സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും AI സാങ്കേതികവിദ്യയുമായി Astor എസ്‌യുവി അവതരിപ്പിച്ച് MG

എം‌ജി മോട്ടോർ ഇന്ത്യ ആഭ്യന്തര വിപണിയിൽ ഹെക്ടർ മിഡ്‌സൈസ് എസ്‌യുവിയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്, തുടർന്ന് ZS ഇവിയുടെ വരവോടെ തങ്ങളുടെ ശ്രേണി വിപുലീകരിച്ചു.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും AI സാങ്കേതികവിദ്യയുമായി Astor എസ്‌യുവി അവതരിപ്പിച്ച് MG

ഇപ്പോൾ പ്രാദേശിക പോർട്ട്‌ഫോളിയോ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, എം‌ജി ഇന്ന് ആസ്റ്റർ എന്ന് വിളിക്കപ്പെടുന്ന ZS -ന്റെ പെട്രോൾ-പവർ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ആസ്റ്റർ അടുത്ത മാസം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും, ഇതിനകം തന്നെ വാഹനം രാജ്യമെമ്പാടുമുള്ള ഷോറൂമുകളിൽ എത്തിത്തുടങ്ങി.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും AI സാങ്കേതികവിദ്യയുമായി Astor എസ്‌യുവി അവതരിപ്പിച്ച് MG

എംജി ആസ്റ്റർ നേരിട്ട് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്ക്സ്, റെനോ ഡസ്റ്റർ, സ്കോഡ കുഷാഖ് എന്നിവയ്‌ക്കൊപ്പം മത്സരാധിഷ്ഠിത മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിൽ മത്സരിക്കുന്നു.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും AI സാങ്കേതികവിദ്യയുമായി Astor എസ്‌യുവി അവതരിപ്പിച്ച് MG

മൊത്തം 4.3 m നീളമുള്ള വാഹനം നിർമ്മാതാക്കളുടെ മോഡൽ നിരയിൽ ഹെക്ടറിന് താഴെയായി സ്ഥാപിക്കും. ഇലക്ട്രിക് സഹോദരനുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്റേണൽ കംബസ്റ്റൻ എൻജിനുള്ള ആസ്റ്ററിന് സ്വയം വ്യത്യസ്തമാക്കുന്നതിന് നിരവധി വിഷ്വൽ അപ്‌ഡേറ്റുകൾ ലഭിക്കുന്നു.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും AI സാങ്കേതികവിദ്യയുമായി Astor എസ്‌യുവി അവതരിപ്പിച്ച് MG

യുണീക്ക് ഇൻസേർട്ടുകളുള്ള ഒരു ഹെക്സഗണൽ ക്രോം ഫ്രണ്ട് ഗ്രില്ല്, സമഗ്രമായ ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, വിശാലമായ സെൻട്രൽ എയർ ഇൻടേക്ക്, സ്പോർട്ടി ബമ്പർ സെക്ഷൻ, റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ഗ്രേ റൂഫ് റെയിലുകൾ, ചെറുതായി ചരിഞ്ഞ റൂഫ് തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിന് ലഭിക്കുന്നു. എതിരാളികളിൽ നിന്ന് ആസ്റ്ററിനെ വേർതിരിച്ചറിയാൻ, എംജി വിപുലമായ സവിശേഷതകളും സാങ്കേതികവിദ്യകളും വാഹനത്തിൽ ചേർത്തിട്ടുണ്ട്.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും AI സാങ്കേതികവിദ്യയുമായി Astor എസ്‌യുവി അവതരിപ്പിച്ച് MG

* ഹോക്ക്-ഐ എൽഇഡി ഹെഡ്‌ലാമ്പുകൾ

* ക്രോം പതിച്ച ഗ്രില്ല്

* സ്പ്ലിറ്റ്-എൽഇഡി ടെയിൽലാമ്പുകൾ

* 17 ഇഞ്ച് അലോയി വീലുകൾ

* ഇരട്ട എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ

* റൂഫ് റെയിലുകൾ

* ഓൾ റൗണ്ട് ബോഡി ക്ലാഡിംഗ്

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും AI സാങ്കേതികവിദ്യയുമായി Astor എസ്‌യുവി അവതരിപ്പിച്ച് MG

