ക്രെറ്റയ്ക്കും സെൽറ്റോസിനും നെഞ്ചിടിപ്പ്, സ്കോഡ കുഷാഖ് ജൂൺ 28-ന് വിൽപ്പനയ്ക്ക് എത്തും

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡ കുഷാഖ് ജൂൺ 28-ന് എത്തും. മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗും അതേ ദിവസം തന്നെ ആരംഭിക്കുമെന്നാണ് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ക്രെറ്റയ്ക്കും സെൽറ്റോസിനും നെഞ്ചിടിപ്പ്, സ്കോഡ കുഷാഖ് ജൂൺ 28-ന് വിൽപ്പനയ്ക്ക് എത്തും

വളരെയധികം പ്രാദേശികവൽക്കരിച്ച MQB A0 IN പ്ലാറ്റ്‌ഫോമിൽ നിർമിച്ച സ്‌കോഡയുടെ മിഡ്-സൈസ് എസ്‌യുവി മാതൃ കമ്പനിയായ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ ഇന്ത്യ 2.0 പ്ലാനിന്റെ കീഴിലുള്ള ആദ്യത്തെ മോഡലാണ്.

ക്രെറ്റയ്ക്കും സെൽറ്റോസിനും നെഞ്ചിടിപ്പ്, സ്കോഡ കുഷാഖ് ജൂൺ 28-ന് വിൽപ്പനയ്ക്ക് എത്തും

2022 ഓടെ രണ്ട് മിഡ്-സൈസ് എസ്‌യുവികളും മിഡ്-സൈസ് സെഡാനുകളും അവതരിപ്പിക്കാനാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യൻ വിപണിക്ക് എസ്‌യുവി മോഡലുകളോടുള്ള പ്രണയം കുഷാഖിന് മുതലെടുക്കാനാകുമെന്നാണ് ബ്രാൻഡ് പ്രതീക്ഷിക്കുന്നത്.

ക്രെറ്റയ്ക്കും സെൽറ്റോസിനും നെഞ്ചിടിപ്പ്, സ്കോഡ കുഷാഖ് ജൂൺ 28-ന് വിൽപ്പനയ്ക്ക് എത്തും

എന്തായാലും ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും എതിരെ മത്സരിക്കാൻ എത്തുന്ന സ്കോഡ കുഷാഖ് ഇതിനോടകം തന്നെ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ആക്റ്റീവ്, ആമ്പിഷൻ, സ്റ്റൈൽ എന്നീ മൂന്ന് വേരിയന്റുകളിലായിക്കും പുതിയ മിഡ് സൈസ് എസ്‌യുവി വാഗ്ദാനം ചെയ്യുക.

ക്രെറ്റയ്ക്കും സെൽറ്റോസിനും നെഞ്ചിടിപ്പ്, സ്കോഡ കുഷാഖ് ജൂൺ 28-ന് വിൽപ്പനയ്ക്ക് എത്തും

പ്രതീക്ഷിക്കുന്നതുപോലെ താഴ്ന്ന വേരിയന്റുകൾ അധികം ഫീച്ചറുകളും കണക്ടീവിറ്റി സംവിധാനങ്ങളും ഒന്നും തന്നെ അവതരിപ്പിച്ചേക്കില്ല. ഇന്റീരിയറിൽ തുണി അപ്ഹോൾസ്റ്ററി അവതരിപ്പിക്കും. ബേസ്-സ്പെക്ക് ആക്റ്റീവ് പ്ലാസ്റ്റിക് വീൽ കവറുകൾ പോലുള്ള അലോയ് വീലുകളിലായിരിക്കും എത്തുക.

ക്രെറ്റയ്ക്കും സെൽറ്റോസിനും നെഞ്ചിടിപ്പ്, സ്കോഡ കുഷാഖ് ജൂൺ 28-ന് വിൽപ്പനയ്ക്ക് എത്തും

വിൽപ്പനയ്ക്ക് എത്തുമ്പോൾ കുഷാഖിന്റെ ടോപ്പ് എൻഡ് വേരിയന്റ് സ്റ്റൈലായിരിക്കും. അത് ലെതറെറ്റ് സീറ്റുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ, അലോയ് വീലുകൾ എന്നിവയിലെല്ലാം അണിഞ്ഞൊരുങ്ങും.

