Just In
- 4 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 6 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 6 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
- 7 hrs ago
അഞ്ച് മാസത്തിനുള്ളില്‍ 10 ലക്ഷം റൈഡുകള്‍ പൂര്‍ത്തിയാക്കി റാപ്പിഡോ ഓട്ടോ
Don't Miss
- News
രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിയും സിപിഎമ്മും സംഘടിതമായി നീങ്ങുന്നു; മുല്ലപ്പള്ളി
- Finance
2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Lifestyle
ഉറക്കമില്ലായ്മയുണ്ടോ; ആദ്യം മാറ്റേണ്ടത് ഇവയെല്ലാമാണ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മനംകവർന്ന് ടാറ്റ സഫാരി അഡ്വഞ്ചർ പേഴ്‌സണ എഡിഷൻ; വ്യത്യസ്‌തമാവുന്നത് ഇങ്ങനെ
വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു എസ്‌യുവിയാണ് പുതിയ ടാറ്റ സഫാരി. ഐതിഹാസിക മോഡലിന്റെ തിരിച്ചുവരവിന് സാക്ഷ്യംവഹിച്ച വിപണിക്കായി കമ്പനി ഒരുക്കിയത് രണ്ട് മോഡലുകളാണെന്ന് പറയാം.

14.69 ലക്ഷം രൂപയുടെ ആമുഖ വിലയ്ക്ക് വിപണിയിൽ അവതരിപ്പിച്ച പുതിയ സഫാരിയുടെ ഒരു ‘അഡ്വഞ്ചർ പേഴ്സണ' പതിപ്പിലേക്കാണ് തുടക്കത്തിൽ ഏവരുടെയും കണ്ണെത്തിയത്. ടോപ്പ് എൻഡ് XZ+, XZA+ വേരിയന്റിൽ മാത്രമാണ് ഈ സ്പെഷ്യൽ മോഡൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

ഇത് സ്റ്റാൻഡേർഡ് സഫാരിയിൽ ചില ബാഹ്യവും ആന്തരികവുമായ മാറ്റങ്ങളാണ് ഉൾക്കൊള്ളുന്നത്. ടാറ്റ സഫാരി അഡ്വഞ്ചർ എഡിഷൻ സവിശേഷമായ "ട്രോപ്പിക്കൽ മിസ്റ്റ്" എക്സ്റ്റീരിയർ കളർ ഓപ്ഷനിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. മാത്രമല്ല പുതിയ സഫാരിയുടെ മറ്റ് വേരിയന്റുകളിൽ ഇത് ലഭ്യവുമല്ല.

അതിനാൽ തന്നെ അവതരണവേളയിൽ ഏവരുടെയും കണ്ണുടക്കിയത് ഈ മോഡലിലേക്കാണ്. മുൻവശത്തെ ഗ്രില്ലിന് ഒരു പിയാനോ ബ്ലാക്ക് ഫിനിഷാണ് ലഭിക്കുന്നത്. പുറത്തെ ഡോർ ഹാൻഡിലുകളും മേൽക്കൂര റെയിലുകളും ഗ്രാനൈറ്റ് ബ്ലാക്കിലും പൂർത്തിയാക്കി.

മുൻവശത്ത് അഡ്വഞ്ചർ പേഴ്സണ പതിപ്പിനെ വ്യത്യസ്‌തമാക്കാൻ ഒരു ബ്ലാക്ക്ഔട്ട് ‘സഫാരി' ബാഡ്ജ് മുൻവശത്തും ടെയിൽഗേറ്റിലും ഇടംപിടിച്ചിട്ടുണ്ട്. ഫോക്സ് ബാഷ് പ്ലേറ്റുകളിൽ പോലും കറുപ്പിലാണ് ഒരുങ്ങിയിരിക്കുന്നത്.

മെഷീൻ കട്ട് 18 ഇഞ്ച് അലോയ് വീലുകൾക്ക് ചരക്കോൽ ഗ്രേ നിറമാണ് നൽകിയിരിക്കുന്നത്. ഡാഷ്‌ബോർഡ്, സ്വിച്ച് ഗിയർ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അകത്തെ ഡോർ ഹാൻഡിലുകൾ എന്നിവയിൽ ഡാർക്ക് ക്രോം, പിയാനോ ബ്ലാക്ക് ഇൻസേർട്ടുകൾ ഉള്ള ഇന്റീരിയറും സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമാണ്.

സ്റ്റിയറിംഗ് വീൽ, ഗ്രാബ് ഹാൻഡിലുകൾ, ഫ്ലോർ കൺസോൾ ഫ്രെയിം, ഐപി മിഡ് പാഡ് ഫിനിഷർ എന്നിവയ്ക്കായി പിയാനോ ബ്ലാക്ക് ഇന്റീരിയർ പായ്ക്കും അഡ്വഞ്ചർ പേഴ്സണക്ക് ലഭിക്കുന്നു. എന്നാൽ എസ്‌യുവിയിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല.
MOST READ: റെനോ ഡസ്റ്ററും പുതുതലമുറയിലേക്ക്, സാധ്യതകൾ ഇങ്ങനെ

സാധാരണ എഫ്‌സിഎ-സോഴ്‌സ്ഡ് 2.0 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-4 ഡീസൽ എഞ്ചിൻ തന്നെയാണ് സഫാരി അഡ്വഞ്ചർ പേഴ്സണയുടെയും ഹൃദയം. ഇത് പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. 2021 ടാറ്റ സഫാരി അഡ്വഞ്ചർ പതിപ്പിന് 20.20 ലക്ഷം മുതൽ 21.45 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.