GR 86 സ്പോർട്സ് കാറിനെ അവതരിപ്പിച്ച് ടൊയോട്ട ഗാസോ റേസിംഗ്

തങ്ങളുടെ മൂന്നാമത്തെ മോഡൽ ഗാസോ റേസിംഗ് സീരീസ് സ്പോർട്സ് കാറിനെ അവതരിപ്പിച്ച് ടൊയോട്ട ഗാസോ റേസിംഗ്. GR 86 എന്ന പുതുതലമുറ മോഡൽ ഓഗസ്റ്റ് മാസം ജാപ്പനീസ് വിപണിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുമെന്നാണ് കമ്പനിയുടെ സ്ഥിരീകരണം.

GR 86 സ്പോർട്സ് കാറിനെ അവതരിപ്പിച്ച് ടൊയോട്ട ഗാസോ റേസിംഗ്

2019 സെപ്റ്റംബറിലാണ് ടൊയോട്ട സുബാറുമായി സഖ്യത്തിലേർപ്പെട്ടത്. അതിന്റെ ഭാഗമായി രണ്ട് കമ്പനികളും സംയുക്തമായി മികച്ച കാറുകൾ കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു.

GR 86 സ്പോർട്സ് കാറിനെ അവതരിപ്പിച്ച് ടൊയോട്ട ഗാസോ റേസിംഗ്

പുതിയ GR 86 ഉം സുബാരുവിന്റെ BRZ മോഡലും സംയുക്തമായി വികസിപ്പിച്ചെടുക്കുകയും ഒരേ പ്ലാറ്റ്ഫോമിൽ നിർമിക്കുകയും ചെയ്ത വാഹനങ്ങളാണ്. സുബാരു കോർപ്പറേഷനുമായി ചേർന്ന് നടത്തിയ ഒരു ഓൺലൈൻ പരിപാടിയിലാണ് GR 86 സ്പോർട്സ് കാറിനെ അവതരിപ്പിച്ചത്.

MOST READ: 2021 ബെന്റേഗ, ന്യൂ ഫ്ലൈയിംഗ് സ്പര്‍ മോഡലുകള്‍ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ച് ബെന്റ്‌ലി

GR 86 സ്പോർട്സ് കാറിനെ അവതരിപ്പിച്ച് ടൊയോട്ട ഗാസോ റേസിംഗ്

മുമ്പത്തെ 86 മോഡലിന് സമാനമായ അളവുകളുള്ള റേസിംഗ് പ്രചോദിത എക്സ്റ്റീരിയറുകളാണ് പുതിയ TGR GR 86 കാറിന്റെയും പ്രത്യേകത. കോം‌പാക്റ്റ് ഫോർ സീറ്റർ ക്ലാസിക് ഫ്രണ്ട് എഞ്ചിൻ, റിയർ-വീൽ ഡ്രൈവ് ലേഔട്ടിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

GR 86 സ്പോർട്സ് കാറിനെ അവതരിപ്പിച്ച് ടൊയോട്ട ഗാസോ റേസിംഗ്

ഗ്രാവിറ്റി നിലപാടിന്റെ വിശാലവും താഴ്ന്നതുമായ ഒരു കേന്ദ്രം സൃഷ്ടിക്കുന്നതിനായി കാറിന് പിന്നിൽ ഒരു ഇടുങ്ങിയ ക്യാബിനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. മികച്ച സ്റ്റിയറിംഗിനും സ്റ്റൈബിലിറ്റിക്കുമായി എയറോഡൈനാമിക് ഘടകങ്ങൾ, എയർ ഔട്ട്‌ലെറ്റുകൾ, സൈഡ് സിൽ സ്‌പോയിലറുകൾ തുടങ്ങിയവയിലൂടെ GR നിർദ്ദിഷ്ട ഫംഗ്ഷണൽ മാട്രിക്സ് ഗ്രിൽ പ്രകടനം മെച്ചപ്പെടുത്തുന്നു.

