എസ്‌യുവികളുടെ ചക്രവർത്തി; കുഷാഖിന്റെ ഡെലിവറി ജൂലൈ 12-ന് ആരംഭിക്കുമെന്ന് സ്കോഡ

ഇന്ത്യയിലെ വാഹനപ്രേമികള്‍ ഏറെ ആകാക്ഷയോടെ കാത്തിരുന്ന എസ്‌യുവി അരങ്ങേറ്റമായിരുന്നു സ്കോഡ കുഷാഖിന്റേത്. ഹ്യുണ്ടായി ക്രെറ്റയുടേയും കിയ സെൽറ്റോസിന്റെയും എതിരാളിയായി എത്തുന്ന യൂറോപ്യൻ കരുത്ത് തന്നെയായിരുന്നു അതിനു പിന്നിലെ ഏറ്റവും വലിയ കാരണവും.

എസ്‌യുവികളുടെ ചക്രവർത്തി; കുഷാഖിന്റെ ഡെലിവറി ജൂലൈ 12-ന് ആരംഭിക്കുമെന്ന് സ്കോഡ

കൊറിയൻ മോഡലുകൾ അരങ്ങുവാഴുന്ന ഇന്ത്യയിലെ മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് എത്തുമ്പോൾ എന്തേലുമൊക്കെ കരുതണമല്ലോ? എന്നാൽ വില പ്രഖ്യാപനത്തിലൂടെ തന്നെയാണ് സ്കോഡ തങ്ങളുടെ എമ്പുരാന്റെ വരവ് ആഘോഷമാക്കിയത്.

എസ്‌യുവികളുടെ ചക്രവർത്തി; കുഷാഖിന്റെ ഡെലിവറി ജൂലൈ 12-ന് ആരംഭിക്കുമെന്ന് സ്കോഡ

10.50 ലക്ഷം രൂപയുടെ പ്രാരംഭ വിലയിട്ട കുഷാഖ് വരും ദിവസങ്ങളിൽ വിപണിയിൽ ചലനങ്ങൾ സൃഷ്‌ടിക്കുമെന്ന് ഉറപ്പായി. ഇനി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ ശ്രേണിയിലേക്ക് സ്കോഡുയും കടന്നു കൂടുമെന്നും നമുക്ക് ഉറപ്പിക്കാം.

എസ്‌യുവികളുടെ ചക്രവർത്തി; കുഷാഖിന്റെ ഡെലിവറി ജൂലൈ 12-ന് ആരംഭിക്കുമെന്ന് സ്കോഡ

35,000 രൂപ ടോക്കൺ തുകയായി നൽകി എസ്‌യുവി ഇപ്പോൾ ബുക്ക് ചെയ്യാനും സാധിക്കും. ഇത് ഓൺലൈനിലോ രാജ്യത്തൊട്ടാകെയുള്ള 85 നഗരങ്ങളിലെ ഏതെങ്കിലും ഡീലർഷിപ്പുകളിലൂടെയോ പ്രീബുക്ക് ചെയ്യാം.

എസ്‌യുവികളുടെ ചക്രവർത്തി; കുഷാഖിന്റെ ഡെലിവറി ജൂലൈ 12-ന് ആരംഭിക്കുമെന്ന് സ്കോഡ

ആക്റ്റീവ്, ആമ്പിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി രണ്ട് പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ചാണ് കുഷാഖ് വിപണിയിൽ എത്തുന്നത്. 1.0 ലിറ്റർ എഞ്ചിൻ ശേഷിയുള്ള കുഷാഖ് വേരിയന്റുകളുടെ ഡെലിവറികൾ അടുത്ത മാസം മുതൽ ആരംഭിക്കുമെന്നാണ് സ്കോഡ വ്യക്തമാക്കിയിരിക്കുന്നത്.

എസ്‌യുവികളുടെ ചക്രവർത്തി; കുഷാഖിന്റെ ഡെലിവറി ജൂലൈ 12-ന് ആരംഭിക്കുമെന്ന് സ്കോഡ

അതായത് 2021 ജൂലൈ 12 മുതൽ. എന്നാൽ എസ്‌യുവിയുടെ 1.5 ലിറ്റർ വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് അൽപ്പം കൂടുതലാണ്. ഇവ ഓഗസ്റ്റ് മുതൽ ലഭ്യമാകുമെന്നാണ് കമ്പനി പറയുന്നത്. 1.0 ലിറ്റർ ടി‌എസ്‌ഐ എഞ്ചിൻ മൂന്ന് പതിപ്പുകളിലായാണ് ഒരുക്കിയിരിക്കുന്നത്.

എസ്‌യുവികളുടെ ചക്രവർത്തി; കുഷാഖിന്റെ ഡെലിവറി ജൂലൈ 12-ന് ആരംഭിക്കുമെന്ന് സ്കോഡ

ആക്റ്റീവ്, ആമ്പിഷൻ, സ്റ്റൈൽ. ആറ് സ്പീഡ് മാനുവൽ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ആണെങ്കിലും ആറ് സ്പീഡ് ഓട്ടോമാറ്റിക് ആമ്പിഷൻ, ടോപ്പ്-സ്പെക്ക് സ്റ്റൈൽ വേരിയൻറ് എന്നിവയിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു.

എസ്‌യുവികളുടെ ചക്രവർത്തി; കുഷാഖിന്റെ ഡെലിവറി ജൂലൈ 12-ന് ആരംഭിക്കുമെന്ന് സ്കോഡ

ഓഗസ്റ്റ് മൂന്നാം വാരം മുതൽ ഡെലിവറികൾ ആരംഭിക്കാനിരിക്കുന്നതിനാൽ ശക്തമായ 1.5 ലിറ്റർ വേരിയന്റുകളെ അഭിവാദ്യം ചെയ്യാൻ ഉപയോക്താക്കൾക്ക് അൽപ്പം കാത്തിരിക്കേണ്ടിവരും. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡിഎസ്‌ജി ഗിയർബോക്‌സ് എന്നിവ ടോപ്പ്-എൻഡ് സ്റ്റൈൽ വേരിയന്റിൽ മാത്രമേ ലഭ്യമാകൂ.

എസ്‌യുവികളുടെ ചക്രവർത്തി; കുഷാഖിന്റെ ഡെലിവറി ജൂലൈ 12-ന് ആരംഭിക്കുമെന്ന് സ്കോഡ

വളരെയധികം പ്രാദേശികവൽക്കരിച്ച MQB A0 IN പ്ലാറ്റ്‌ഫോമിൽ നിർമിച്ച സ്‌കോഡ കുഷാഖ് ബ്രാൻഡിന്റെ 'ഇന്ത്യ 2.0' പ്രോജക്ടിന് കീഴിലുള്ള ആദ്യത്തെ ഉൽപ്പന്നമാണ് കുഷാഖ് എന്നതിനാലാണ് വാഹനത്തിന് ഇത്രയും മത്സരാധിഷ്ഠിതമായി വില നിർണയിക്കാൻ കമ്പനിക്ക് സാധിച്ചത്.

എസ്‌യുവികളുടെ ചക്രവർത്തി; കുഷാഖിന്റെ ഡെലിവറി ജൂലൈ 12-ന് ആരംഭിക്കുമെന്ന് സ്കോഡ

കുഷിഖിനെ 95 ശതമാനവും പ്രാദേശികമായി നിര്‍മിച്ചതാണ്. നിലവിൽ 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. എന്തായാലും വരും ദിവസങ്ങളിൽ പുതിയ മോഡലിനായി ആളുകൾ ഇടിച്ചുകയറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Skoda Kushaq Deliveries Begin From 2021 July 12 In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X