മൈലേജിലും കേമൻ സ്കോഡ കുഷാഖ് തന്നെ! കണക്കുകൾ ഇങ്ങനെ

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡലുകളായ ഹ്യുണ്ടായി ക്രെറ്റയെയും കിയ സെൽറ്റോസിനെയും വെല്ലുവിളിച്ചെത്തിയ സ്കോഡ കുഷാഖ് വിപണിയിൽ തംരംഗം തീർത്തേക്കും. എഞ്ചിൻ ഓപ്ഷനിലും ഫീച്ചർ സമ്പന്നതയിലും മോശക്കാരനല്ലെന്ന് ഇതിനോടകം തെളിയിച്ചു.

മൈലേജിലും കേമൻ സ്കോഡ കുഷാഖ് തന്നെ! കണക്കുകൾ ഇങ്ങനെ

എന്നാൽ ദേ ഇന്ത്യക്കാരുടെ ഏറ്റവും വലിയ പരിഗണനകളിൽ ഒന്നായ മൈലേജ് കണക്കുകളിലും എതിരാളികളേക്കാൾ മേകനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് സ്കോഡ കുഷാഖ്. മിഡ് സൈസ് എസ്‌യുവിയുടെ മൈലേജ് കണക്കുകൾ കമ്പനി വെളിപ്പെടുത്തിയതോടെയാണ് ഇതിലും വ്യക്തത വന്നിരിക്കുന്നത്.

മൈലേജിലും കേമൻ സ്കോഡ കുഷാഖ് തന്നെ! കണക്കുകൾ ഇങ്ങനെ

തുടക്കത്തിൽ 1.0 ലിറ്റർ 3 സിലിണ്ടർ ടി‌എസ്‌ഐ ടർബോ പെട്രോൾ എഞ്ചിനിൽ മാത്രം വിപണിയിൽ എത്തുന്ന വേരിയന്റിന്റെ ഇന്ധനക്ഷമത കണക്കുകളാണ് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് പുറത്തുവിട്ടിരിക്കുന്നത്. 115 bhp കരുത്തിൽ 178 Nm torque ഉത്പാദിപ്പിക്കുന്ന ഈ യൂണിറ്റ് 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുമായാണ് വരുന്നത്.

മൈലേജിലും കേമൻ സ്കോഡ കുഷാഖ് തന്നെ! കണക്കുകൾ ഇങ്ങനെ

കുഷാഖിന്റെ മാനുവൽ പതിപ്പ് 17.88 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്നുവെന്ന് അവകാശപ്പെടുമ്പോൾ ഓട്ടോമാറ്റിക് വേരിയന്റ് 15.78 കിലോമീറ്റർ മൈലേജ് നൽകാനും പ്രാപ്‌തമാണെന്നും സ്കോഡ വ്യക്തമാക്കുന്നു.

മൈലേജിലും കേമൻ സ്കോഡ കുഷാഖ് തന്നെ! കണക്കുകൾ ഇങ്ങനെ

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുള്ള 1.5 ലിറ്റർ പെട്രോളും ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് കോമ്പിനേഷനുകളുള്ള 1.4 ലിറ്റർ ടർബോ പെട്രോളും കുഷാഖിന്റെ പ്രധാന എതിരാളികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

മൈലേജിലും കേമൻ സ്കോഡ കുഷാഖ് തന്നെ! കണക്കുകൾ ഇങ്ങനെ

സ്കോഡ കുഷാക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ക്രെറ്റ, സെൽറ്റോസ് മോഡലുകളുടെ 1.5 ലിറ്റർ പെട്രോൾ മാനുവൽ, 1.4 ലിറ്റർ ടർബോ പെട്രോൾ ഡിസിടി വേരിയന്റുകൾ മിതത്വം കുറവാണ്. ക്രെറ്റയുടെയും സെൽറ്റോസിന്റെയും 1.5 മാനുവൽ പതിപ്പുകൾ യഥാക്രമം 16.8 കിലോമീറ്റർ, 16.5 കിലോമീറ്റർ മൈലേജാണ് നൽകുന്നത്.

മൈലേജിലും കേമൻ സ്കോഡ കുഷാഖ് തന്നെ! കണക്കുകൾ ഇങ്ങനെ

ക്രെറ്റയിലെ 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ ഡിസിടി വേരിയന്റ് 16.8 കിലോമീറ്ററും, സെൽറ്റോസിലെ ഇതേ എഞ്ചിൻ 16.5 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് വാഗ്‌ദാനം ചെയ്യുന്നത്. എന്നിരുന്നാലും ക്രെറ്റ, സെൽറ്റോസിലെ 1.5 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക് കുഷാഖിന്റെ 1.0 ഓട്ടോമാറ്റിക്കിനേക്കാൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

മൈലേജിലും കേമൻ സ്കോഡ കുഷാഖ് തന്നെ! കണക്കുകൾ ഇങ്ങനെ

ഈ കോമ്പിനേഷനിൽ ക്രെറ്റ 17.1 കിലോമീറ്റർ, സെൽറ്റോസ് 16.8 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുന്നത്. സ്കോഡ കുഷാഖിനായുള്ള ഡെലിവറികൾ ജൂലൈ 12-ന് ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

മൈലേജിലും കേമൻ സ്കോഡ കുഷാഖ് തന്നെ! കണക്കുകൾ ഇങ്ങനെ

സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ 1.5 ലിറ്റർ, 4 സിലിണ്ടർ ടി‌എസ്‌ഐ പെട്രോൾ എഞ്ചിനുമായി എത്തുന്ന മോഡലിനായുള്ള വിതരണം പിന്നീടുള്ള ഘട്ടത്തിലായിരിക്കും ആരംഭിക്കുക. അതായത് ഇത് 2021 ഓഗസ്റ്റോടെ. ഈ യൂണിറ്റ് പരമാവധി 148 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

മൈലേജിലും കേമൻ സ്കോഡ കുഷാഖ് തന്നെ! കണക്കുകൾ ഇങ്ങനെ

6 സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ 7 സ്പീഡ് ഡി എസ് ജി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് ഇത് തെരഞ്ഞെടുക്കാം. ഈ വേരിയന്റുകളുടെ മൈലേജ് കണക്കുകൾ സ്കോഡ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
Skoda Auto India Revealed Mileage Figures Of The All-New Kushaq. Read in Malayalam
Story first published: Wednesday, June 30, 2021, 10:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X