അവതരണത്തിന് മുന്നേ ഫോഴ്‌സ് ഗൂര്‍ഖയുടെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

ഡല്‍ഹിയില്‍ നടന്ന 2020 ഓട്ടോ എക്സ്പോയിലാണ് ഫോഴ്സ് മോട്ടോര്‍സ് രണ്ടാം തലമുറ ഗൂര്‍ഖ പ്രദര്‍ശിപ്പിച്ചത്. വര്‍ഷാവസാനത്തോടെ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോഞ്ചിന് മുന്നോടിയായി വാഹനത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു.

അവതരണത്തിന് മുന്നേ ഫോഴ്‌സ് ഗൂര്‍ഖയുടെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

ചോര്‍ന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍, പുതിയ ഫോഴ്സ് ഗൂര്‍ഖ കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ച ഓറഞ്ച് കളര്‍ ഓപ്ഷനിലാണ് പൂര്‍ത്തിയാക്കിയത്. ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച എസ്‌യുവി കണ്‍സെപ്റ്റിന് സമാനമായ 2021 ഗൂര്‍ഖയില്‍ ഒരു പുതിയ ഫ്രണ്ട് ഫാസിയ ഉണ്ടാകും.

അവതരണത്തിന് മുന്നേ ഫോഴ്‌സ് ഗൂര്‍ഖയുടെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

വൃത്താകൃതിയിലുള്ള ഡിആര്‍എല്ലുകളുള്ള പുതിയ ഹെഡ്‌ലാമ്പുകള്‍, ഫോഴ്സ് മോട്ടോര്‍സ് ലോഗോയുള്ള സിംഗിള്‍ സ്ലാറ്റ് ഗ്രില്‍, ഫോഗ് ലൈറ്റുകള്‍, റൂഫ് കാരിയര്‍, വലിയ വീല്‍ ക്ലാഡിംഗ്, കറുത്ത ഒആര്‍വിഎം എന്നിവ മോഡലില്‍ നല്‍കിയിരിക്കുന്നത് ചിത്രങ്ങളില്‍ കാണാം.

MOST READ: കൊവിഡ് പ്രതിസന്ധിയിൽ കൈതാങ്ങായി മിനി ഓട്ടോ ആംബുലൻസ് സേവനവുമായി മലയാളി

അവതരണത്തിന് മുന്നേ ഫോഴ്‌സ് ഗൂര്‍ഖയുടെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

പുതിയ അലോയ് വീലുകള്‍, ലംബമായി അടുക്കിയിരിക്കുന്ന ടെയില്‍ ലൈറ്റുകള്‍, റിഫ്‌ലക്ടറുകളുള്ള ഒരു പുതിയ റിയര്‍ ബമ്പര്‍, റിയര്‍-ഡോര്‍ മൗണ്ട് ചെയ്ത സ്‌പെയര്‍ വീല്‍, ഉയര്‍ന്ന മൗണ്ട് ചെയ്ത എല്‍ഇഡി സ്റ്റോപ്പ് ലാമ്പ് എന്നിവയും ചിത്രങ്ങളില്‍ വെളിപ്പെടുത്തുന്നു.

അവതരണത്തിന് മുന്നേ ഫോഴ്‌സ് ഗൂര്‍ഖയുടെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

പിന്‍വശത്ത് ഒരു ടൗ ഹുക്കും നല്‍കിയിരിക്കുന്നു. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, A-പില്ലര്‍ മൗണ്ട്ഡ് ഗ്രാബ് റെയിലുകള്‍, ഓള്‍-ബ്ലാക്ക് ഡാഷ്ബോര്‍ഡ്, വൃത്താകൃതിയിലുള്ള എസി വെന്റുകള്‍, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീല്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഫോഴ്സ് ഗൂര്‍ഖ.

MOST READ: രൺവീറിന്റെ മനം കവർന്ന് ലംബോർഗിനി; രണ്ടാം ഉറൂസ് പേൾ കാപ്സ്യൂൾ എഡിഷൻ സ്വന്തമാക്കി താരം

അവതരണത്തിന് മുന്നേ ഫോഴ്‌സ് ഗൂര്‍ഖയുടെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

പുതിയ ഫോഴ്സ് ഗൂര്‍ഖയ്ക്ക് ബിഎസ് VI എഞ്ചിനാണ് ലഭിക്കുന്നത്. 2.6 ലിറ്റര്‍ ഡീസല്‍ യൂണിറ്റിന്റെ അപ്ഡേറ്റ് ചെയ്ത ഫോര്‍ സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ പരമാവധി 90 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

അവതരണത്തിന് മുന്നേ ഫോഴ്‌സ് ഗൂര്‍ഖയുടെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ അഞ്ച് സ്പീഡ് മാനുവല്‍ യൂണിറ്റായി പരിമിതപ്പെടുത്താന്‍ സാധ്യതയുണ്ട്. 4x4 സിസ്റ്റവും വാഹനത്തില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: അടിസ്ഥന വേരിയന്റെന്ന് കണ്ടാല്‍ പറയില്ല! ഹ്യുണ്ടായി ക്രെറ്റയെ മനോഹരമാക്കിയത് ഇങ്ങനെ, വീഡിയോ

അവതരണത്തിന് മുന്നേ ഫോഴ്‌സ് ഗൂര്‍ഖയുടെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 2021 ഗൂര്‍ഖയും കൂടുതല്‍ സുരക്ഷിതമാകും. പുതിയ ഗൂര്‍ഖയുടെ ചേസിസും ബോഡിഷെലും യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സുരക്ഷ നല്‍കുന്നതിനായി വളരെയധികം അപ്ഡേറ്റ് ചെയ്യും. ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ഇതില്‍ വാഗ്ദാനം ചെയ്യും.

Image Courtesy: Vikram Kanwar

Most Read Articles

Malayalam
English summary
New Force Gurkha Official Images Leaked Ahead Of Launch, Find Here All Details. Read in Malayalam.
Story first published: Tuesday, May 25, 2021, 20:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X