ക്രെറ്റയ്ക്കും സെൽറ്റോസിനും നെഞ്ചിടിപ്പ്, സ്കോഡ കുഷാഖ് ജൂൺ 28-ന് വിൽപ്പനയ്ക്ക് എത്തും

സ്കോഡ പിന്നീട് ഒരു റേഞ്ച്-ടോപ്പിംഗ് മോണ്ടെ കാർലോ പതിപ്പും അവതരിപ്പിക്കും. ഇതിന്റെ പ്രധാന സവിശേഷതകളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, സ്‌പോർട്ടി സീറ്റുകൾ, കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, മൊത്തത്തിലുള്ള സ്‌പോർട്ടി ലുക്ക്, ക്യാബിൻ എന്നിവ ഉൾപ്പെടുന്നു. മോണ്ടെ കാർലോ പതിപ്പ് 1.5 ടി‌എസ്‌ഐ പതിപ്പിലേക്ക് പരിമിതപ്പെടുത്താനും സാധ്യതയുണ്ട്. സ്കോഡ പിന്നീട് ഒരു റേഞ്ച്-ടോപ്പിംഗ് മോണ്ടെ കാർലോ പതിപ്പും അവതരിപ്പിക്കും. ഇതിന്റെ പ്രധാന സവിശേഷതകളിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, സ്‌പോർട്ടി സീറ്റുകൾ, കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, മൊത്തത്തിലുള്ള സ്‌പോർട്ടി ലുക്ക്, ക്യാബിൻ എന്നിവ ഉൾപ്പെടുന്നു. മോണ്ടെ കാർലോ പതിപ്പ് 1.5 ടി‌എസ്‌ഐ പതിപ്പിലേക്ക് പരിമിതപ്പെടുത്താനും സാധ്യതയുണ്ട്.

ക്രെറ്റയ്ക്കും സെൽറ്റോസിനും നെഞ്ചിടിപ്പ്, സ്കോഡ കുഷാഖ് ജൂൺ 28-ന് വിൽപ്പനയ്ക്ക് എത്തും

ഡിസൈൻ

2021 മാർച്ചിൽ പ്രൊഡക്ഷൻ പതിപ്പിൽ വെളിപ്പെടുത്തിയ കുഷാഖ് കഴിഞ്ഞ വർഷത്തെ വിഷൻ ഇൻ കൺസെപ്റ്റിൽ നിന്ന് മൊത്തത്തിൽ വ്യതിചലിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. രൂപകൽപ്പന സ്കോഡയുടെ വലിയ എസ്‌യുവികളുമായി യോജിക്കുന്നതാണെന്ന് ആദ്യ കാഴിച്ചയിൽ തന്നെ വ്യക്തം.

ക്രെറ്റയ്ക്കും സെൽറ്റോസിനും നെഞ്ചിടിപ്പ്, സ്കോഡ കുഷാഖ് ജൂൺ 28-ന് വിൽപ്പനയ്ക്ക് എത്തും

ബ്രാൻഡിന്റെ സിഗ്നേച്ചർ ഗ്രിൽ, നേർത്ത ഹെഡ്‌ലാമ്പുകളും ഉയർന്ന സെറ്റ് സെക്കൻഡറി ലൈറ്റ് ക്ലസ്റ്ററും ബോഡിയിൽ ധാരാളം കട്ടുകളും ക്രീസുകളും ഒരു പരുക്കൻ രൂപം സമ്മാനിച്ചിട്ടുമുണ്ട്. ബമ്പറിലെ ഫോക്സ് ഡിഫ്യൂസർ ഘടകം, മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയ്‌ലർ, വലിയ റാപ്-റൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് പിൻഭാഗത്തിന്റെ സവിശേഷത.

ക്രെറ്റയ്ക്കും സെൽറ്റോസിനും നെഞ്ചിടിപ്പ്, സ്കോഡ കുഷാഖ് ജൂൺ 28-ന് വിൽപ്പനയ്ക്ക് എത്തും

ലോവർ വേരിയന്റുകളിൽ 16 ഇഞ്ച് വീലുകളും ടോപ്പ് എൻഡിൽ 17 ഇഞ്ച് അലോയ് വീലുകളുമായിരിക്കും ഉണ്ടാവുക. അളവുകളുടെ അടിസ്ഥാനത്തിൽ കുഷാഖിന് 4,225 മില്ലീമീറ്റർ നീളവും 1,760 മില്ലിമീറ്റർ വീതിയും 1,612 മില്ലിമീറ്റർ ഉയരവും അളക്കുന്നു. 188 മില്ലീമീറ്റ ഗ്രൗണ്ട് ക്ലിയറൻസും 2,651 മില്ലിമീറ്റർ നീളമുള്ള വീൽബേസും 385 ലിറ്റർ ബൂട്ട് സ്പോസുമാണുള്ളത്. ഇത് 1,405 ലിറ്റർ വരെ വികസിപ്പിക്കാൻ കഴിയും.

