വിപണി പിടിച്ചടക്കി ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 143.48 ശതമാനത്തിന്റെ വളർച്ച

കഴിഞ്ഞ വർഷം പകുതി മുതൽ ഇന്ത്യൻ വിപണിയിൽ ടാറ്റ മോട്ടോർസിന്റെ ജനപ്രീതി ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് 2021 ഫെബ്രുവരിയിൽ കമ്പനിക്ക് ലഭിച്ചതും.

വിപണി പിടിച്ചടക്കി ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 143.48 ശതമാനത്തിന്റെ വളർച്ച

ബ്രാൻഡിന്റെ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിനും മികച്ച വിൽപ്പന പ്രകടനം കാഴ്ച്ചവെക്കാനാവുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരിയിൽ കാറിന്റെ മൊത്തം 6,832 യൂണിറ്റുകൾ നിരത്തിലെത്തിക്കാൻ ടാറ്റയ്ക്ക് സാധിച്ചു.

വിപണി പിടിച്ചടക്കി ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 143.48 ശതമാനത്തിന്റെ വളർച്ച

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അതായത്, 2020 ഫെബ്രുവരിയിൽ, ആൾട്രോസിന്റെ വിൽപ്പന 2,806 യൂണിറ്റായിരുന്നു. ഒരു വർഷത്തിനിപ്പുറം 143.48 ശതമാനത്തിന്റെ വാർഷിക വളർച്ച കൈയ്യെത്തിപ്പിടിക്കാൻ കമ്പനിക്ക് സാധിച്ചു.

MOST READ: ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍

വിപണി പിടിച്ചടക്കി ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 143.48 ശതമാനത്തിന്റെ വളർച്ച

എന്നിരുന്നാലും 2021 ജനുവരിയിൽ വിറ്റ 7,378 യൂണിറ്റുമായി താരതമ്യപ്പെടുത്തിയാൽ ആൾട്രോസിന്റെ പ്രതിമാസ അടിസ്ഥാനത്തിലുള്ള വിൽ‌പനയിൽ കഴിഞ്ഞ മാസം 7.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിപണി പിടിച്ചടക്കി ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 143.48 ശതമാനത്തിന്റെ വളർച്ച

ഈ വർഷം ജനുവരി അവസാനത്തോടെ ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ ആൾ‌ട്രോസിന്റെ പുതിയ 'ഐ-ടർബോ' വേരിയന്റ് പുറത്തിറക്കിയിരുന്നു. ഈ പുതിയ പതിപ്പ് നെക്‌സോണിന്റെ അതേ 1.2 ലിറ്റർ, 3-സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിനോടെയാണ് കളംനിറയുന്നത്.

MOST READ: പുതിയ തന്ത്രങ്ങളുമായി ജീപ്പ്; പ്രീമിയം ഏഴ് സീറ്റർ എസ്‌യുവിയെ ഏപ്രിൽ നാലിന് അവതരിപ്പിച്ചേക്കും

വിപണി പിടിച്ചടക്കി ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 143.48 ശതമാനത്തിന്റെ വളർച്ച

എന്നാൽ റീ-ട്യൂൺ ചെയ്‌ത ഹാച്ച്ബാക്കിലെ എഞ്ചിൻ പരമാവധി 110 bhp കരുത്തിൽ 140 Nm torque ആണ് ഉൽ‌പാദിപ്പിക്കുന്നത്. നിലവിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമേ ഇത് ലഭ്യമാകൂ.

വിപണി പിടിച്ചടക്കി ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 143.48 ശതമാനത്തിന്റെ വളർച്ച

ഈ വർഷാവസാനത്തോടെ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടു കൂടി വാഹനം നിരത്തിലെത്തുമെന്ന് കമ്പനി സൂചന നൽകിയിട്ടുണ്ട്. ആൾട്രോസ് ഐ-ടർബോയുടെ അരങ്ങേറ്റം ഒരുപക്ഷേ ഹാച്ച്ബാക്കിന്റെ വാർഷിക വിൽപ്പന വളർച്ചയുടെ ഏറ്റവും വലിയ കാരണമാണ്.

MOST READ: 2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്‍വാഗൺ

വിപണി പിടിച്ചടക്കി ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 143.48 ശതമാനത്തിന്റെ വളർച്ച

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ, 1.5 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-4 ഡീസൽ എന്നിവയാണ് വാഹനത്തിൽ തെരഞ്ഞെടുക്കാനാവുന്ന മറ്റ് എഞ്ചിൻ ഓപ്ഷനുകൾ. ഒരു അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് യൂണിറ്റ് മാത്രമാണ് വാഗ്‌ദാനം ചെയ്യുന്നത്.

വിപണി പിടിച്ചടക്കി ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 143.48 ശതമാനത്തിന്റെ വളർച്ച

ടാറ്റ ആൾ‌ട്രോസിന്റെ വില നിലവിൽ 5.69 ലക്ഷം മുതൽ 9.45 ലക്ഷം രൂപ വരെയാണ്. കൂടാതെ ഹാച്ച്ബാക്കിന്റെ ഒരു ഇലക്‌ട്രിക് പതിപ്പും അധികം വൈകാതെ തന്നെ വിപണിയിലെത്തും. ടാറ്റയുടെ സിപ്ട്രോൺ സാങ്കേതികവിദ്യയിൽ അണിഞ്ഞൊരുങ്ങുന്ന കാറിനെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Altroz Reported 6,832 Units Sales In February 2021.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X