പുറംപോലെ അകവും പ്രീമിയം, എംജി ആസ്റ്റർ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

ZS ഇലക്‌ട്രിക്കിന്റെ പെട്രോൾ പതിപ്പ് എത്തുന്നു എത്തുന്നു എന്നുപറയാൻ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ഈ വർഷം ഉത്സവ സീസണോടുകൂടി വാഹനത്തെ വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് എംജി സ്ഥിരീകരിച്ചിട്ടുണ്ട്.

പുറംപോലെ അകവും പ്രീമിയം, എംജി ആസ്റ്റർ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

ഹെക്‌ടറിലൂടെ നേടിയ വിജയം ZS ഇലക്‌ട്രിക്കിലേക്ക് തുടർന്നപ്പോൾ ഇതിന്റെ പെട്രോൾ പതിപ്പിലൂടെ കൂടുതൽ വിശ്വാസീയത നേടിയെടുക്കാനാണ് എംജി തുനിയുന്നുത്. ആസ്റ്റർ എന്ന് പേരിട്ടാണ് കമ്പനി ഈ പെട്രോൾ കാറിനെ പരിചയപ്പെടുത്താൻ ഒരുങ്ങുന്നതും.

പുറംപോലെ അകവും പ്രീമിയം, എംജി ആസ്റ്റർ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

അരങ്ങേറ്റം കുറിക്കുന്നതിനു മുന്നോടിയായുള്ള ആസ്റ്റ്റിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനിയിപ്പോൾ. പ്രീമിയം വില നിലവാരത്തിലുള്ള ഇവി വേരിയന്റിന് വിപണിയിൽ നിന്നും മികച്ച പ്രതികരണമാണ് എംജിക്ക് ലഭിക്കുന്നത്.

MOST READ: പുതുവഴികൾ തേടി ഗ്രേറ്റ് വാൾ മോട്ടോർസ്; ഇന്ത്യൻ അരങ്ങേറ്റം സാധ്യമായേക്കും

പുറംപോലെ അകവും പ്രീമിയം, എംജി ആസ്റ്റർ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

പെട്രോൾ വേരിയന്റിനെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായി അവതരിപ്പിച്ച് വിൽപ്പന കൂട്ടുകയാണ് എംജി പദ്ധതിയിട്ടിരിക്കുന്നതും. കോം‌പാക്‌ട് ക്രോസ്ഓവറിന്റെ പുതിയൊരു പരീക്ഷണയോട്ട ചിത്രം റഷ്‍‌ലൈൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

പുറംപോലെ അകവും പ്രീമിയം, എംജി ആസ്റ്റർ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

പുറംമോടിയെ കുറിച്ച് ഇതിനകം തന്നെ വ്യക്തമായ സൂചന ലഭിച്ചിരിന്നെങ്കിലും അകത്തളത്തിനെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പുതിയ സ്പൈ ചിത്രങ്ങളിൽ ഇക്കാര്യങ്ങളും മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

MOST READ: യാരിസിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ടൊയോട്ട; മാറ്റങ്ങള്‍ ഇങ്ങനെ

പുറംപോലെ അകവും പ്രീമിയം, എംജി ആസ്റ്റർ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

പ്രതീക്ഷിച്ചതുപോലെ, എം‌ജി ആസ്റ്റർ പെട്രോൾ വേരിയന്റ് ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തന്നെയാകും വാഗ്‌ദാനം ചെയ്യുക. ഇത് അന്താരാഷ്ട്ര മോഡലിൽ ലഭ്യമായതിന് സമാനമാണ് എന്നകാര്യവും ഏറെ സ്വീകാര്യമാണ്.

പുറംപോലെ അകവും പ്രീമിയം, എംജി ആസ്റ്റർ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 360 ഡിഗ്രി ക്യാമറ, നാവിഗേഷൻ തുടങ്ങിയവ ഉൾക്കൊള്ളുന്ന 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് സിസ്റ്റമാണ് ആസ്റ്ററിൽ എംജി ഉപയോഗിക്കുന്നത്. ഇൻസ്ട്രുമെന്റ് പാനലിൽ ഒരു കളർ മൾട്ടി-ഇൻഫോ ഡിസ്പ്ലേയും കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്.

MOST READ: തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ വില വര്‍ധനവുമായി ബിഎംഡബ്ല്യു

പുറംപോലെ അകവും പ്രീമിയം, എംജി ആസ്റ്റർ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

ഇത് ടയർ പ്രെഷർ പോലുള്ള സുപ്രധാന വിവരങ്ങൾ നൽകുന്നതിനൊപ്പം വിവിധ വാഹന ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള ഒരു ഇന്റർഫേസായി പ്രവർത്തിക്കുകയും ചെയ്യും. ലൈൻ വേരിയന്റുകളിൽ മുകളിൽ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലിസ്റ്റർ ലഭിക്കും.

പുറംപോലെ അകവും പ്രീമിയം, എംജി ആസ്റ്റർ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

സെന്റർ കൺസോൾ സ്പോർട്ടിംഗ് ഗ്ലോസി ആപ്ലിക്ക് ഉപയോഗിച്ച് പൂർണമായും കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണികളിൽ എം‌ജി ZS-ന് അടുത്തിടെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചുവെങ്കിലും നിലവിൽ ഇന്ത്യയിൽ പ്രചരിക്കുന്ന പ്രോട്ടോടൈപ്പുകൾ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ്.

പുറംപോലെ അകവും പ്രീമിയം, എംജി ആസ്റ്റർ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

2021 എം‌ജി ആസ്റ്ററിന് പുതുക്കിയ എൽ‌ഇഡി ഹെഡ്‌ലാമ്പുകളും റേഡിയേറ്റർ ഗ്രില്ലും റീ-പ്രൊഫൈൽ‌ഡ് ബമ്പറുകളും പുതിയ ടെയിൽ ‌ലൈറ്റ് വിശദാംശങ്ങളും ലഭിക്കുന്നു. ഷീറ്റ് മെറ്റൽ രൂപകൽപ്പന കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ മുന്നോട്ട് കൊണ്ടുപോയി. ഇതുതന്നെയാകും ഇന്ത്യയിലും എത്തിക്കുകയെന്ന് പ്രതീക്ഷിക്കാം.

പുറംപോലെ അകവും പ്രീമിയം, എംജി ആസ്റ്റർ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാകും ആസ്റ്റർ ഇന്ത്യയിലെത്തുക. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും വാഹനത്തിൽ ഇടംപിടിക്കും.

പുറംപോലെ അകവും പ്രീമിയം, എംജി ആസ്റ്റർ എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ കാണാം

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഫ്രണ്ട് കൊളീഷൻ വാർണിംഗ്, ഹാൻഡ്സ് ഫ്രീ ഓട്ടോ പാർക്കിംഗ് തുടങ്ങിയ അത്യാധുനിക ഡ്രൈവർ സഹായ സവിശേഷതകളും എംജി ആസ്റ്ററിൽ ഇടംപിടിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Astor SUV Spied Again Interior Details Are Out. Read in Malayalam
Story first published: Saturday, May 1, 2021, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X