വില്‍പ്പനയില്‍ വന്‍ വളര്‍ച്ച കൈവരിച്ച് എംജി മോട്ടോര്‍; മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

2021 മാര്‍ച്ചില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന രജിസ്റ്റര്‍ ചെയ്തതായി പ്രഖ്യാപിച്ച് എംജി മോട്ടോര്‍. കഴിഞ്ഞ മാസം 5,528 യൂണിറ്റുകള്‍ വില്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.

വില്‍പ്പനയില്‍ വന്‍ വളര്‍ച്ച കൈവരിച്ച് എംജി മോട്ടോര്‍; മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ വിറ്റ യൂണിറ്റിനേക്കാള്‍ 264 ശതമാനം കൂടുതലാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 മാര്‍ച്ചില്‍ 1,518 യൂണിറ്റുകളാണ് എംജി വിറ്റത്. ഹെക്ടര്‍, ZS ഇവി എന്നിവയാണ് ഏറ്റവുമധികം വില്‍പ്പന നടത്തിയതെന്നും കമ്പനി അറിയിച്ചു.

വില്‍പ്പനയില്‍ വന്‍ വളര്‍ച്ച കൈവരിച്ച് എംജി മോട്ടോര്‍; മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

എംജി കാറുകളുടെ കാത്തിരിപ്പ് കാലയളവ് മിക്ക മോഡലുകള്‍ക്കും 2-3 മാസമാണെന്ന് കമ്പനി വ്യക്തമാക്കി. മൈല്‍സിനൊപ്പമുള്ള സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെയും ഓറിക്സിനൊപ്പം സൂംകാര്‍ പദ്ധതികളുടെയും ഭാഗമായി എംജി ZS ഇവി നിലവില്‍ ഓഫര്‍ ചെയ്യുന്നു.

MOST READ: കേരളത്തിൽ പരീക്ഷണയോട്ടത്തിനിടെ ക്യാമറയിൽ കുടുങ്ങി സിട്രൺ C3 എയർക്രോസ്

വില്‍പ്പനയില്‍ വന്‍ വളര്‍ച്ച കൈവരിച്ച് എംജി മോട്ടോര്‍; മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

2020-ല്‍ വാഹന നിര്‍മാതാവ് തങ്ങളുടെ ഏറ്റവും വലിയ ഓഫറായ എംജി ഗ്ലോസ്റ്റര്‍ അവതരിപ്പിച്ചു. നിലവില്‍ എംജിയുടെ ഇന്ത്യയിലെ ഉല്‍പന്ന പോര്‍ട്ട്ഫോളിയോ യുവികള്‍ നിറഞ്ഞതാണ്. എംജി 2021 ഫെബ്രുവരിയില്‍ പോലും 4,329 യൂണിറ്റുകളില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു.

വില്‍പ്പനയില്‍ വന്‍ വളര്‍ച്ച കൈവരിച്ച് എംജി മോട്ടോര്‍; മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

'2021 മാര്‍ച്ചില്‍ നേടിയ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പന വളരെ പ്രോത്സാഹജനകമാണെന്ന് എംജി മോട്ടോര്‍ ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ രാകേഷ് സിദാന പറഞ്ഞു. ഈ മാസത്തില്‍ ഹെക്ടറിന് 6,000-ല്‍ അധികം ബുക്കിംഗുകള്‍ ലഭിച്ചപ്പോള്‍ ഗ്ലോസ്റ്റര്‍, പ്രീമിയം എസ്‌യുവി വിഭാഗത്തില്‍ മുന്നേറ്റം തുടരുകയാണ്.

MOST READ: യുവാക്കള്‍ തങ്ങളുടെ ആദ്യ വാഹനമായി ഇലക്ട്രിക് കാറുകള്‍ വാങ്ങണമെന്ന ആഹ്വാനവുമായി ഡല്‍ഹി മന്ത്രി

വില്‍പ്പനയില്‍ വന്‍ വളര്‍ച്ച കൈവരിച്ച് എംജി മോട്ടോര്‍; മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

'എന്നിരുന്നാലും, ആഗോളതലത്തില്‍ അര്‍ദ്ധചാലക ചിപ്പുകളുടെ കുറവും കൊവിഡിന്റെ രണ്ടാം തരംഗവും കാരണം വിതരണ ശൃംഖലയില്‍ ഒരു തടസ്സം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന നല്‍കി.

വില്‍പ്പനയില്‍ വന്‍ വളര്‍ച്ച കൈവരിച്ച് എംജി മോട്ടോര്‍; മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, നിരവധി മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലേക്ക് എംജിയില്‍ നിന്നും എത്താനിരിക്കുന്നത്. ഇതില്‍ ZS പെട്രോള്‍ മോഡലാണ് പ്രധാനി.

MOST READ: തലമുറ മാറ്റത്തിനൊരുങ്ങി വിറ്റാര ബ്രെസ, എത്തുന്നത് ആറ് എയർബാഗുകളും സൺറൂഫും പോലുള്ള സവിശേഷതകളുമായി

വില്‍പ്പനയില്‍ വന്‍ വളര്‍ച്ച കൈവരിച്ച് എംജി മോട്ടോര്‍; മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. എംജി ZS എസ്‌യുവി ഇതിനകം വിവിധ അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്കെത്തിക്കുന്നുണ്ട്.

വില്‍പ്പനയില്‍ വന്‍ വളര്‍ച്ച കൈവരിച്ച് എംജി മോട്ടോര്‍; മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

1.5 ലിറ്റര്‍ യൂണിറ്റ്, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റ് എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വാഹനം അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്ക് എത്തുന്നു. എന്നിരുന്നാലും, ഇന്ത്യ-സ്‌പെക്ക് പതിപ്പിന് 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: സെറാമിക് കോട്ടിംഗ് സേവനം ആരംഭിച്ച് ടാറ്റ; വില വിവരങ്ങള്‍ ഇതാ

വില്‍പ്പനയില്‍ വന്‍ വളര്‍ച്ച കൈവരിച്ച് എംജി മോട്ടോര്‍; മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 104 bhp കരുത്തും 141 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റ് 162 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഉപയോഗിച്ച് വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
English summary
MG Motor India Register Highest Sales In March, Read To Find More. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X