MOST READ: കിയ സോനെറ്റിനും ഏഴ് സീറ്റർ മോഡൽ എത്തുന്നു, അവതരണം ഏപ്രിൽ എട്ടിന്

GR 86 സ്പോർട്സ് കാറിനെ അവതരിപ്പിച്ച് ടൊയോട്ട ഗാസോ റേസിംഗ്

ഇന്റീരിയറുകൾക്ക് തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന ഇൻസ്ട്രുമെന്റ് പാനലാണ് അകത്തളത്തെ ശ്രദ്ധാകേന്ദ്രം. ഇതിന് 7 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനും ലഭിക്കുന്നു.

GR 86 സ്പോർട്സ് കാറിനെ അവതരിപ്പിച്ച് ടൊയോട്ട ഗാസോ റേസിംഗ്

ഒപ്പം അപകടമുണ്ടായാൽ കൂട്ടിയിടിയുടെ ആഘാതം കുറയ്ക്കുന്നതിനും അടിയന്തര രക്ഷാപ്രവർത്തനം ഉൾപ്പടെയുള്ള ദൈനംദിന ഡ്രൈവിംഗിൽ സുരക്ഷ നൽകുന്ന സുബാരുവിന്റെ ഐസൈറ്റ് ഡ്രൈവർ അസിസ്റ്റ് സാങ്കേതികവിദ്യയും കാറിൽ ഉപയോഗിക്കുന്നുണ്ട്.

MOST READ: ഗ്രീൻ റാപ്പിൽ അഗ്രസ്സീവ് ലുക്കിൽ അണിഞ്ഞെരുങ്ങി മോൺസ്റ്റർ ക്രെറ്റ

GR 86 സ്പോർട്സ് കാറിനെ അവതരിപ്പിച്ച് ടൊയോട്ട ഗാസോ റേസിംഗ്

തിരശ്ചീനമായി സ്ഥാനംപിടിച്ചിരിക്കുന്ന 2.4 ലിറ്റർ 4 സിലിണ്ടർ എഞ്ചിനാണ് പുതിയ ടൊയോട്ട GR 86-ന് തുടിപ്പേകുന്നത്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

GR 86 സ്പോർട്സ് കാറിനെ അവതരിപ്പിച്ച് ടൊയോട്ട ഗാസോ റേസിംഗ്

ഈ എഞ്ചിൻ 6.3 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ പ്രാപ്തമാണ്. മുമ്പത്തെ മോഡലിന് ഇത്രയും വേഗത കൈവരിക്കാൻ ഏകദേശം 7.4 സെക്കൻഡ് ആവശ്യമായിരുന്നു.

GR 86 സ്പോർട്സ് കാറിനെ അവതരിപ്പിച്ച് ടൊയോട്ട ഗാസോ റേസിംഗ്

കുറഞ്ഞആർ‌പി‌എം മുതൽ ഉയർന്ന ആർ‌പി‌എം വരെ സുഗമവും സമ്മർദ്ദരഹിതവുമായ പെർഫോമൻസിനായി എഞ്ചിൻ പ്രതികരണശേഷിയും കമ്പനി വർധിപ്പിച്ചിട്ടുണ്ട്. ശരിക്കും 2012-ലാണ് ടൊയോട്ട ഗാസോ റേസിംഗ് GR 86 സ്പോർട്സ് കാറിനെ ലോകത്തിന് സമർപ്പിക്കുന്നത്.

GR 86 സ്പോർട്സ് കാറിനെ അവതരിപ്പിച്ച് ടൊയോട്ട ഗാസോ റേസിംഗ്

തുടർന്ന് ലോകമെമ്പാടും രണ്ട് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കാൻ ഈ സഖ്യത്തിന് സാധിച്ചിട്ടുണ്ട്. നിരവധി മോട്ടോസ്പോർട്ട്, റാലി ഇവന്റുകൾ, ജിംഖാന, ഡേർട്ട് ട്രയലുകൾ എന്നിവയ്ക്ക് അടിസ്ഥാന മോഡലുകളായി GR 86 ഉപയോഗിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
New Gen 2022 Toyota 86 Sports Car Unveiled With GR Badge. Read in Malayalam
Story first published: Monday, April 5, 2021, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X