണ്ടെന്ന് പറയപ്പെടുന്നു.

ആഢംബരത്തിനു മാറ്റുകൂട്ടും; പുത്തൻ മെർസിഡീസ് S-ക്ലാസ് ജൂൺ അവസാനത്തോടെ എത്തിയേക്കും

ലോഞ്ച് എഡിഷനിൽ പോപ്പ്-ഔട്ട് ഡോർ ഹാൻഡിലുകളും ഏറ്റവും പ്രധാനപ്പെട്ട റിയർ-വീൽ സ്റ്റിയറിംഗും ഘടിപ്പിക്കും. ആഢംബര ലിമോസിനെ മെർസിഡീസ് വളരെയധികം ചടുലവും തന്ത്രപരവുമാക്കും. കൂടുതൽ ആക്രമണാത്മക ഡിസൈൻ ഘടകങ്ങളും അലോയ് വീലുകളും ഉള്ള കാറുകൾക്ക് സ്പോർട്ടിയർ ലുക്ക് നൽകുന്ന എഎംജി ലൈൻ വേരിയന്റും ലോഞ്ച് എഡിഷനിൽ ഉൾപ്പെടുത്തിയേക്കും.

MOST READ: നെക്‌സോണിന്റെ റൂഫ് റെയിലില്‍ വീണ്ടും മാറ്റം പരീക്ഷിച്ച് ടാറ്റ

ആഢംബരത്തിനു മാറ്റുകൂട്ടും; പുത്തൻ മെർസിഡീസ് S-ക്ലാസ് ജൂൺ അവസാനത്തോടെ എത്തിയേക്കും

കാറിന്റെ ക്യാബിനകത്തേക്ക് നോക്കിയാൽ സ്റ്റിയറിംഗിന് പിന്നിൽ ഇരിക്കുന്ന 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയുള്ള ഡിജിറ്റൽ ഹെവി ഡാഷ്‌ബോർഡും സെന്റർ കൺസോളിന്റെ ഒരു പ്രധാന ഭാഗം ഏറ്റെടുക്കുന്ന മെർസിഡീസിന്റെ പുതിയ 12.8 ഇഞ്ച് പോർട്രെയിറ്റ് ഓറിയന്റഡ് ടച്ച്‌സ്‌ക്രീനും തന്നെയാകും നിങ്ങളെ ഏറ്റവും ആകർഷിക്കുക.

ആഢംബരത്തിനു മാറ്റുകൂട്ടും; പുത്തൻ മെർസിഡീസ് S-ക്ലാസ് ജൂൺ അവസാനത്തോടെ എത്തിയേക്കും

പുതിയ OLED ടച്ച്‌സ്‌ക്രീൻ മെർസിഡീസിന്റെ ഏറ്റവും പുതിയ MBUX സിസ്റ്റം (NTG7) പ്രവർത്തിപ്പിക്കും. കൂടാതെ ഫേഷ്യൽ, വോയ്‌സ്, ഫിംഗർപ്രിന്റ് തിരിച്ചറിയൽ എന്നിവയും അത്യാഢംബര സെഡാൻ അവതരിപ്പിക്കും. MBUX സിസ്റ്റത്തിന് എയർ അപ്‌ഡേറ്റുകളും ലഭിക്കും. 16 ജിബി റാമിനൊപ്പം 320 ജിബി മൂല്യമുള്ള സ്റ്റോറേജും ഇതിലുണ്ടാകും.

MOST READ: ഹൈബ്രിഡ് പവർട്രെയിനൊപ്പം മാവെറിക് കോംപാക്ട് പിക്കപ്പ് അവതരിപ്പിച്ച് ഫോർഡ്

ആഢംബരത്തിനു മാറ്റുകൂട്ടും; പുത്തൻ മെർസിഡീസ് S-ക്ലാസ് ജൂൺ അവസാനത്തോടെ എത്തിയേക്കും

64 കളർ ആക്റ്റീവ് ആംബിയന്റ് ലൈറ്റിംഗ്, ബർമസ്റ്റർ 4D സറൗണ്ട് സൗണ്ട് സിസ്റ്റം, മസാജിംഗ് സീറ്റുകൾ എന്നിവ ലോഞ്ച് എഡിഷൻ മോഡലുകളിൽ കമ്പനി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. S-ക്ലാസിൽ ലെഗ് റെസ്റ്റും മസാജ് ഫംഗ്ഷനും ഉപയോഗിച്ച് ക്രമീകരിക്കാനും സാധ്യതയുണ്ട്.

ആഢംബരത്തിനു മാറ്റുകൂട്ടും; പുത്തൻ മെർസിഡീസ് S-ക്ലാസ് ജൂൺ അവസാനത്തോടെ എത്തിയേക്കും

പിന്നിൽ നിന്ന് കോ-ഡ്രൈവർ സീറ്റ് ക്രമീകരിക്കാൻ യാത്രക്കാരെ അനുവദിക്കുന്ന ഒരു ചൗഫിയർ പാക്കേജും ശ്രദ്ധേയമാകും. ഇതോടൊപ്പം പിൻസീറ്റ് യാത്രക്കാർക്കായി സീറ്റ് എന്റർടൈൻമെന്റ് സ്‌ക്രീനുകൾ, കാറിലെ വിവിധ പ്രവർത്തനങ്ങൾക്കുള്ള സെന്റർ ടാബ്‌ലെറ്റ് കൺട്രോളർ എന്നിവയും മെർസിഡീസ് വാഗ്‌ദാനം ചെയ്യും.

ആഢംബരത്തിനു മാറ്റുകൂട്ടും; പുത്തൻ മെർസിഡീസ് S-ക്ലാസ് ജൂൺ അവസാനത്തോടെ എത്തിയേക്കും

ആഢംബര ലിമോസിൻ റിയർ ഫ്രണ്ട് എയർബാഗുകൾ കൊണ്ട് വരും എന്നതാണ് S-ക്ലാസിന്റെ മറ്റൊരു സവിശേഷത. ഡിസൈനോ ഡയമണ്ട് വൈറ്റ്, ഫീനിക്സ് ബ്ലാക്ക്, ആന്ത്രാസൈറ്റ് ബ്ലൂ, റുബെലൈറ്റ് റെഡ്, എമറാൾഡ് ഗ്രീൻ എന്നീ അഞ്ച് നിറങ്ങളിൽ വാഹനം തെരഞ്ഞെടുക്കാൻ സാധിക്കും.

ആഢംബരത്തിനു മാറ്റുകൂട്ടും; പുത്തൻ മെർസിഡീസ് S-ക്ലാസ് ജൂൺ അവസാനത്തോടെ എത്തിയേക്കും

S-ക്ലാസ് ലോഞ്ച് എഡിഷൻ ഡീസൽ 400d 4 മാറ്റിക്, പെട്രോൾ 450 4 മാറ്റിക് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലായിരിക്കും ഇന്ത്യയിലെത്തുക. ഓൾ-വീൽ ഡ്രൈവും 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും രണ്ട് വേരിയന്റുകളിലും സ്റ്റാൻഡേർഡ് ആയിരിക്കും.

Most Read Articles

Malayalam
English summary
Mercedes-Benz Will Introduce The New S-class Launch Edition In India Around 2021 June End. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X