സുരക്ഷയ്ക്കായി 2022 മുതൽ കാറുകളുടെ ടോപ്പ് സ്പീഡിന് നിയന്ത്രണമേർപ്പെടുത്താൻ റെനോ

കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) റോഡ്മാപ്പ് പ്രഖാപന വേളയിൽ റെനോ, ഡാസിയ മോഡലുകളുടെ ഉയർന്ന വേഗത 180 കിലോമീറ്റർ ആയി പരിമിതപ്പെടുത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

സുരക്ഷയ്ക്കായി 2022 മുതൽ കാറുകളുടെ ടോപ്പ് സ്പീഡിന് നിയന്ത്രണമേർപ്പെടുത്താൻ റെനോ

മെഗെയ്ൻ-E മോഡൽ മുതൽ ഇത് ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള എല്ലാ മോഡലുകൾക്കുമായി 2022 -ൽ ഈ സുരക്ഷാ മാനദണ്ഡം റെനോ അവതരിപ്പിക്കും.

സുരക്ഷയ്ക്കായി 2022 മുതൽ കാറുകളുടെ ടോപ്പ് സ്പീഡിന് നിയന്ത്രണമേർപ്പെടുത്താൻ റെനോ

ഇതിനൊപ്പം, റെനോ തങ്ങളുടെ എല്ലാ മോഡലുകൾക്കും കൂടുതൽ സുരക്ഷാ സവിശേഷതകൾ അവതരിപ്പിക്കും. സെൻസറുകൾ ഉപയോഗിച്ച് ഡ്രൈവിംഗ് ഡാറ്റ വിശകലനം ചെയ്യുന്ന ഒരു സുരക്ഷാ സ്‌കോറും ഉണ്ടാകും.

MOST READ: 14 വര്‍ഷമായി ടാറ്റയുടെ അവിഭാജ്യ ഘടകം; ഗ്ലോബല്‍ ഡിസൈന്‍ മേധാവി സ്ഥാനത്തുനിന്നും പടിയിറങ്ങി പ്രതാപ് ബോസ്

സുരക്ഷയ്ക്കായി 2022 മുതൽ കാറുകളുടെ ടോപ്പ് സ്പീഡിന് നിയന്ത്രണമേർപ്പെടുത്താൻ റെനോ

ഡ്രൈവർമാർക്ക് തങ്ങളുടെ റൂട്ടുകളിലെ അപകടസാധ്യതകളെക്കുറിച്ച് അറിയിക്കുന്നതിന് ഒരു സുരക്ഷാ കോച്ച് റോഡ്, ട്രാഫിക് ഡാറ്റ പ്രോസസ്സ് ചെയ്യുകയും തത്സമയ മുന്നറിയിപ്പുകൾ നൽകുകയും ചെയ്യും.

സുരക്ഷയ്ക്കായി 2022 മുതൽ കാറുകളുടെ ടോപ്പ് സ്പീഡിന് നിയന്ത്രണമേർപ്പെടുത്താൻ റെനോ

അപകടകരമായ ഒരു വളവ്, ദീർഘനേരം സ്റ്റിയറിംഗ് വീൽ നിയന്ത്രണം നഷ്ടപ്പെടൽ അല്ലെങ്കിൽ മയക്കം എന്നിവ കാരണം അപകടമുണ്ടായാൽ, ഒരു ഫെയിൽ സേഫ് സംവിധാനം ഓട്ടോമാറ്റിക്കായി പ്രവർത്തനക്ഷമമാകും. ഇത് വാഹനം മന്ദഗതിയിലാക്കുകയും സുരക്ഷിതമായ ഡ്രൈവിംഗ് മോഡിലേക്ക് മടങ്ങുകയും ചെയ്യും.

MOST READ: റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

സുരക്ഷയ്ക്കായി 2022 മുതൽ കാറുകളുടെ ടോപ്പ് സ്പീഡിന് നിയന്ത്രണമേർപ്പെടുത്താൻ റെനോ

റെനോ തങ്ങളുടെ എല്ലാ കാറുകളെയും ഒരു റെസ്ക്യൂ QR കോഡ് ഉപയോഗിച്ച് സജ്ജമാക്കും, അത് ഒരു അപകടമുണ്ടായാൽ ആദ്യം എത്തുന്ന രക്ഷാപ്രവർത്തകരെ കാറിനെയും അതിന്റെ ഘടനയെയും തിരിച്ചറിയാനും ഗുരുതരമായ അപകടമുണ്ടായാൽ യാത്രക്കാരെ രക്ഷിക്കാനെടുക്കുന്ന സമയം കുറയ്ക്കാനും സഹായിക്കും.

സുരക്ഷയ്ക്കായി 2022 മുതൽ കാറുകളുടെ ടോപ്പ് സ്പീഡിന് നിയന്ത്രണമേർപ്പെടുത്താൻ റെനോ

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സ്പീഡ് ക്യാപ് ഒരു ആഗോള റോൾഔട്ട് ആയിരിക്കുമോ അല്ലെങ്കിൽ നിർദ്ദിഷ്ട വിപണികൾക്ക് പ്രസക്തമാകുമോ എന്ന് റെനോ വ്യക്തമായി പരാമർശിച്ചിട്ടില്ല.

MOST READ: കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

സുരക്ഷയ്ക്കായി 2022 മുതൽ കാറുകളുടെ ടോപ്പ് സ്പീഡിന് നിയന്ത്രണമേർപ്പെടുത്താൻ റെനോ

രാജ്യത്ത് വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ കാരണം റെനോ ഉടൻ തന്നെ മോഡൽ നിരയിൽ വിലക്കയറ്റം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഡലിനെ ആശ്രയിച്ച് 15,000 മുതൽ 30,000 രൂപ വരെ വർധനവ് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault To Introduce Top Speed Limit For Its Portfolio From 2022. Read in Malayalam.
Story first published: Friday, April 30, 2021, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X