ക്രെറ്റയ്ക്കും സെൽറ്റോസിനും നെഞ്ചിടിപ്പ്, സ്കോഡ കുഷാഖ് ജൂൺ 28-ന് വിൽപ്പനയ്ക്ക് എത്തും

ഇന്റീരിയറും ഉപകരണങ്ങളും

അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന പുതിയ സ്‌കോഡ മോഡലുകളുടെ ക്യാബിൻ രൂപകൽപ്പനയാണ് കുഷാഖിലും പകർത്തിയിരിക്കുന്നത്. ലേയേർഡ് ഡാഷും സെന്റർ കൺസോളിന് മുകളിൽ ഷെൽഫ് പോലുള്ള ഡിസൈൻ ഘടകത്തിൽ ഇരിക്കുന്ന ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീനും രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് ഡിസൈനും ലംബമായി സ്ഥാപിച്ചിരിക്കുന്ന വലിയ ചതുരാകൃതിയിലുള്ള സൈഡ് എയർ-കോൺ വെന്റുകളും മനോഹരമാണ്.

ക്രെറ്റയ്ക്കും സെൽറ്റോസിനും നെഞ്ചിടിപ്പ്, സ്കോഡ കുഷാഖ് ജൂൺ 28-ന് വിൽപ്പനയ്ക്ക് എത്തും

ഉയർന്ന വേരിയന്റുകൾ 10 ഇഞ്ച് ടച്ച്സ്ക്രീൻ, കണക്റ്റുചെയ്ത കാർ ടെക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഇൻ-കാർ വൈ-ഫൈ, സൺറൂഫ് എന്നിവയുൾപ്പടെയുള്ള കാര്യങ്ങൾ അണിനിരത്തും.

ക്രെറ്റയ്ക്കും സെൽറ്റോസിനും നെഞ്ചിടിപ്പ്, സ്കോഡ കുഷാഖ് ജൂൺ 28-ന് വിൽപ്പനയ്ക്ക് എത്തും

സുരക്ഷ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, ഒരു മൾട്ടി-കൊളീഷൻ ബ്രേക്കിംഗ് സിസ്റ്റം, ടയർ പ്രഷർ മോണിറ്റർ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ ഉൾപ്പെടും. എല്ലാ വേരിയന്റുകളും സ്റ്റാൻഡേർഡായി ESC ഘടിപ്പിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ക്രെറ്റയ്ക്കും സെൽറ്റോസിനും നെഞ്ചിടിപ്പ്, സ്കോഡ കുഷാഖ് ജൂൺ 28-ന് വിൽപ്പനയ്ക്ക് എത്തും

എഞ്ചിൻ വിശദാംശങ്ങൾ

1.0 ലിറ്റർ ടിഎസ്ഐ ടർബോ പെട്രോൾ, 1.5 ലിറ്റർ ടിഎസ്ഐ എന്നിവയാണ് കുഷാഖിൽ വാഗ്ദാനം ചെയ്യുന്ന എഞ്ചിൻ ഓപ്ഷനുകൾ. രണ്ട് എഞ്ചിനുകളിലും സ്റ്റാൻഡേർഡായി 6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കും. കൂടാതെ, രണ്ട് യൂണിറ്റുകൾക്കും ഓട്ടോമാറ്റിക് ഗിയർബോക്സുകളുടെ ഓപ്ഷനും ലഭിക്കും.

ക്രെറ്റയ്ക്കും സെൽറ്റോസിനും നെഞ്ചിടിപ്പ്, സ്കോഡ കുഷാഖ് ജൂൺ 28-ന് വിൽപ്പനയ്ക്ക് എത്തും

പ്രതീക്ഷിക്കുന്ന വില

10 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയാണ് സ്കോഡ കുഷാഖിന്റെ എക്‌സ്‌ഷോറൂം വില. ഇന്ത്യയിൽ ജനപ്രിയമായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്‌സ്, എംജി ഹെക്‌ടർ, ടാറ്റ ഹാരിയർ എന്നീ എസ്‌യുവികളായിരിക്കും കുഷാഖിന്റെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
English summary
Skoda Kushaq Mid-Size SUV Set To Launch In India On June 28. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X