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ പ്രിവൻഷൻ, സ്പീഡ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിങ്ങനെയുള്ള ലെവൽ 2 ADAS അധിഷ്ഠിത സാങ്കേതികവിദ്യകളുമായി എക്യുപ്മെന്റ് പട്ടിക വരുന്നു.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും AI സാങ്കേതികവിദ്യയുമായി Astor എസ്‌യുവി അവതരിപ്പിച്ച് MG

മറ്റ് സേഫ്റ്റി ഫീച്ചറുകൾ:

* ആറ് എയർബാഗുകൾ

* ഇലക്ട്രിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP)

* ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TSC)

* ABS + EBD

* ഹിൽ ഡിസന്റ് കൺട്രോൾ (HDC)

* 360 ഡിഗ്രി ക്യാമറ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും AI സാങ്കേതികവിദ്യയുമായി Astor എസ്‌യുവി അവതരിപ്പിച്ച് MG

ഇന്ത്യയിൽ റഡാർ അധിഷ്‌ഠിത സുരക്ഷയും ഡ്രൈവർ അസിസ്റ്റ് സവിശേഷതകളും നൽകുന്ന ആദ്യ ഇടത്തരം എസ്‌യുവിയായി ആസ്റ്റർ മാറും, ഇത് വാഹനത്തെ ശ്രദ്ധേയമാക്കാം.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും AI സാങ്കേതികവിദ്യയുമായി Astor എസ്‌യുവി അവതരിപ്പിച്ച് MG

ക്യാബിന് 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇ-സിം കണക്റ്റിവിറ്റിയും നൽകുന്നു കൂടാതെ വാഹനത്തിൽ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പേഴ്സണൽ അസിസ്റ്റന്റും വരുന്നു.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും AI സാങ്കേതികവിദ്യയുമായി Astor എസ്‌യുവി അവതരിപ്പിച്ച് MG

മറ്റ് സവശേഷതകൾ:

* 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

* പവർ അഡ്ജസ്റ്റബിൾ സീറ്റുകൾ

* ഡ്രൈവ്, സ്റ്റിയറിംഗ് മോഡുകൾ

* പനോരമിക് സൺറൂഫ്

* ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്

* ഹീറ്റഡ് ORVM

* PM2.5 ക്യാബിൻ ഫിൽട്ടർ

* പിൻ എസി വെന്റ്

* മുന്നിലും പിന്നിലും ആംറെസ്റ്റ്

* ലെതർ ഇന്റീരിയറുകൾ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും AI സാങ്കേതികവിദ്യയുമായി Astor എസ്‌യുവി അവതരിപ്പിച്ച് MG

വോയ്‌സ് കമാൻഡുകളും ഓൺലൈൻ സോർസുകളിൽ നിന്ന് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകാനും ഇതിന് കഴിയും. അതോടൊപ്പം AI ഈ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു:

* വിക്കിപീഡിയ ആക്സസ്

* ചിറ്റ്-ചാറ്റ് & ജോക്ക് ഫംഗ്ഷൻ

* വാർത്തകൾ വായിക്കുക

* നാവിഗേഷൻ

* മ്യൂസിക്ക് പ്ലേ ചെയ്യുക

* സെലക്ട് ഇൻ കാർ അലേർട്ട്

* ക്രിട്ടിക്കൽ ഇൻ കാർ വാർണിംഗ്

* ഹിംഗ്ലിഷ് മനസ്സിലാക്കുക

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും AI സാങ്കേതികവിദ്യയുമായി Astor എസ്‌യുവി അവതരിപ്പിച്ച് MG

എംജി ആസ്റ്ററിൽ രണ്ട് പെട്രോൾ എഞ്ചിനുകളാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഇവയിൽ ഒന്ന് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റും, മറ്റൊന്ന് 1.3 ലിറ്റർ ടർബോ പെട്രോൾ മോട്ടോറുമാണ്.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും AI സാങ്കേതികവിദ്യയുമായി Astor എസ്‌യുവി അവതരിപ്പിച്ച് MG

ആദ്യത്തേത് 120 bhp കരുത്തും 150 Nm torque ഉം വികസിപ്പിക്കുന്നു, രണ്ടാമത്തേത് 163 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ നിർമ്മാതാക്കൾ വാഹനത്തിൽ വാഗ്ദാനം ചെയ്യും. ആസ്റ്ററിന് ഏകദേശം10.5 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg motors unveiled all new astor suv with ai tech and autonomus level 2 features
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X